UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കസാഖ്സ്താൻ തലസ്ഥാനത്തിന് ഇനി സ്ഥാനമൊഴിഞ്ഞ പ്രസിഡണ്ടിന്റെ പേര്; ‘നൂർ-സുൽത്താൻ’

കസാഖ്സ്ഥാന്റെ തലസ്ഥാന നഗരത്തിന്റെ പേര് ഇനി നൂർ സുൽത്താൻ എന്നറിയപ്പെടും. രാജ്യത്തിന്റെ പ്രസിഡണ്ടായി ദീർഘകാലം വാണ നൂർസുൽത്താൻ നാസർബയേവിന്റെ പേരാണ് തലസ്ഥാനത്തിന് ഇട്ടിരിക്കുന്നത്. ‘അസ്താന’ എന്നായിരുന്നു മുൻ പേര്.

ഇടക്കാല പ്രസിഡണ്ട് കാസിം ജോമാർട്ട് തൊകായോവാണ് ഈ പേരുമാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്. വ്യാഴാഴ്ച നൂർസുൽത്താൻ നാസർബയേവ് രാജി വെച്ചതിനു ശേഷമായിരുന്നു ഇത്.

സോവിയറ്റ് യൂണിയൻ തകർന്നതിനു ശേഷമാണ് നൂർ സുൽത്താൻ കസഖ്സ്ഥാന്റെ പരമാധികാരിയായി മാറിയത്. 1990ൽ പ്രസിഡണ്ടായ ഇദ്ദേഹം 2019 മാാര്‍ച്ച് 19 വരെ അധികാരത്തിൽ തുടര്‍ന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയായ കസാഖ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ ആദ്യ സെക്രട്ടറിയായിരുന്നു ഇദ്ദേഹം. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കു ശേഷം നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം 98 ശതമാനത്തിനു മുകളിൽ വോട്ടുകൾ നേടിയാണ് നൂർസുൽത്താൻ ജയിച്ചു വന്നിരുന്നത്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍

കസഖ്സ്ഥാനിൽ ഇന്നുവരെ ഒരു തെരഞ്ഞെടുപ്പു പോലും സുതാര്യമായി നടന്നിട്ടില്ലെന്നാണ് പടിഞ്ഞാറൻ രാജ്യങ്ങളുടെ നിലപാട്. ഗാർ‌ഡിയൻ പോലുള്ള പത്രങ്ങളും ഇത് അംഗീകരിക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍