UPDATES

വിദേശം

65 വര്‍ഷത്തിലധികം നീണ്ട കൊറിയൻ യുദ്ധം അവസാനിച്ചു; ഉത്തര-ദക്ഷിണ കൊറിയകളുടെ ഉച്ചകോടി രചിച്ചത് ചരിത്രം

ഈ നിലയിൽ ഇനിയും പുരോഗതി കൈവരിക്കാൻ അമേരിക്ക അടക്കമുള്ള രാഷ്ട്രങ്ങളുമായി വിവിധ വിഷയങ്ങളിൽ ചര്‍ച്ചകൾ തുടർന്നു കൊണ്ടു പോകാനും തീരുമാനമായിട്ടുണ്ട്.

ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിൽ 65 വർഷത്തിലധികം നീണ്ടുനിന്ന യുദ്ധത്തിന് അവസാനമായതായി ഔദ്യോഗിക പ്രഖ്യാപനം വന്നു. ഉപഭൂഖണ്ഡത്തിൽ സമാധാനം പുലരാൻ ചേർന്ന് പ്രവർത്തിക്കുമെന്ന് ഇരുരാജ്യങ്ങളും പ്രതിജ്ഞയെടുത്തു. നിലവിൽ സംഘർഷം നിലനില്‍ക്കുന്ന അതിർത്തിപ്രദേശങ്ങള്‍ ‘സമാധാനമേഖല’കളാക്കി മാറ്റുമെന്ന കരാറിൽ ഇരുവരും ഏർപ്പെട്ടിട്ടുണ്ട്.

1950ലാണ് കൊറിയൻ യുദ്ധം തുടങ്ങുന്നത്. നേരിട്ടുള്ള യുദ്ധങ്ങൾ‍ ഇടക്കിടെ നടക്കുകയും കുറച്ചു വർഷങ്ങളെടുത്ത് അവസാനിക്കുകയും ചെയ്തു വന്നെങ്കിലും സ്ഥിരമായ സമാധാനം മേഖലയിൽ 65 വർഷത്തിലധികമായി ഉണ്ടായില്ല. യുദ്ധം അവസാനിച്ചതായി ഇരുരാജ്യങ്ങളും ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയിരുന്നില്ല എന്നതിനാൽ ഇക്കണ്ടകാലമത്രയും യുദ്ധകാലാവസ്ഥയിലാണ് ജനങ്ങൾ ജീവിച്ചത്.

സ്ഥിരവും ഉറച്ചതുമായ സമാധാനാന്തരീക്ഷ മേഖലയിൽ ഉറപ്പാക്കുമെന്ന് ഇരുരാജ്യങ്ങളും പ്രഖ്യാപിച്ചു. ദക്ഷിണ കൊറിയ ഒരുക്കിയ ഉച്ചകോടിയിലേക്ക് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ എത്തിച്ചേരുകയായിരുന്നു. കനത്ത സുരക്ഷാ സംവിധാനങ്ങളോടെ നടക്കുന്ന ഉച്ചകോടിയിലേക്ക് ലോകം ഉറ്റുനോക്കുകയായിരുന്നു.

ഈ നിലയിൽ നിന്ന് ഇനിയും പുരോഗതി കൈവരിക്കാൻ അമേരിക്ക അടക്കമുള്ള രാഷ്ട്രങ്ങളുമായി വിവിധ വിഷയങ്ങളിൽ ചര്‍ച്ചകൾ തുടർന്നു കൊണ്ടു പോകാനും തീരുമാനമായിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍