UPDATES

വിദേശം

സഫാ ബൌളര്‍: യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ ഐഎസ് ഭീകരവാദി

ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡിലെ കോഡ് ഭാഷകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണ പദ്ധതി തയാറാക്കിയതെന്ന് പ്രോസിക്യൂഷന്‍

ലണ്ടനിലെ ലോകപ്രശസ്തമായ ബ്രിട്ടീഷ് മ്യൂസിയത്തില്‍ ഭീകരാക്രമണം നടത്താന്‍ ഗൂഢാലോചന നടത്തിയതില്‍ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് 18-കാരിയായ യുവതി, ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ശിക്ഷിക്കപ്പെട്ട ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദിയായി.

സ്ത്രീകള്‍ മാത്രമുള്ള, ബ്രിട്ടനിലെ ആദ്യത്തെ തടവറയിലാണവര്‍. തന്റെ വരന്‍ കൂടിയായിരുന്ന ഒരു ഐ എസ് പോരാളി മരിച്ചപ്പോള്‍ സിറിയയില്‍ പോയി ഐ എസില്‍ ചേരാനും ശേഷം ലണ്ടനില്‍ ഒരു ഭീകരവാദി ആക്രമണം നടത്താനും പദ്ധതിയിട്ടു എന്നാണ് സഫാ ബൌളര്‍ക്കെതിരായ കുറ്റാരോപണം. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറെടുപ്പ് നടത്തിയതിനാണ് ഓള്‍ഡ് ബെയ്ലിയിലെ കോടതി അവരെ കുറ്റക്കാരിയായി കണ്ടെത്തിയതെന്ന്  ബിബിബി സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി നേരത്തെ സിറിയയിലേക്ക് യാത്ര ചെയ്യാനുള്ള പരിപാടിയിട്ടതിന്നും സഫാ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ലണ്ടനില്‍ ഒരു തീവ്ര ആക്രമണം നടത്താന്‍ പദ്ധതിയുണ്ടായിരുന്നു എന്ന് സഫായുടെ 22-കാരിയായ സഹോദരി ഇതിനകം കുറ്റസമ്മതം നടത്തിയിട്ടുണ്ട്. അവരുടെ അമ്മ മിന ഡിച്ച്, 44, അവളെ സഹായിച്ചതായും കുറ്റസമ്മതം നടത്തി. ആറാഴ്ച്ച സമയത്തിനുള്ളില്‍ ബൌളറെ ശിക്ഷിക്കും. അന്ന് 17 വയസ് പ്രായമുണ്ടായിരുന്ന ബൌളര്‍ എങ്ങനെയാണ് ലണ്ടന്‍ മ്യൂസിയത്തില്‍ തോക്കും ഗ്രനേഡും ഉപയോഗിച്ച് ആക്രമണം നടത്താന്‍ പദ്ധതിയിട്ടതെന്ന് വിചാരണക്കിടയില്‍ കോടതി കേട്ടു.

സഹോദരിമാരും അമ്മയും ‘ആലീസിന്റെ അത്ഭുതലോക’ത്തിലെ കോഡ് ഭാഷ ഉപയോഗിച്ചായിരുന്നു പദ്ധതി ചര്‍ച്ച ചെയ്തിരുന്നത്. റിസ്ലൈന്‍ ആയിരുന്നു Mad Hatter. 2015-ലെ പാരീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് 16 വയസുണ്ടായിരുന്ന ബൌളര്‍ തീവ്രവാദത്തിലേക്ക് ഓണ്‍ലൈന്‍ വഴി ആകൃഷ്ടയാകുന്നത്. ഇന്‍സ്റ്റാഗ്രാം വഴി ഐ എസ് പോരാളി നവീദ് ഹുസൈനെ അവള്‍ പരിചയപ്പെട്ടു. മൂന്നുമാസത്തെ ഓണ്‍ലൈന്‍ സന്ദേശവിനിമയങ്ങള്‍ക്ക് ശേഷം ഓണ്‍ലൈനില്‍ നടന്ന ഒരു വിവാഹച്ചടങ്ങിലൂടെ അവള്‍ അയാളോടുള്ള സ്നേഹം പ്രഖ്യാപിച്ചു.

ഇസ്ലാമിക് സ്‌റ്റേറ്റ് എത്രത്തോളം ഇസ്ലാമികമാണ്: വഴിതെറ്റിക്കുന്ന സംവാദം

സിറിയയിലുള്ള ഹുസൈനടുത്തേക്ക് പോകാനുള്ള അവളുടെ പരിപാടി, ബ്രിട്ടീഷ് സുരക്ഷാ ഏജന്‍സികള്‍ സഫായുടെ പാസ്പോര്‍ട്ട് പിടിച്ചെടുത്തതോടെ പൊളിഞ്ഞു. ബൌളര്‍ പോലീസിനോട് ഹുസൈനെക്കുറിച്ച് വിവരങ്ങള്‍ നല്കി. സുരക്ഷാ ഉദ്യോഗസ്ഥര്‍ തീവ്രവാദികളായി അഭിനയിച്ച് ഇവരോട് ഓണ്‍ലൈനില്‍ സംസാരിച്ചു. 2017 ഏപ്രില്‍ നാലിന് ഐ എസ് കമാണ്ടറെന്ന വ്യാജേന ഒരു സുരക്ഷാ ഉദ്യോഗസ്ഥനാണ് ഹുസൈന്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട വിവരം ബൌളറെ അറിയിച്ചത്.

ഇത് യു കെയില്‍ ആക്രമണം നടത്താനുള്ള അവളുടെ തീരുമാനത്തെ കൂടുതല്‍ ഉറപ്പിക്കുകയാണ് ചെയ്തത് എന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു. തീവ്രവാദികളായി അഭിനയിച്ച ഉദ്യോഗസ്ഥരോട് ബൌളര്‍ തന്റെ ആക്രമണ പദ്ധതികളെക്കുറിച്ച് വെളിപ്പെടുത്തി. ഏപ്രില്‍ 12-ന് സഫായെ സിറിയയില്‍ ആക്രമണത്തിനുള്ള തയ്യാറെടുപ്പ് നടത്തിയതിന് പിടികൂടി. പോലീസ് പിടിയിലായിട്ടും Alice in Wonderland വിഷയമാക്കിയ ഒരു വിരുന്ന് നടത്തുന്നതിനെക്കുറിച്ച് അവള്‍ അമ്മയും സഹോദരിയുമായി സംസാരിച്ചുകൊണ്ടിരുന്നു-ആക്രമണത്തിനുള്ള രഹസ്യഭാഷയായിരുന്നു അത്.

ഒരു ഫോണ്‍ വിളിയില്‍ ബൌളര്‍ പരാതിപ്പെടുന്നുണ്ട്: “എയ്, നിങ്ങള്‍ ഞാനില്ലാതെ വിരുന്ന് നടത്തുകയാണ്.” റിസ്ലൈനും ഡിച്ചും വെസ്റ്റ്മിനിസ്റ്ററിലെ പ്രധാന കേന്ദ്രങ്ങളില്‍ മുന്‍കൂര്‍ പരിശോധനകള്‍ നടത്തുകയും കത്തിയും സഞ്ചികളും കൊണ്ടുവരികയും ചെയ്തു. ഏപ്രില്‍ 27-ന് അവരെ പിടികൂടി. അന്നായിരുന്നു സുഹൃത് ഖ്വാല ബര്‍ഘൌട്ടിക്കൊപ്പം ആക്രമണം നടത്താന്‍ അവര്‍ പദ്ധതിയിട്ടിരുന്നത്.

ഇസ്ലാമിക് സ്റ്റേറ്റ് എന്ന ആധുനിക ചരിത്രത്തിലെ കൊടുംഭീകരര്‍

മണ്ണ് നഷ്ടമാകുമ്പോഴും ഓണ്‍ലൈന്‍ സാമ്രാജ്യം നിലനിര്‍ത്താനുള്ള ശ്രമത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ്

കുട്ടിച്ചാവേറുകളെ കൊല്ലാന്‍ വിടുന്ന ഇസ്ലാമിക് സ്റ്റേറ്റ്

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍