UPDATES

വിപണി/സാമ്പത്തികം

ഫ്രഞ്ച് മാര്‍ക്‌സിസ്റ്റ് സാമ്പത്തിക ശാസ്ത്രജ്ഞന്‍ സമീര്‍ അമിന്‍ അന്തരിച്ചു

ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗവുമായിരുന്നു അദ്ദേഹം. കെയ്റോ ഇന്‍സ്റ്റിറ്റിയുറ്റ് ഓഫ് എക്കോണമിക്സ് മാനജ്മെന്റിലും സെനഗലിലെ തേര്‍ഡ് വേള്‍ഡ് ഫോറം ഇന്‍ ഡേകറിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

പ്രമുഖ മാര്‍ക്സിസ്റ്റ് ചിന്തകനും ഈജിപ്ത്- ഫ്രഞ്ച് മാര്‍ക്‌സിയന്‍ സാമ്പത്തിക ശാസ്ത്രജ്ഞനും സൈദ്ധാന്തികനുമായ സമീര്‍ അമിന്‍ (86) അന്തരിച്ചു. ബ്രയിന്‍ ട്യൂമര്‍ ബാധിതനായി ചികില്‍സയിലായിരുന്ന അദ്ദേഹം പാരീസില്‍ വച്ച് ഞായറാഴ്ച വൈകീട്ടോടെയാണ് മരണമടഞ്ഞത്. ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗവുമായിരുന്നു അദ്ദേഹം. കെയ്റോ ഇന്‍സ്റ്റിറ്റിയുറ്റ് ഓഫ് എക്കോണമിക്സ് മാനജ്മെന്റിലും സെനഗലിലെ തേര്‍ഡ് വേള്‍ഡ് ഫോറം ഇന്‍ ഡേകറിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

മുതലാളിത്തത്തെക്കുറിച്ചും മാര്‍ക്സിസത്തെക്കുറിച്ചും ഏതാണ്ട് മുപ്പതിലധികം പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള സമീര്‍ അമിന്‍ 1988 ല്‍ യൂറോസെന്‍ഡ്രലിസം എന്ന പദം അവതരിപ്പിച്ചാണ് ആഗോള ശ്രദ്ധ പിടിച്ചു പറ്റിയത്. ആഗോളവത്കരണ കാലത്തെ മുതലാളിത്തം(ക്യാപിറ്റലിസം ഇന്‍ ദി എയ്ജ് ഓഫ് ഗ്ലോബലൈസേഷന്‍). ദി ലിബറല്‍ വൈറസ്, എ ലൈഫ് ലുക്കിങ് ഫോര്‍വേര്‍ഡ്, അക്യുമുലേഷന്‍ ഓഫ് വേള്‍ഡ് സ്‌കെയില്‍,  അണ്‍  ഈക്യല്‍ ഡെപലപ്പ്മെന്റ് , ക്രിട്ടിക് ഓഫ് യൂറോസെന്‍ട്രിസം ആന്‍ഡ് കള്‍ച്ചറിലിസം: മോഡേണിറ്റി തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രശസ്തമായ കൃതികള്‍.

ഡോക്ടര്‍ ദമ്പതിമാരായ ഈജിപ്ത് ഫ്രഞ്ച് വംശജരുടെ മകനായി 1931 സെപ്തംബര്‍ മൂന്നിനായിരുന്നു അദ്ദേഹത്തിന്റെ ജനനം. ഈജിപ്തില്‍ കുട്ടിക്കാലം ചിലവിട്ട സമീര്‍ പിന്നീട് പാരീസില്‍നിന്ന് ഉന്നത വിദ്യഭ്യാസം കരസ്ഥമാകി. പൊളിറ്റിക്കല്‍ സയന്‍സില്‍ ഡിപ്ലോമയും സ്റ്റാറ്റിസ്റ്റിക്സില്‍ ബിരുദവും എക്കോണമിക്സില്‍ ഡോക്റ്ററേറ്റും നേടിയിട്ടുണ്ട്. 1960 ല്‍ മാലിയിലെ ധനകാര്യ മന്ത്രിയുടെ ഉപദേശകന്‍, പാരീസ് യൂണിവേഴ്‌സിറ്റി അടക്കമുള്ള ഇടങ്ങളില്‍ സാമ്പത്തികശാസ്ത്ര അധ്യാപകന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഈജിപ്തിലെ സുന്നി ഇസ്ലാമിസ്റ്റ് സംഘമായ മുസ്ലിം ബ്രദര്‍ഹുഡ് അടക്കമള്ള തീവ്ര ഇസ്ലാമിക സംഘങ്ങള്‍ രാഷ്ട്രീയ ശക്തിയായല്ല പ്രവര്‍ത്തിക്കുന്നതെന്നും, തൊഴിലാളി പ്രസ്ഥാനങ്ങളെയും സാമൂഹ്യനീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങളെയും തള്ളിക്കളയുന്നവരാണ് അവരെന്നുമുള്ള തരത്തിലുള്ള സമീറിന്റെ ആശങ്ങള്‍ ലോക ശ്രദ്ധപിടിച്ചു പറ്റിയവയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍