UPDATES

വിദേശം

തന്റെ മേശപ്പുറത്ത് ആണവ വിക്ഷേപണ ബട്ടണ്‍ റെഡിയെന്ന് കിം ജോങ് ഉന്നിന്റെ ഭീഷണി

ആണവായുദ്ധങ്ങളുടെ നിര്‍മ്മാണത്തിന്റെ അന്തിമ ഘട്ടത്തിലാണ് തങ്ങളെന്ന് കഴിഞ്ഞ വര്‍ഷം നോര്‍ത്ത് കൊറിയ അവകാശപ്പെട്ടിരുന്നു. 2017 ല്‍ 15 ബാലിസറ്റിക് മിസൈലുകള്‍ രാജ്യം പരീക്ഷിച്ചതായും വാര്‍ത്തകളുണ്ട്

തന്റെ മേശപ്പുറത്ത് ‘ആണവ വിക്ഷേപണ ബട്ടണ്‍’ ഉളളതായി ഉത്തര കൊറിയ നേതാവ് കിം ജോങ് ഉന്‍ പ്രഖ്യാപിച്ചു. 2018 പുതുവത്സര പ്രഭാഷണത്തിലാണ് ഉനിന്റെ ഭീഷണി. ദേശീയ ടെലിവിഷന്‍ ചാനല്‍ പ്രക്ഷേപണം ചെയ്ത അദ്ദേഹത്തിന്റെ പുതുവത്സര പ്രഭാഷണത്തിലാണ് ഉനിന്റെ പുതിയ പ്രഖ്യാപനം. യുഎസിനെതിരെയുളള ഭീഷണിയായിട്ടാണ് പ്രഭാഷണമെന്ന് അന്താരാഷ്ട്ര വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

യുഎസിന് ഇനി ഒരിക്കലും ഉത്തര കൊറിയക്കെതിരായി യുദ്ധം ചെയ്യാന്‍ സാധിക്കില്ല. കാരണം രാജ്യം ആണവായുദ്ധങ്ങള്‍ കൊണ്ട് ശാക്തീകരിച്ചതായും ഉന്‍ ഭീഷണി മുഴക്കി.

“യുഎസ് പൂര്‍ണ്ണമായും തങ്ങളുടെ ആണവായുദ്ധങ്ങളുടെ ദൂരപരിധിക്കകത്താണ്. അതിന്റെ ബട്ടണ്‍ എല്ലായ്‌പ്പോഴും എന്റെ മേശപ്പുറത്തുണ്ട്. ഇത് സത്യമാണ്, ഭീഷണിയല്ല”, കിം പറഞ്ഞു. പ്രഭാഷണം വളരെ ശ്രദ്ധയോടെയാണ് ലോകം ശ്രവിച്ചതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആണവായുദ്ധങ്ങളുടെ നിര്‍മ്മാണത്തിന്റെ അന്തിമ ഘട്ടത്തിലാണ് തങ്ങളെന്ന് കഴിഞ്ഞ വര്‍ഷം ഉത്തര കൊറിയ അവകാശപ്പെട്ടിരുന്നു. 2017 ല്‍ 15 ബാലിസ്റ്റിക് മിസൈലുകള്‍ രാജ്യം പരീക്ഷിച്ചതായും വാര്‍ത്തകളുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍