UPDATES

വായന/സംസ്കാരം

ജോഖ അല്‍ഹാര്‍ത്തിയിലൂടെ മാന്‍ ബുക്കര്‍ പുരസ്കാരം ഇതാദ്യമായി അറബി സാഹിത്യത്തിലേക്ക്

64,000 ഡോളറാണ് മാന്‍ ബുക്കര്‍ സമ്മാനത്തുക. യുഎസ് എഴുത്തുകാരിയായ മെരിലിന്‍ ബൂത്ത് ആണ് അല്‍ഹാര്‍ത്തിയുടെ പരിഭാഷക.

മാന്‍ ബുക്കര്‍ പുരസ്കാരം ജോഖ അല്‍ഹാത്തിക്ക്. ഒമാനി എഴുത്തുകാരിയായ ജോഖയുടെ ഈ നേട്ടത്തിലൂടെ മാന്‍ ബുക്കര്‍ പുരസ്കാരം ഇതാദ്യമായി അറബി സാഹിത്യത്തിലെത്തി. ‘സെലെസ്റ്റിയല്‍ ബോഡീസ്’ എന്ന നോവലിനാണ് പുരസ്കാരം.

ഒമാനിലും യുകെയിലുമായി പഠനം പൂര്‍ത്തിയാക്കിയ അല്‍ഹാര്‍ത്തി മൂന്ന് നേവലുകളുടെയും രണ്ട് ലഘുനോവലുകളുടെയും കര്‍ത്താവാണ്. എഡിന്‍ബറോ സര്‍വ്വകലാശാലയില്‍ ക്ലാസിക് അറബിക് കവിതയില്‍ പഠനം നടത്തിയിട്ടുണ്ട്. മസ്കറ്റിലെ സുല്‍ത്താന്‍ ഖ്വാബൂസ് സര്‍വ്വകലാശാലയില്‍ അധ്യാപികയാണ് ഇവരിപ്പോള്‍.

64,000 ഡോളറാണ് മാന്‍ ബുക്കര്‍ സമ്മാനത്തുക. യുഎസ് എഴുത്തുകാരിയായ മെരിലിന്‍ ബൂത്ത് ആണ് അല്‍ഹാര്‍ത്തിയുടെ പരിഭാഷക.

സമൂഹത്തെക്കുറിച്ച് കാവ്യാത്മകമായ ഉള്‍ക്കാഴ്ചകളുള്ള എഴുത്താണ് അല്‍ഹാര്‍ത്തിയുടേതെന്ന് മാന്‍ ബുക്കര്‍ വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. സമ്പന്നമായ ഭാവനാചിത്രങ്ങള്‍ നോവലിലുണ്ടെന്നും അവര്‍ വിശദീകരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍