UPDATES

വിദേശം

ജപ്പാനിൽ അനിമേഷന്‍ സ്റ്റുഡിയോയ്ക്ക് തീയിട്ടു; 26 പേര്‍ കൊല്ലപ്പെട്ടു

പെട്രോൾ ക്യാനുമായെത്തിയ വ്യക്തിയുടെ അക്രമത്തിലാണ് സ്റ്റുഡിയോയില്‍ അഗ്നിബാധയുണ്ടായതെന്നാണ് റിപ്പോർട്ട്.

ജപ്പാനിലെ പ്രശസ്തമായാ ക്യോട്ടോ നഗരത്തിലെ അനിമേഷന്‍ സ്റ്റുഡിയോയിലുണ്ടായ അഗ്നി ബാധയിൽ 26 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പെട്രോൾ ക്യാനുമായെത്തിയ വ്യക്തിയുടെ അക്രമത്തിലാണ് സ്റ്റുഡിയോയില്‍ അഗ്നിബാധയുണ്ടായതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ 35 ലധികം പേർക്ക് പരിക്കേറ്റതായി അന്താരാഷ്ട്രമാധ്യമങ്ങൾ പറയുന്നു. പൊള്ളലേറ്റ് അതീവഗുരുതരാവസ്ഥയിൽ അക്രമിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം.

വ്യാഴാഴ്ച രാവിലെയോടെയായിരുന്നു ആക്രമം അരങ്ങേറിയത്. മൂന്ന് നില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റുഡിയോയിലാണ് രാവിലെ 10.30ഓടെ ആക്രമം അരങ്ങേറിയത്. 41 കാരനായ അക്രമി പെട്രോള്‍ സ്‌പ്രേ ചെയ്ത ശേഷം തീയ്യിടുകയായിരുന്നെന്നാണ് വിവരം. കെട്ടിടം തീവിഴുങ്ങിയതിന് പിന്നാലെ പൊട്ടിത്തെറിയും ഉണ്ടായതായി ദൃക്സാക്ഷികള്‍ വ്യക്തമാക്കി. അക്രമിയെ ഉടന്‍ തന്നെ പിടികൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് നിന്നും പൊലീസ് കത്തിയും കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്. സ്റ്റുഡിയോയുമായി അക്രമിക്ക് എന്തെങ്കിലും ബന്ധമുണ്ടോയെന്ന് പരിശോധിച്ച് വരികയാണ് പോലീസ്.

അതേസമയം, പരിക്കേറ്റ് ആശുപത്രിയിലുളള പലരും ഗുരുതരാവസ്ഥയിലാണെന്ന് അഗ്നിശമന സേനാ വിഭാഗം പറയുന്നു. അക്രമത്തിന് പിന്നാലെ ‌നിരവധിപേര്‍ കെട്ടിടത്തില്‍ കുടുങ്ങിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ് അധികൃതർ വ്യക്തമാക്കി. അക്രമം നടക്കുന്ന സമയം 70 ഓളം പേരാണ് കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. സ്റ്റുഡിയോയിലെ മുന്‍ ജീവനക്കാരനായിരുന്നു അക്രമിയെന്നാണ് പുതിയ വിവരങ്ങള്‍.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍