UPDATES

വിദേശം

മാസ്റ്റർ കാർഡിന്റെ 16 വർഷം നീണ്ട സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് യുകെ അന്വേഷണം ആരംഭിക്കുന്നു

1992 മുതൽ 2008 വരെയുള്ള കാലത്ത് യുകെയിൽ താമസിച്ചിരുന്നുവെന്ന് തെളിയിക്കുന്ന എല്ലാവർക്കും പരമാവധി 300 യൂറോ നഷ്ടപരിഹാരം നൽകേണ്ടതുണ്ടെന്നാണ് മെറിക്കിന്റെ പക്ഷം.

കഴിഞ്ഞ 16 വർഷമായി മാസ്റ്റർ കാർഡ് യുകെ ഉപഭോക്താക്കളിൽ നിന്നും അമിത തുക ഈടാക്കി അവരെ വഞ്ചിക്കുകയാണെന്ന പരാതിന്മേൽ യുകെ കോടതി ഉടൻ കേസെടുക്കുമെന്ന് സൂചന. മാസ്റ്റർ കാർഡിനെതിരെയുള്ള ആരോപണങ്ങൾ ശരിയെന്ന് കണ്ടെത്തിയാൽ മാസ്റ്റർ കാർഡ് കമ്പനി ഓരോ ഉപഭോക്താവിനും ശരാശരി 300 യൂറോ (ഏകദേശം 23580 രൂപ )നഷ്ടപരിഹാരം നൽകേണ്ടതായി വരും. 46 മില്യണിലധികം മാസ്റ്റർ കാർഡ് ഉപഭോക്താക്കളുള്ള യുകെയിൽ ഇത്രയും ഭീമമായ തുക ഓരോരുത്തർക്കും നഷ്ടപരിഹാരമായി നൽകേണ്ടി വരുന്നത് യുകെയുടെ നിയമപോരാട്ടങ്ങളുടെ ചരിത്രത്തിലെ തന്നെ വളരെ സുപ്രധാന സംഭവമായിരിക്കുമെന്നാണ് ആഗോള മാധ്യമങ്ങളുടെ വിലയിരുത്തൽ.

യുകെയുടെ മുൻ സാമ്പത്തിക ഓംബുഡ്സ്മാനായിരുന്ന വാൾട്ടർ മെറിക്‌സാണ് മാസ്റ്റർ കാർഡുകൾ ഉപയോഗിച്ചുകൊണ്ടുള്ള സാമ്പത്തിക ഇടപാടുകളിൽ  വലിയ രീതിയിലുള്ള ചൂഷണം നടക്കുന്നുണ്ടെന്ന് ആദ്യം ആരോപിക്കുന്നത്. രണ്ട് വർഷം മുൻപ് കോടതിക്ക് മുമ്പിലെത്തിയ കേസാണ് ഇപ്പോൾ പുനപ്പരിശോധിക്കുന്നത്. 1992 മുതൽ 2008 വരെയുള്ള കാലഘട്ടത്തിൽ മാസ്റ്റർ കാർഡ് ഉപഭോക്താക്കളിൽ നിന്നും ന്യായമായി ചുമത്തേണ്ടുന്ന തുകയേക്കാൾ കൂടുതൽ പൈസ സേവന നികുതി ഇനത്തിൽ ഈടാക്കിയെന്നാണ് ആരോപണം. ട്രാൻസാക്ഷൻ നിരക്കുകൾ നിയമ വിരുദ്ധമായി വർധിപ്പിച്ച് മാസ്റ്റർ കാർഡ് ജനങ്ങളെ കൊള്ളയടിക്കുകയാണെന്നായിരുന്നു മെറിക്സന്റെ പരാതി.

‘മാസ്റ്റർ കാർഡുമായി ബന്ധപ്പെട്ട ക്രമക്കേടുകളെ കുറിച്ച് അന്വേഷണം നടത്താനുള്ള കോടതിയുടെ തീരുമാനത്തിൽ എനിക്ക് സന്തോഷം തോന്നുന്നുണ്ട്. 12 വർഷത്തോളമായി അവരിങ്ങനെ പരസ്യമായി നിയമലംഘനം നടത്താൻ തുടങ്ങിയിട്ട്. തങ്ങൾ നിയമം ലംഘിക്കുന്നുവെന്ന് അവർ തുറന്ന് സമ്മതിച്ചിട്ടുപോലുമുണ്ട്. ഈ നീണ്ട കാലമത്രയും അവർ ഉപഭോക്താക്കളിൽ നിന്നും ധാരാളം പണം വെട്ടിച്ചിട്ടുണ്ട്.’ മെറിക് ദി ഗാർഡിയനോട് പറഞ്ഞു. 1992 മുതൽ 2008 വരെയുള്ള കാലത്ത് യുകെയിൽ താമസിച്ചിരുന്നുവെന്ന് തെളിയിക്കുന്ന എല്ലാവർക്കും പരമാവധി 300 യൂറോ നഷ്ടപരിഹാരം നൽകേണ്ടതുണ്ടെന്നും ‘തനിക്ക് ഈ തുക വേണ്ടെ’ന്ന് രേഖാമൂലം എഴുതി നൽകിയവരെ മാത്രം ഒഴിവാക്കിയാൽ മതിയെന്നുമാണ് മെറിക്കിന്റെ പക്ഷം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍