UPDATES

വിദേശം

‘ഞാൻ വകവെക്കുന്നില്ല’: തടവിലാക്കപ്പെട്ട കുട്ടികളെ സന്ദർ‌ശിച്ചപ്പോൾ മെലാനിയ ട്രംപ് ധരിച്ച വസ്ത്രം വിമർശിക്കപ്പെടുന്നു

30 ഡോളർ വിലയുള്ള ജാക്കറ്റ് മെലാനിയ ട്രംപ് അബദ്ധത്തിൽ എടുത്തിട്ടതാണെന്ന് വിശ്വസിക്കാനാകില്ലെന്ന് ട്വിറ്ററിലും വിമർശനമുയർന്നു.

അമേരിക്ക തടവിലാക്കിയ കുട്ടികളെ സന്ദർ‌ശിക്കവെ പ്രഥമവനിത മെലാനിയ ട്രെപ് ധരിച്ച വസ്ത്രത്തെക്കുറിച്ച് വിമർശനങ്ങളുയരുന്നു. “I really don’t care do u?” (ഞാൻ വകവെക്കുന്നില്ല, നിങ്ങളോ?) എന്ന് പിൻവശത്തെഴുതിയ ഒരു കോട്ടാണ് മെലാനിയ ധരിച്ചിരുന്നത്.

മെലാനിയ വിമാനം കയറവെ കോട്ടിന്റെ പിന്നിലെഴുതിയ ലാഘവബുദ്ധി നിറഞ്ഞ വാചകങ്ങൾ മാധ്യമങ്ങളുടെ ശ്രദ്ധയിൽ പെട്ടു. തന്റെ സന്ദർ‌ശനം മാധ്യമങ്ങളെ തൃപ്തിപ്പെടുത്താൻ വേണ്ടി മാത്രമാണെന്നും തടവിലാക്കപ്പെട്ട കുട്ടികളെ സംബന്ധിച്ച് തനിക്ക് അത്രവലിയ ആശങ്കയില്ലെന്നും സൂചിപ്പിക്കുന്ന മെലാനിയയുടെ ഈ പ്രവൃത്തി വാർത്തയായതോടെ പ്രതികരണവും എത്തി. പ്രഥമവനിതയുടെ പ്രവൃത്തിയിൽ‌ ഒളിഞ്ഞിരിക്കുന്ന സന്ദേശങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് മെലാനിയയുടെ വക്താവ് അറിയിച്ചു.

സ്പാനിഷ് വസ്ത്രനിർമാണ ബ്രാൻഡായ ‘സാറ’ പുറത്തിറക്കുന്ന മോഡലാണിത്. വില 39 ഡോളർ. മുൻ മോഡലിങ് താരം കൂടിയായ മെലാനിയ ട്രെപിനെതിരെ വാർത്തകൾ ശക്തമായതോടെ പ്രസിഡണ്ട് ഡോണൾഡ് ട്രംപും രംഗത്തിറങ്ങി. മാധ്യമങ്ങൾ വ്യാജ വാർത്ത ചമയ്ക്കുകയാണെന്നും അവയെ തങ്ങൾ വകവെക്കുന്നില്ലെന്നും ട്രംപ് ട്വീറ്റ് ചെയ്തു.

30 ഡോളർ വിലയുള്ള ജാക്കറ്റ് മെലാനിയ ട്രംപ് അബദ്ധത്തിൽ എടുത്തിട്ടതാണെന്ന് വിശ്വസിക്കാനാകില്ലെന്ന് ട്വിറ്ററിലും വിമർശനമുയർന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍