UPDATES

വിദേശം

യൂ ടൂബ് ഹീറോകളുടെ ആരാധകർ ഏറ്റുമുട്ടി; ബെർലിനിൽ പോലീസ് നടപടി, നിരവധി പേർക്ക് പരിക്ക്

യുടൂബർമാരായ ദാറ്റ്സ്ബെക്കിർ, ബാഹർ അൽ അമൂദ് എന്നിവരുടെ ആരാധകരാണ് ഏറ്റുമുട്ടിയത്.

ജർമൻ തലസ്ഥാന നഗരമായ ബെർലിനിൽ സോഷ്യൽ മീഡിയ ഹീറോകളുടെ ആരാധകർ ഏറ്റുമുട്ടി. നാന്നൂറോളം വരുന്ന സംഘമാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. സംഘർഷത്തെ തുടർന്നുണ്ടായ പോലീസ് നടപടിയില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

ബെർലിനിലെ പ്രശസ്തമായ അലക്സാഡർപ്ലാറ്റ്സിലായിരുന്നു സംഘർഷം ഉടലെടുത്തത്. ഏറ്റുമുട്ടൽ രൂക്ഷമായതോടെ പോലീസ് കണ്ണീർ വാതകവും, കുരുമുളക് സ്പ്രേയും ഉപയോഗിച്ചു. അതിനിടെ സംഘർഷവുമായി ബന്ധപ്പെട്ട് 50ഓളം പേരെ അറസ്റ്റ് ചെയ്തതായും പോലീസ് പറയുന്നു. സംഘർഷത്തിനിടെ പോലീസിന് നേരെ കല്ലേറുണ്ടാവുകയും ചെയ്തു.  കല്ലേറിൽ രണ്ട് പോലീസുകാർക്കും പരിക്കേറ്റു. പെപ്പർ സ്പ്രേ ഉപയോഗത്തിൽ നിരവധിപേർരുടെ കണ്ണുകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയതായും റിപ്പോർട്ടുകൾ പറയുന്നു.

ബെർ‌ലിൻ- സ്റ്റുഗാർട്ട് എന്നിവിങ്ങളിലെ പ്രശസ്തരായ രണ്ട് യു ടൂബ് താരങ്ങളുടെ അരാധരാണ് എറ്റുമുട്ടിയതെന്ന് പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. യുടൂബർമാരായ ദാറ്റ്സ്ബെക്കിർ, ബാഹർ അൽ അമൂദ് എന്നിവരുടെ ആരാധകരാണ് സംഘർഷത്തിന് പിന്നിലെന്നും റിപ്പോര്‍ട്ടുകൾ‌ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ആരോപണം ഇരുവരും നിഷേധിച്ചു.

എന്നാൽ ഏറ്റുമുട്ടലിന് പിന്നിൽ ഉരുവരുടെയും ആരാധകർ തന്നെയെന്നാണ് ബെർലിൻ പോലീസിന്റെ നിലപാട്. അരാധകർ ഇപയോഗിക്കുന്ന ബാൻഡുകൾ സംഭവസ്ഥലത്ത് നിന്നും ലഭിച്ചിട്ടുണ്ട്. യൂ ടൂബർമാരോടുള്ള അതിരുകടന്ന ആരാധന സംഘങ്ങളെ നിയമ ലംഘകരാക്കി മാറ്റുകയായിരുന്നെന്നും പോലീസ് പറയുന്നു.

 

© “കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍