UPDATES

വിദേശം

യുഎസ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപ്പെടല്‍ : ട്രംപിന്റെ മരുമകന്‍ ജാറെദ് കുഷ്ണറും കെണിയില്‍ പെടുമെന്ന് റിപ്പോര്‍ട്ട്

കുഷ്‌നര്‍ക്ക് വിദേശനേതാക്കളുമായുള്ള ബന്ധത്തെ കുറിച്ചും അന്വേഷണം സംഘം പരിശോധിക്കുന്നുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്

യുഎസിലെ മുന്‍ റഷ്യന്‍ അംബാസിഡര്‍ സെര്‍ജി കിസ്ലിയാക്കുമായുള്ള ബന്ധം ഫെഡറല്‍ ബ്യുറോ ഓഫ് ഇന്‍വെസ്്റ്റിഗേഷനെ (എഫ് ബി ഐ) മറച്ചുവെച്ചതിന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൈക്കില്‍ ഫ്‌ളിന്‍ വെള്ളിയാഴ്ച കുറ്റസമ്മതം നടത്തി. ഇതോടെ ട്രംപിന്റെ മരുമകനും മുതിര്‍ ഉപദേശകനുമായ ജാറെദ് കുഷ്ണറും ഇതേ കുറ്റത്തിന് കെണിയില്‍ പെടാനുള്ള സാധ്യത വര്‍ദ്ധിച്ചിരിക്കുകയാണ്. 2016 ല്‍ നിയുക്ത പ്രസിഡന്റ് ട്രംപിന് വേണ്ടി അന്നത്തെ പ്രസിഡന്റ് ബറാക്് ഒബാമയെ ഇകഴ്ത്തിക്കാണിക്കുന്നതിന് ഫ്‌ളിന്‍ കുഷ്‌നറും നേതൃത്വം നല്‍കിയ ബഹുരാഷ്ട്ര ഗൂഢാലോചനയെ കുറിച്ചുള്ള സൂചനകളാണ് കോടതിയില്‍ സമര്‍പ്പിച്ച രേഖകളും വിവിധ റിപ്പോര്‍ട്ടുകളും പുറത്തുകൊണ്ടുവരുന്നത്.

2016 ഡിസംബറില്‍, വെസ്റ്റ് ബാങ്കിലും ജെറുസലേമിലും ഇസ്രായേല്‍ നടത്തുന്ന അധിനിവേശത്തില്‍ പ്രതിഷേധിക്കുന്ന ഒരു പ്രമേയം വോട്ടിനിടാനുള്ള ശ്രമത്തിലായിരുന്നു ഐക്യരാഷ്ട്രസഭ സുരക്ഷ കൗസില്‍. പ്രമേയത്തെ എതിര്‍ക്കേണ്ടതില്ലെന്ന കാലാവധി പൂര്‍ത്തിയാക്കുയായിരുന്ന ഒബാമ ഭരണകൂടം തീരുമാനിച്ചു. യുഎസിന്റെ ഇസ്രായേല്‍ നടത്തിലെ വ്യക്തമായ വ്യതിചലനമായിരുന്നു ഈ തീരുമാനം. പ്രസിഡന്റായി സ്ഥാനമേല്‍ക്കാന്‍ ഏതാനും ആഴ്ചകള്‍ മാത്രം ബാക്കിയുണ്ടായിരുന്ന ട്രംപ് പ്രമേയം വീറ്റോ ചെയ്യാന്‍ ഒബാമയോട് പരസ്യമായി ആവശ്യപ്പെട്ടു. അധികാരകൈമാറ്റത്തിന് കളമൊരുക്കുന്നതിനായി രൂപീകരിക്കപ്പെട്ട ട്രംപിന്റെ ടീമിലെ പ്രമുഖാംഗങ്ങള്‍, ട്രംപ് അധികാരത്തില്‍ എത്തുന്നതുവരെ വോട്ടെടുപ്പ് നീട്ടിവെക്കാന്‍ മറ്റ് രാജ്യങ്ങള്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തി എന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. വിദേശ സര്‍ക്കാരുകളുമായി കൂടിയാലോചനകള്‍ നടത്തുന്നതില്‍ നിന്നും നിയമപരമായ അധികാരമില്ലാത്ത പൗരന്മാരെ വിലക്കുന്ന 1799 ലെ ഫെഡറല്‍ നിയമമായ ലോഗന്‍ ചട്ടത്തിന്റെ ലംഘനമാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു. ട്രംപിന്റെ സംഘത്തിലുണ്ടായിരുന്ന വളരെ മുതിര്‍ന്ന ഒരംഗം വിദേശ രാജ്യങ്ങളുമായി ബന്ധപ്പെടാനും വോട്ടിംഗ് മാറ്റിവെക്കാന്‍ അവരില്‍ സമ്മര്‍ദം ചെലുത്താനും തന്നോട്് ആവശ്യപ്പെട്ടതായി ഫ്‌ളിന്‍ പറഞ്ഞു. കുഷ്‌നറാണ് ആ മുതിര്‍ അംഗമൊണ് പുറത്തുവന്ന നിരവധി വാര്‍ത്ത റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഫ്‌ളിനെ ജാരദ് വിളിക്കുകയും സുരക്ഷ കൗണ്‍സിലിലെ ഓരോ അംഗങ്ങളെയും വിളിച്ച് വോട്ടെടുപ്പ് മാറ്റിവെണമെന്ന് ആവശ്യപ്പെടുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടതായി ഇരുവരും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം നടക്കുമ്പോള്‍ ഫ്‌ളിന്റെ മുറിയിലുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥനും വെളിപ്പെടുത്തിയിട്ടുണ്ട്്. പ്രസിഡന്റിന്റെ പ്രഥമ പരിഗണനകളില്‍ ഒന്നണിതെന്നും ജാരദ് സൂചിപ്പിച്ചിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്ന കോണ്‍ഗ്രസ് അന്വേഷണ സംഘത്തിന്റെ തലവന്‍ റോബര്‍ട്ട് മൂളര്‍ കഴിഞ്ഞ നവംബറില്‍ ജാരദ് കുഷ്‌നറെ ചോദ്യം ചെയ്തിരുന്നു. പ്രസിഡന്റിന്റെ സ്വകാര്യവൃത്തങ്ങളിലേക്ക് അന്വേഷണം നീളുന്ന സാഹചര്യത്തില്‍ ഇടപെടണമെന്ന് കുഷ്‌നര്‍ നിര്‍ദ്ദേശിച്ചുവെന്ന ആരോപണം ഗൗരവമേറിയതാണ്. ഇസ്രായേലിനെ പിന്തുണയ്ക്കുന്നതിന് വേണ്ടി മറ്റ് രാജ്യങ്ങളുടെ മേല്‍ സമ്മര്‍ദം ചെലുത്താന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നേത്യാനൂഹ് ട്രംപിന്റെ സഹായകസംഘത്തോട് ആവശ്യപ്പെട്ടിരുന്നതായി ന്യൂയോര്‍ക്ക് ടൈംസ് വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുഷ്‌നര്‍ക്ക് വിദേശനേതാക്കളുമായുള്ള ബന്ധത്തെ കുറിച്ചും അന്വേഷണം സംഘം പരിശോധിക്കുന്നുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍