UPDATES

ട്രെന്‍ഡിങ്ങ്

കിം ജോങ് ഉൻ സിംഗപ്പൂർ ഉച്ചകോടിക്കെത്തിയത് സ്വന്തം കക്കൂസുമായി; ചെല്ലുന്നിടത്തെല്ലാം കൂടെക്കൂട്ടി

ഉത്തര കൊറിയയിൽ നിന്ന് കിമ്മിനൊപ്പം മൂന്ന് വിമാനങ്ങളാണ് പറന്നുയർന്നതെന്ന് റിപ്പോർട്ട് വിവരിക്കുന്നു.

ഉത്തരകൊറിയൻ ഏകാധിപതി കിങ് ജോങ് ഉൻ സിംഗപ്പൂരിൽ അമേരിക്കൻ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപുമായുള്ള ഉച്ചകോടിക്കെത്തിയത് സ്വന്തം കക്കൂസുമായെന്ന് ദക്ഷിണ കൊറിയൻ വാർത്താ മാധ്യമമായ ചോസുനിൽബോ റിപ്പോർട്ട് ചെയ്യുന്നു. പോകുന്നിടത്തെല്ലാം കിം തന്റെ കക്കൂസും കൂടെക്കൂട്ടിയെന്ന് ചോസുനിൽബോ റിപ്പോർട്ട് പറയുന്നുണ്ട്. ഈ റിപ്പോര്‍ട്ട് പടിഞ്ഞാറൻ മാധ്യമങ്ങൾ ഏറ്റു പിടിച്ചിട്ടുണ്ടെങ്കിലും വാർത്ത സ്ഥിരീകരിക്കുന്ന ചിത്രങ്ങളോ മറ്റു വിവരങ്ങളോ ലഭ്യമല്ല.

ഉത്തര കൊറിയയിൽ നിന്ന് കിമ്മിനൊപ്പം മൂന്ന് വിമാനങ്ങളാണ് പറന്നുയർന്നതെന്ന് റിപ്പോർട്ട് വിവരിക്കുന്നു. എയർ ചൈനയുടെ ഒരു ബോയിങ് വിമാനവും ഇക്കൂട്ടത്തിലുണ്ടായിരുന്നു. കിമ്മിന്റെ സഹോദരി ഇല്യൂഷിൻ ഐഎല്‍-62 എന്ന ഒരു പഴയ യുഎസ്എസ്ആർ വിമാനത്തിലാണ് സിംഗപ്പൂരിലേക്ക് യാത്ര തിരിച്ചത്. കിം ആദ്യത്തെ മൂന്ന് വിമാനങ്ങളിലൊന്നിൽ ഉണ്ടായിരുന്നു. സുരക്ഷാ കാരണങ്ങളാൽ ഈ വിമാനം ഏതെന്ന് ആർക്കും വെളിപ്പെടുത്തപ്പെട്ടില്ല.

ആദ്യം സിംഗപ്പൂരിലെത്തിയത് ഐഎല്‍ 76 യാത്രാവിമാനമാണ്. ഈ വിമാനത്തിൽ കിമ്മിന്റെ ബുള്ളറ്റ് പ്രൂഫ് ലിമോസിൻ, അവശ്യ ഭക്ഷണസാധനങ്ങൾ എന്നിവയ്ക്കൊപ്പം ഒരു പോർട്ടബിൾ ടോയ്‌ലറ്റും ഉണ്ടായിരുന്നെന്നും റിപ്പോർട്ട് പറയുന്നു. ദക്ഷിണ കൊറിയൻ മാധ്യമമാണ് റിപ്പോർട്ട് ചെയ്യുന്നത് എന്നതിനാൽത്തന്നെ ഇക്കാര്യത്തിൽ സ്ഥിരീകരണം അത്യാവശ്യമാണ്. അത് ഇതുവരെ ലഭ്യമായിട്ടില്ല.

ആറ് മണിക്കൂർ നേരം പറന്നാൽ സിംഗപ്പൂരിലെത്താവുന്ന പ്യോങ്ങ്യോങ്-ഷാങ്ഹായ്-സിംഗപ്പൂർ റൂട്ട് ഒഴിവാക്കി ബീജിങ് വഴി പോകുന്ന പത്തു മണിക്കൂർ ദൈർഘ്യമുള്ള റൂട്ടാണ് കിം തെരഞ്ഞെടുത്തത്. കൂടുതൽ സുരക്ഷിതമായ വഴി ഇതാണ് എന്നതായിരുന്നു കാരണം.

ചോസുനിൽബോ റിപ്പോർട്ട് വായിക്കാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍