UPDATES

വിദേശം

റഷ്യൻ വനിത ചാരപ്രവർത്തനത്തിന് ശരീരവിൽപന നടത്തിയെന്ന വാദത്തിൽ നിന്ന് യുഎസ് പ്രോസിക്യൂട്ടർമാർ പിന്മാറി

ജൂലൈ മാസത്തിലാണ് ബ്യൂടിനയെ യുഎസ് ഫെഡറൽ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

റഷ്യൻ ചാരവനിതയായ മരിയ ബ്യൂടിന യുഎസ് രാഷ്ട്രീയ സംഘടനകളിൽ നിന്ന് വിവരങ്ങൾ ചോർത്താൻ ശരീരവിൽപന നടത്തിയെന്ന വാദത്തിൽ നിന്ന് യുഎസ് പ്രോസിക്യൂട്ടർമാർ പിന്മാറി. തങ്ങൾക്ക് തെറ്റുപറ്റിയെന്ന് പ്രോസിക്യൂട്ടർമാർ സമ്മതിച്ചു. വ്ലാദ്മിർ പുടിന്റെ യുനൈറ്റഡ് റഷ്യ പാർട്ടിയുടെ മെമ്പറായിരുന്നു ബ്യൂടിന.

ജൂലൈ മാസത്തിലാണ് ബ്യൂടിനയെ യുഎസ് ഫെഡറൽ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. വാഷിങ്ടൺ ഡിസിയിൽ താമസിച്ച് റഷ്യൻ ഫെഡറേഷനു വേണ്ടി ചാരപ്രവർത്തനം നടത്തുകയായിരുന്നു ബ്യൂടിനയെന്ന് പൊലീസ് ആരോപിച്ചു.

അമേരിക്കയിലെ നാഷണൽ റൈഫിൾ അസോസിയേഷൻ‍, റിപ്പബ്ലിക്കൻ പാര്‍ട്ടി, ഒബാമ ഭരണകൂടത്തിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരോട് അടുത്ത ബന്ധം സൂക്ഷിക്കാൻ ബ്യൂടിന ശ്രമിച്ചു വന്നിരുന്നു. ഇവരിൽ പലർക്കുമൊപ്പം ബ്യൂടിന സെൽഫികളെടുക്കുകയും ചെയ്തിരുന്നു. ഡോണൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ഇവർ ഇടപെടൽ നടത്തിയിരുന്നു.

29കാരിയായ ബ്യൂടിന 56കാരനായ ഒരു അമേരിക്കൻ പൗരനൊപ്പമാണ് കഴിഞ്ഞിരുന്നത്. ഇരുവരും തമ്മിൽ ലൈംഗികബന്ധമുണ്ടായിരുന്നെന്നും ആരോപിക്കപ്പെട്ടു. ഈ അമ്പത്താറുകാരൻ‌ സൗത്ത് ഡെക്കോട്ടയിൽ നിന്നുള്ള കൺസർവേറ്റീവ് പാർട്ടിക്കാരനാണെന്നും ശ്രുതിയുണ്ടായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍