UPDATES

വിദേശം

മാല്‍ഡീവ്‌സ് തിരഞ്ഞെടുപ്പ്; ചൈനീസ് പിന്തുണയുള്ള പ്രസിഡന്റിനെതിരെ പ്രതിപക്ഷ സ്ഥാനാര്‍ഥിക്ക് വിജയം

ചൈനയോട് അടുപ്പം പുലര്‍ത്തിയിരുന്ന ഭരണാധികാരിയായിരുന്നു യമീന്‍ എങ്കില്‍ ഇന്ത്യയോട് കൂടുതല്‍ അടുപ്പമുള്ള വ്യക്തിയാണ് ഇബ്രാഹിം മുഹമ്മദ് സൊലൈഹ് എന്നാണ് റിപോര്‍ട്ടുകള്‍.

ചൈനീസ് പിന്തുണയുള്ള  നിലവിലെ പ്രസിഡന്റിനെ മറികടന്ന് മാല്‍ഡീവ്‌സ് പ്രസിഡന്റ്  തിരഞ്ഞെടുപ്പില്‍  പ്രതിപക്ഷ സ്ഥാനാര്‍ഥി ഇബ്രാഹീം മുഹമ്മദ് സൊലൈക്ക്   മുന്നേറ്റം. അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ട റിപോര്‍ട്ടുകള്‍ പ്രകാരം 96 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിയുമ്പോള്‍ 16 ശതമാനത്തിന്റെ വ്യത്യാസത്തിലാണ് നിലവിലെ പ്രസിഡന്റ് അബ്ദുള്ള യമീനെ ബഹുദുരം പിന്നിലാക്കി പ്രതിപക്ഷ സ്ഥാനാര്‍ഥി വിജയം ഉറപ്പിച്ചിട്ടുണ്ട്. ചൈനയോട് അടുപ്പം പുലര്‍ത്തിയിരുന്ന ഭരണാധികാരിയായിരുന്നു യമീന്‍ എങ്കില്‍ ഇന്ത്യയോട് കൂടുതല്‍ അടുപ്പമുള്ള വ്യക്തിയാണ് ഇബ്രാഹിം മുഹമ്മദ് സൊലൈഹ് എന്നാണ് റിപോര്‍ട്ടുകള്‍.

എന്നാല്‍ റിപ്പോര്‍ട്ടുകളോട് 59 കാരനായ യാമീന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ വിജയം തനിക്ക് അനുകൂലമാണെന്ന പ്രതികരിച്ച സൊലൈഹ് രംഗത്തെത്തി. ഇത് സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും നിമിഷമാണെന്നായുരുന്നു മാധ്യമങ്ങളോടും പ്രര്‍ത്തകരോടുമുള്ള അദ്ദേഹത്തിന്റെ പ്രതികരണം. നമ്മള്‍ കടന്നുവന്നത് വളരെ പ്രയാസകരമായ ഒരു സമത്തൂകൂടിയാണ്, പലരും ജയിലിടക്കപ്പെടുകയോ നാടുകടത്തപ്പെടുകയോ ചെയ്യപ്പെട്ടു. ആ യാത്ര ഇവിടെ ബാലറ്റ് ബോക്‌സില്‍ അവസാനിക്കുകയാണ്. ഈ വലിയ ലക്ഷ്യത്തിന് വേണ്ടി പോരാടിയ എല്ലാവരോടു താന്‍ നന്ദി പറയുന്നതായും സൊലൈഹ് പ്രതികരിച്ചു. തന്റെ നിലപാടുകളോട് വിയോജിപ്പ് പ്രകടിപ്പിച്ച നേതാക്കളെ ജയിലില്‍ അടയ്ക്കുന്നതടക്കമുള്ള നടപടിരള്‍ യാമീന്‍ സ്വീകരിച്ചിരുന്നതായി നേരത്ത തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച് അബ്ദുള്ള യാമീന്റെ പ്രതികരണം ഉടന്‍ ഉണ്ടാകമെന്നാണ് അദ്ദേഹത്തിന്റെ വക്താക്കള്‍ നല്‍കുന്ന സൂചനകള്‍.

മാലിദ്വീപ് പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടാം തവണയും യാമീന്‍ തിരഞ്ഞെടുക്കപ്പെടുമെന്നായിന്നു വിലയിരുത്തല്‍. ഇത്തരമൊരു സാഹചര്യം ഉണ്ടായാല്‍  രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍, സുപ്രീം കോടതി, പബ്ലിക്ക് ബ്രോഡ്കാസ്റ്റ് എന്നിവയെ നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകമെന്നും റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടക്കാത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി വിവിധ മനുഷ്യാവകാശ സംഘടനകള്‍ നേരത്തെ തന്നെ ആരോപണം ഉയര്‍ത്തിയിരുന്നു. മാലിയിലെ ജനാധിപത്യ സ്ഥിതി മെച്ചപ്പെടുത്തിയില്ലെങ്കില്‍ ഉപരോധം ഉള്‍പ്പെടെ ഏര്‍പ്പെടുത്തുമെന്ന് യുഎസ് യുറോപ്യന്‍ യൂനിയന്‍ എന്നിവയും രംഗത്തെത്തിയിരുന്നു. എന്നാല്‍ രാജ്യത്തെ വീണ്ടും ജനാധിപത്യ പാതയിലേക്ക് കൊണ്ടുവരുമെന്നാണ് സൊലൈഹിന്റെ മാല്‍ഡീവ്‌സ് ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ വാഗ്ദാനം.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ 26 കോറല്‍ അറ്റോളുകളും 1,192 ദ്വീപുകളും ചേര്‍ന്നതാണ് മാല്‍ഡീവ്‌സ് എന്ന രാജ്യം. വിനോദ സഞ്ചാരം പ്രധാന വരുമാന മാര്‍ഗമായിട്ടുള്ള ഇവടെ 400,000ത്തോളം മാത്രമാണ് ജനസംഖ്യ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍