UPDATES

വിദേശം

ജപ്പാന്‍ റെയില്‍വെ കമ്പനിയുടെ ക്ഷമാപണം ലോക ശ്രദ്ധയാകര്‍ഷിക്കുന്നു

‘ഞങ്ങളുടെ യാത്രക്കാര്‍ക്കുണ്ടായ കടുത്ത അസൗകര്യത്തിന് അഗാധമായ ഖേദം പ്രകടിപ്പിക്കുന്നു, ‘എന്നാണ് കമ്പനിയുടെ പത്രക്കുറിപ്പ് പറഞ്ഞത്. ട്രെയിന്‍ സമയം കൃത്യമായി മനസിലാക്കുന്നതില്‍ ജീവനക്കാര്‍ക്ക് സംഭവിച്ച പിഴവാണ് ഈ വലിയ ‘വീഴ്ചയ്ക്ക്’ കാരണമെന്നും കമ്പനി വിശദീകരിക്കുന്നു

ജപ്പാനിലെ ഒരു റയില്‍വേ കമ്പനി നടത്തിയ ഈ ക്ഷമാപണം ഒരുപക്ഷെ ഇന്ത്യന്‍ റയില്‍വേ യാത്രക്കാര്‍ക്ക് ആശ്ചര്യകരമായിരിക്കും. പക്ഷെ, സമയക്ലിപ്തതയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാല്ലാത്ത ജപ്പാനിലെ ഒരു റയില്‍വേ കമ്പനി, തങ്ങളുടെ ട്രെയിന്‍ ഒരു റയില്‍വേ സ്റ്റേഷനില്‍ നിന്നും നിശ്ചിത സമയത്തിന് 20 സെക്കന്റ് മുമ്പ് യാത്ര പുറപ്പെട്ടതിനാണ് പൊതുജനത്തോട് ക്ഷമാപണം നടത്തിയത്. തലസ്ഥാനമായ ടോക്കിയോയുടെ വടക്കുള്ള നാഗരെയാമ സ്‌റ്റേഷനില്‍ നിന്നും സുബുകു എക്‌സ്പ്രസാണ് 20 സെക്കന്റ് നേരത്തെ പുറപ്പെട്ടത്.

എന്നാല്‍ ഈ നേരിയ വീഴ്ച മെട്രോപോളിറ്റന്‍ ഇന്റര്‍സിറ്റി റെയില്‍വേ കമ്പനി അധികൃതര്‍ വലിയ വീഴ്ചയായാണ് എടുത്തത്. ‘ഞങ്ങളുടെ യാത്രക്കാര്‍ക്കുണ്ടായ കടുത്ത അസൗകര്യത്തിന് അഗാധമായ ഖേദം പ്രകടിപ്പിക്കുന്നു, ‘എന്നാണ് കമ്പനിയുടെ പത്രക്കുറിപ്പ് പറഞ്ഞത്. ട്രെയിന്‍ സമയം കൃത്യമായി മനസിലാക്കുന്നതില്‍ ജീവനക്കാര്‍ക്ക് സംഭവിച്ച പിഴവാണ് ഈ വലിയ ‘വീഴ്ചയ്ക്ക്’ കാരണമെന്നും കമ്പനി വിശദീകരിക്കുന്നു. സംഭവം ഏതായാലും വലിയ വീഴ്ചയായി പോയി. കാരണം, ഇതേ റൂട്ടിലുള്ള അടുത്ത ട്രെയിന്‍ നാല് മിനിട്ടിന് ശേഷം മാത്രമേ വരുന്നുണ്ടായിരുന്നുള്ളു. നമുക്കും ഉണ്ട് ഒരു റയില്‍വേ!

കൂടുതല്‍ വായനയ്ക്ക്:

https://www.theguardian.com/world/2017/nov/17/japanese-rail-company-apologises-train-20-seconds-early

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍