UPDATES

യു ട്യൂബ് വിവേചനം കാട്ടിയെന്ന് ആരോപണം, എല്‍ജിബിടി ഗ്രൂപ്പ് നിയമ നടപടിക്ക്

എൽ‌ജിബിടി പ്രമേയമുള്ള വീഡിയോകളെ ‘സെൻ‌സിറ്റീവ്’ ആയി കണക്കാക്കി അവ സെർച്ച് റിസർട്ടുകളിലോ ശുപാർശകളിലോ പ്രത്യക്ഷപ്പെടുന്നത് തടയുന്നെന്ന് ആരോപണം.

എൽ‌ജിബിടി പ്രമേയമാക്കിയ വീഡിയോകളോടും അവയുടെ സ്രാഷ്‌ടാക്കളോടും വിവേചനം കാണിക്കുന്നുവെന്ന് ആരോപണം. വിഷയത്തിൽ യൂ ട്യൂബിന്റെ മാതൃ കമ്പനിയായ ഗൂഗിളിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് ഒരു കൂട്ടം യൂ ട്യൂബ് വീഡിയോ നിർമ്മാതാക്കൾ. എൽജിബിടി വീഡിയോകളിലെ പരസ്യങ്ങള്‍ യൂട്യൂബ് നിയന്ത്രിക്കുന്നുവെന്നും അവയുടെ വ്യാപ്തിയും കണ്ടെത്തലും പരിമിതപ്പെടുത്തുന്നുവെന്നുമാണ് ആരോപണം.

‘ഗേ’, ‘ലെസ്ബിയൻ’ പോലുള്ള പദങ്ങൾ ഫീച്ചർ ചെയ്യുന്ന വീഡിയോകളിൽ നിന്ന് പരസ്യങ്ങള്‍ നീക്കംചെയ്യുന്നു, എൽ‌ജിബിടി പ്രമേയമുള്ള വീഡിയോകളെ ‘സെൻ‌സിറ്റീവ്’ ആയി കണക്കാക്കി അവ സെർച്ച് റിസർട്ടുകളിലോ ശുപാർശകളിലോ പ്രത്യക്ഷപ്പെടുന്നത് തടയുന്നു, വീഡിയോകള്‍ക്ക് അടിയില്‍ വരുന്ന ഉപദ്രവപരവും വിദ്വേഷജനകവുമായ പരാമർശങ്ങള്‍ നീക്കം ചെയ്യുന്നതിന് പര്യാപ്തമല്ല തുടങ്ങിയ കാര്യങ്ങളാണ് വീഡിയോ നിർമാതാക്കൾ പ്രധാനമായും ഉന്നയിക്കുന്നത്. കാലിഫോർണിയയിലെ കോടതിയിലാണ് കേസ് പരിഗണിക്കുന്നത്.

എന്നാല്‍ വീഡിയോകളിലൂടെ പരസ്യ വരുമാനം, സെർച്ച് ‌ റിസൾട്ടുകളിൽ ദൃശ്യമാകൻ എന്നൊക്കെ തീരുമാനിക്കുന്നതിൽ ലൈംഗിക ആഭിമുഖ്യമുള്ളതോ, ലിംഗ വ്യക്തിത്വം കാണിക്കുന്നതോ ആയ വീഡിയോകൾക്ക് ഒരു പങ്കുമില്ലെന്നാണ് യൂട്യൂബിന്റെ നിലപാട്. ‘സ്വവർഗ്ഗാനുരാഗികളുമായി ബന്ധപ്പെട്ട വീഡിയോകളില്‍ ലൈംഗിക ഉള്ളടക്കം ഉണ്ടെന്നും, അത് യൂ ട്യൂബിന്റെ്പരസ്യവുമായി ബന്ധപ്പെട്ട നിയമങ്ങൾ‌ ലംഘിക്കുന്നവയുമാണ്’ എന്ന് ഗൂഗിളിന്റെ പരസ്യവിഭാഗം പ്രതിനിധി പ്രതികരിച്ചതായാണ് ബി.ബി.സി റിപ്പോര്‍ട്ട്.

850,000-ലധികം സബ്സ്ക്രൈബർമാരുള്ള യൂ ട്യൂബ് ചാനൽ ഉടമകളായ ഗായിക ബ്രിയ കാം, നടി ക്രിസി ചേമ്പേഴ്‌സ്, ലൈംഗിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വീഡിയോകൾ നിർമ്മിക്കുന്ന ആംപ് സോമർസ്, ഒരു ട്രാൻസ്‌ ജെൻഡർ എന്ന നിലയിലുള്ള തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന ചേസ് റോസ്, എൽ‌ജിബിടി പ്രമേയമായി വരുന്ന വിദ്യാഭ്യാസ വീഡിയോകൾ‌ നിർമ്മിക്കുന്ന ഇൻ‌ഡെ ആമേർ‌ എന്നിവരാണ് കേസുമായി മുന്നോട്ടു പോകുന്നത്.
Also Read: കാശ്മീർ: യുഎൻ രക്ഷാ സമിതിയിൽ ഇന്ന് ചർച്ച, വിഷയം പരിഗണനയ്ക്കെത്തുന്നത് നാല് പതിറ്റാണ്ടിന് ശേഷം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍