UPDATES

വിദേശം

ചോക്സിക്ക് പൗരത്വം നൽകിയത് ഇന്ത്യയുടെ പൊലീസ് ക്ലിയറൻസ് പരിഗണിച്ചെന്ന് ആന്റിഗ്വ

ആന്റിഗ്വ ആന്റ് ബാർബുഡ എന്ന രാജ്യത്താണ് ചോക്സി ഒളിച്ചുപാർക്കുന്നത്.

മേഹുൽ ചോക്സിയെ വിട്ടുകിട്ടാൻ ഇന്ത്യൻ അധികാരികൾ ആന്റിഗ്വയ്ക്ക് അപേക്ഷ നൽകി. പഞ്ചാബ് നാഷണൽ ബാങ്കിനെ കബളിപ്പിച്ച് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത് ചോക്സി മുങ്ങിയിരിക്കുന്നത് കരീബിയൻ കടലിലെ ദ്വീപായ ആന്റിഗ്വയിലേക്കാണ്. 13,578 കോടി രൂപയാണ് ചോക്സിയും അദ്ദേഹത്തിന്റെ അനന്തരവൻ നീരവ് മോദിയും ചേർന്ന് തട്ടിയത്.

ആന്റിഗ്വ ആന്റ് ബാർബുഡ എന്ന രാജ്യത്താണ് ചോക്സി ഒളിച്ചുപാർക്കുന്നത്. വിവരമറിഞ്ഞ ഇന്ത്യയിലെ അന്വേഷകർ ചോക്സിയെ വിട്ടുകിട്ടാനുള്ള ശ്രമങ്ങൾ തുടങ്ങുകയായിരുന്നു. അതെസമയം ചോക്സി ആന്റിഗ്വയിൽ പൗരത്വമുള്ളയാളാണ് എന്നത് വിഷയം സങ്കീർണമാക്കുന്നുണ്ട്. ചോക്സിയുടെ പൗരത്വം റദ്ദ് ചെയ്യണമെന്ന് ഇന്ത്യക്ക് താൽപര്യമുണ്ടെങ്കിലും അത് സാധ്യമായ കാര്യമല്ല ആന്റിഗ്വയെ സംബന്ധിച്ചിടത്തോളം. ഭരണഘടനാലംഘനമായിത്തീരും അത്.

ആവശ്യമായ രേഖകൾ സമർപ്പിച്ച്, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് അടക്കമുള്ളവ നൽകിയാണ് ചോക്സി പൗരത്വത്തിന് അപേക്ഷിച്ചത്. 2017 മെയ് മാസത്തിലായിരുന്നു ഇത്. ഈ പൊലീസ് ക്ലിയറൻസ് സർടിഫിക്കറ്റ് നൽകിയത് ഇന്ത്യാ സർക്കാരിനു വേണ്ടി വിദേശകാര്യമന്ത്രാലയത്തിനു കീഴിലുള്ള മുംബൈ റീജ്യണൽ പാസ്പോർട്ട് ഓഫീസ് വഴിയാണ് തങ്ങൾക്ക് ലഭിച്ചതെന്നും ആന്റിഗ്വ അധികൃതർ വ്യക്തമാക്കി.

എന്നിരിക്കിലും, ചോക്സിയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യം പരിഗണിക്കാമെന്ന് ആന്റിഗ്വ പറഞ്ഞിട്ടുണ്ട്. ചോക്സിക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചതിനു ശേഷമായിരിക്കും ഇത്. സിബിഐ ആണ് ചോക്സിയെ വിട്ടുകിട്ടാനായി ശ്രമം നടത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍