UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുൻ കനേഡിയൻ നയതന്ത്രജ്ഞൻ ചൈനയിൽ അറസ്റ്റിൽ; ഹുവായ് അറസ്റ്റിന് കാനഡയ്ക്കുള്ള മറുപടി?

അന്തർദ്ദേശീയ സംഘർഷങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന സംഘടനയാണ് ഇന്റർനാഷണൽ ക്രൈസിസ് ഗ്രൂപ്പ്.

മുൻ കനേഡിയൻ നയതന്ത്രജ്ഞനെ തങ്ങൾ പിടികൂടിയത് രാജ്യത്തെ നിയമങ്ങൾ ലംഘിച്ചതിനാണെന്ന് ചൈനയുടെ മറുപടി. ഇന്റർനാഷണൽ ക്രൈസിസ് ഗ്രൂപ്പ് എന്ന സംഘടനയിൽ ജോലി ചെയ്തു വരികയായിരുന്ന മൈക്കേൽ കോവ്രിഗ് ആണ് ചൈനീസ് അധികൃതരുടെ പിടിയിലുള്ളത്.

ഇദ്ദേഹം ജോലി ചെയ്യുന്ന സംഘടന ചൈനയിൽ നിയമപരമായി രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ലെന്നാണ് ചൈനീസ് അധികൃതർ പറയുന്നത്. 2016ൽ ചൈനയിൽ നിലവിൽ വന്ന നിയമപ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിച്ച് രജിസ്ട്രേഷൻ നടത്തിയിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. വിദേശ സന്നദ്ധസംഘടനകൾക്കും സർവ്വകലാശാലകള്‍ക്കും എൻജിഓകൾക്കുമെല്ലാം ചൈനയിൽ പ്രവർത്തിക്കണമെങ്കിൽ ഈ നിയമപ്രകാരം രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.

അന്തർദ്ദേശീയ സംഘർഷങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന സംഘടനയാണ് ഇന്റർനാഷണൽ ക്രൈസിസ് ഗ്രൂപ്പ്.

ഹുവേയ് ടെലികോംസിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ മെങ് വാൻസോവുവിനെ അറസ്റ്റ് ചെയ്ത കാനഡയുടെ നടപടിയോടുള്ള പ്രതികരണമെന്ന നിലയിലാണ് ലോകം ഈ അറസ്റ്റിനെ കാണുന്നത്. അറസ്റ്റ് ഒരു നയതന്ത്രപ്രശ്നമായി വളർന്നിരിക്കുകയാണ്. യുഎസ്സിനു വേണ്ടിയായിരുന്നു ഈ അറസ്റ്റ് എന്നതും പ്രശ്നത്തിന്റെ ഗൗരവം കൂട്ടുന്നു. കാനഡയിലെ വാൻകോവറിൽ വെച്ചാണ് കഴിഞ്ഞയാഴ്ച മെങ് അറസ്റ്റ് ചെയ്യപ്പെട്ടത്. യുഎസ്സിൽ നിന്നുള്ള ഉൽപന്നങ്ങൾ ഇറാനിലേക്ക് കടത്തിയെന്നതാണ് ഹുവേയ്ക്കെതിരെ യുഎസ് ഉയർത്തുന്ന പ്രധാന ആരോപണം. ഇറാനെതിരെ കടുത്ത ഉപരോധം നിലനിൽക്കുമ്പോഴാണ് ഇത് നടന്നത്. അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം തകർക്കാൻ ഹുവേയ് മനപ്പൂർവ്വം ശ്രമിച്ചെന്നാണ് ആരോപണം. അമേരിക്കയുടെ കയറ്റുമതി-ഉപരോധ നിയമങ്ങളുടെ ലംഘനം നടന്നു.

ലോകത്തിലെ ഏറ്റവും വലിയ ടെലികമ്മ്യൂണിക്കേഷൻസ് ഉപകരണങ്ങളുടെ നിർമാതാക്കളിലൊരാളാണ് ഹുവേയ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍