UPDATES

വിദേശം

മലേഷ്യൻ മുൻ പ്രസിഡണ്ടിന്റെ ഭാര്യയുടെ ‘നിധിനിക്ഷേപം’ പിടിച്ചെടുത്തു

567 ഹാൻഡ് ബാഗുകൾ, 423 വാച്ചുകൾ, 234 സൺഗ്ലാസ്സുകള്‍ എന്നിവ പിടിച്ചെടുക്കപ്പെട്ടവയുടെ കൂട്ടത്തിലുണ്ട്.

പുതുതായി അധികാരമേറ്റ മലേഷ്യൻ സർക്കാരിന്റെ പൊലീസ് മുൻ പ്രസിഡണ്ട് നജീബ് റസാക്കിന്റെയും ഭാര്യയുടെയും പേരിലുള്ള സ്വത്തുവകകളിൽ നടത്തിയ റെയ്ഡുകളിൽ വൻ നിധിനിക്ഷേപം തന്നെ കണ്ടെത്തിയതായി റിപ്പോർട്ട്. നജീബിന്റെ ഭാര്യ റോസ്മാ മൻസൂർ ഉപയോഗിച്ചിരുന്ന ആഭരണങ്ങളും മറ്റ് ആഡംബര വസ്തുക്കളും അടങ്ങുന്നതാണ് ഈ നിധി.

കിരീടങ്ങൾ, പണം, അത്യാഡംബര തുകൽ വാനിറ്റി ബാഗുകൾ തുടങ്ങിയവയാണ് പിടിച്ചെടുത്ത വസ്തുക്കളുടെ കൂട്ടത്തിലുള്ളത്. 273 ദശലക്ഷം ഡോളർ വിലവരുന്ന വസ്തുക്കളാണ് പിടിച്ചെടുക്കപ്പെട്ടിട്ടുള്ളത്.

ആഭരണങ്ങളാണ് ഇവയുടെ കൂട്ടത്തിലേറെയും. 12,000 ആഭരണങ്ങളാണ് നജീബിന്റെ ഭാര്യ വാങ്ങിക്കൂട്ടിയത്. ഇക്കൂട്ടത്തിൽ ഏറ്റവും മൂല്യമുള്ള ആഭരണത്തിന്റെ വില 16 ലക്ഷം ഡോളറിന്റെ ഒരു നെക്ലേസ് ആണ്.

567 ഹാൻഡ് ബാഗുകൾ, 423 വാച്ചുകൾ, 234 സൺഗ്ലാസ്സുകള്‍ എന്നിവ പിടിച്ചെടുക്കപ്പെട്ടവയുടെ കൂട്ടത്തിലുണ്ട്. പണമായി മാത്രം ഏതാണ്ട് 30 ദശലക്ഷം ഡോളറിനടുത്ത് പിടിച്ചെടുത്തിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍