UPDATES

വിദേശം

മാധ്യമപ്രവര്‍ത്തകയുടെ മരണം അമിതാദ്ധ്വാനം മുലമെന്ന് കണ്ടെത്തി: ജപ്പാനിലെ തൊഴില്‍ സംസ്‌കാരം വീണ്ടും ചര്‍ച്ചയാവുന്നു

തൊഴില്‍ സംമ്പന്ധിച്ച സമ്മര്‍ദ്ദത്തില്‍ ജപ്പാനില്‍ 2,000 പേര്‍ ആത്മഹത്യ ചെയ്തതായി സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നു. അതെസമയം ഹൃദയാഘാതമായും പക്ഷാഘാതമുണ്ടായും ഡസന്‍കണക്കിനു തൊഴിലാളികള്‍ മരിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്

ജപ്പാനില്‍ അമിതാദ്ധ്വാനം മൂലമാണ് മാധ്യമപ്രവര്‍ത്തക മരിച്ചതെന്ന് ലേബര്‍ ഇന്‍സപെക്ടര്‍ വെളിപെടുത്തയതോടെ തൊഴില്‍ സംസ്‌കാരത്തെ കുറച്ചുളള ചര്ച്ചകള്‍ വീണ്ടും സജീവമാകുന്നു. 31 കാരിയായ മിവാ സാഡോ, ദേശീയ മാധ്യമപ്രവര്‍ത്തകയാണ് അമിതമായ അദ്ധ്വാനഭാരം കൊണ്ട് മരിച്ചത്. മിവാ സാഡോ മാസത്തില്‍ 159 മണിക്കൂറുകള്‍ ഓവര്‍ടൈം എടുത്തു ജോലി ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. മാസത്തില്‍ 2 ദിവസം മാത്രമായിരുന്നു അവര്‍ക്ക് അവധിയുണ്ടായിരുന്നതെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. എന്‍എച്‌കെ ടിവി ചാനലിന്റെ ടോക്ക്യോ ആസ്ഥനത്തെ സറ്റുഡിയോയിവാണ് മിവാ ജോലി ചെയ്തുവന്നത്. വിശ്രമവേളകളില്ലാത്ത തൊഴില്‍ മിവായുടെ ഹൃദയം തകര്‍ത്തു. 2013 ജൂലൈ മാസത്തിലാണ് കഠിനാദ്ധ്വാനം മുലം മിവാ സുഡോക്ക് ഹൃദയാഘാതം ഉണ്ടായത്.

എന്നാല്‍ അമിതദ്ധ്വാനം മൂലമാണ് അവര്‍ മരിച്ചതെന്ന് രണ്ടാഴ്ചമുമ്പാണ് ലോകം അറിയുന്നത്. മിവായുടെ മേലുദ്യോഗസ്ഥന്‍ വെളിപെടുത്തിയതിനെ തുടര്‍ന്നാണ് വിഷയം ലോകം അറിഞ്ഞതെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ജപ്പാന്‍ തൊഴില്‍ സംസ്‌കാരത്തെ കുറിച്ചുളള ചര്‍ച്ചകള്‍ സജീവമാക്കിയ മറ്റൊരു സംഭവം സമീപകാലത്ത് റിപ്പോര്‍ട്ട് ചെയ്തു. സമാനമായ മരണമാണ് പരസ്യ ഏജന്‍സിയില്‍ തൊഴില്‍ ചെയ്തു വന്നിരുന്ന ഡെന്റസുവിന്റേതും. മരിച്ച് ഒരു വര്‍ഷം കഴിഞ്ഞാണ് കടുത്ത തൊഴില്‍ പീഡനമാണ് മരണകാരണമെന്ന് വെളിപെടത്തലുണ്ടായത്. ഇതോടെ ജോലിയും ജീവിതവും സന്തുലിതമാക്കണമെന്ന ആവശ്യം ജപ്പാനില്‍ ശക്തമായി.

2015 ഏപ്രില്‍ മാസമാണ് മാത്‌സുരി തെക്കാഷി എന്ന 24 കാരി ആത്മഹത്യ ചെയ്തത്. കൂടുതല്‍ സമയം ജോലി ചെയ്തതിന്റെ സമ്മര്‍ദ്ധത്തിലാണ് തെക്കാഷി ആത്മഹത്യ ചെയ്തത്. മരിക്കുന്നതിനു മുമ്പ് പ്രതിമാസം 100 മണിക്കൂറ് അധികസമയം ജോലി ചെയ്തിരുന്നു തെക്കാഷിയെന്നും ഗാര്‍ഡിയന്‍ പറയുന്നു. മരിക്കുന്നതിനു മുമ്പ് സമൂഹമാധ്യമത്തില്‍ അവള്‍ കുറിച്ചത്: ” ഞാന്‍ ശാരീരികവും മാനസികവുമായി തകര്‍ന്നിരിക്കുന്നു.” ” എനിക്ക് മരിക്കണം” എന്നായിരുന്നു.

തെക്കാഷിയുടെ മരണം ജപ്പാനില്‍ നിര്‍ബന്ധിതമായി അമിതാദ്ധ്വാനത്തിനു പ്രേരിപ്പിക്കുന്ന തൊഴില്‍ സംസ്‌കാരത്തെ കുറിച്ച് വലിയ ചര്‍ച്ചയായി. വിഷയം ദേശീയ തലത്തില്‍ വലിയ ചര്‍ച്ച ആയതിനെ തുടര്‍ന്ന്് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ വിഷയത്തില്‍ ഇടപെട്ടു. മാസത്തില്‍ 100 മണിക്കൂര്‍ മാത്രമേ അമിതാദ്ധ്വാനം പാടുളളൂവെന്ന് നിയമം കൊണ്ട് വന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് ഫൈന്‍ ചുമത്തി. അമിതാദ്ധ്വാനം കാരണം അഞ്ചില്‍ ഒരാള്‍ കൊല്ലപെടുന്നുണ്ടെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രത്തില്‍ പറഞ്ഞു.2016 ല്‍ തൊഴില്‍ സംമ്പന്ധിച്ച സമ്മര്‍ദ്ദത്തില്‍ ജപ്പാനില്‍ 2,000 പേര്‍ ആത്മഹത്യ ചെയ്തതായി സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നു. അതെസമയം ഹൃദയാഘാതമായും പക്ഷാഘാതമുണ്ടായും ഡസന്‍കണക്കിനു തൊഴിലാളികള്‍ മരിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍