UPDATES

വിദേശം

സാംസ്‌ക്കാരിക വിപ്ലവത്തിന്റെ ഓര്‍മ്മകള്‍ ഉയര്‍ത്തി ചൈനയില്‍ ഒരു കോടി യുവാക്കള്‍ ഗ്രാമങ്ങളിലേക്ക്, ലക്ഷ്യം വികസനമെന്ന് വിശദീകരണം

ഗ്രാമപ്രദേശങ്ങളിലെ പരമ്പരാഗത വികസന മാതൃകകളെ നവീകരിച്ചെടുക്കുകയാണ് ഈ യുവാക്കളുടെ ദൗത്യമെന്ന് സെൻട്രൽ ഹുനാൻ പ്രവിശ്യയിലെ ഉപ നഗരാധിപൻ ഴാങ് ലിൻബിൻ പറയുന്നു.

ചൈനയില്‍ ഒരു കോടി യുവാക്കളെ ഗ്രാമങ്ങളിലേക്ക് അയക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തീരുമാനം. രാജ്യത്തിന്റെ സ്ംസ്‌ക്കാരവും ശാസ്ത്ര സാങ്കേതിക മേഖലയിലെ പുരോഗതിയും ലക്ഷ്യമിട്ടാണ് ഇതെന്ന് ക്മ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിശദീകരണം. എന്നാല്‍ സാംസ്‌ക്കാരിക വിപ്ലവകാലത്ത് നടത്തിയതുപോലുള്ള പ്രവര്‍ത്തനങ്ങളാണോ പാര്‍ട്ടി ലക്ഷ്യമിടുന്നതെന്ന ആശങ്കയാണ് വ്യാപകമായി സൃഷ്ടിക്കപ്പെട്ടിട്ടുളളത്.
കമ്മ്യൂണിസ്റ്റ്് യൂത്ത് ലീഗിന്റെ നേതൃത്വത്തിലാണ് യുവാക്കളെ ഗ്രാമങ്ങളിലേക്ക് അ്‌യക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. 2022 ഓടെ ഇത് പൂര്‍ത്തികരിക്കും. ഗ്രാമീണവാസികളുടെ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനും ചൈനീസ് സംസ്‌ക്കാരവും ശാസ്ത്ര സാങ്കേതിക മേഖലയിലെ പുരോഗതിയും ലക്ഷ്യമിട്ടാണ് യുവാക്കള്‍ ഗ്രാമങ്ങളിലേക്ക് ചെല്ലുന്നതെന്ന് ചൈനീസ് പാര്‍ട്ടി വിശദീകരിക്കുന്നു. വന്‍ നഗരങ്ങളിലേക്ക് കുടിയേറാന്‍ സാധ്യതയുള്ള യുവാക്കളുടെ കഴിവുകള്‍ ഗ്രാമങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുകയാണ്് ലക്ഷ്യമെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രേഖ വിശദമാക്കുന്നു.  നിലവിലെ അസന്തുലിതമായ വളർച്ചയെ നേരിടുക കൂടി ലക്ഷ്യം വെച്ചുള്ളതാണ് പദ്ധതിയെന്നാണ് വിശദീകരണം
ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിലേക്കുള്ള കുടിയേറ്റങ്ങൾ അവസാനിപ്പിക്കുക കൂടി ലക്ഷ്യമിടുന്നുണ്ട് ഈ പദ്ധതിയിലൂടെ. വേനലവധിക്കാലത്ത് വിദ്യാർത്ഥികളെ ഗ്രാമങ്ങളിൽ താമസിപ്പിച്ച് പരിചയിപ്പിച്ചെടുക്കുകയും ചെയ്യും.

ഗ്രാമപ്രദേശങ്ങളിലെ പരമ്പരാഗത വികസന മാതൃകകളെ നവീകരിച്ചെടുക്കുകയാണ് ഈ യുവാക്കളുടെ ദൗത്യമെന്ന് സെൻട്രൽ ഹുനാൻ പ്രവിശ്യയിലെ ഉപ നഗരാധിപൻ ഴാങ് ലിൻബിൻ പറയുന്നു.

എന്നാല്‍ ചൈനീസ് നേതാവ് മാവോ സെ തുങ്ങിന്റെ കാലത്ത് നടത്തിയ സാംസ്‌ക്കാരിക വിപ്ലവത്തിന്റെ മാതൃകയാണോ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആവിഷ്‌ക്കിരിക്കുന്നതെന്ന ആശങ്കയും വ്യാപകമായിട്ടുണ്ട്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഉദ്യോഗസ്ഥ മേധാവിത്വത്തിനെതിരെയുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടെ കലാപം എന്ന രകീതിയില്‍ വിശദീകരിക്കപ്പെട്ടിരുന്ന സാംസ്‌ക്കാരിക വിപ്ലവത്തില്‍ ലക്ഷകണക്കിന് ആളുകളാണ് കൊല്ലപ്പെട്ടതെന്നാണ് കണക്കാക്കപ്പെടുന്നത്. പാര്‍ട്ടിയില്‍ മാവോയുടെ എതിരാളികളെ അവസാനിപ്പിക്കുക എന്നതിന് പുറമെ ഹാന്‍ വംശജരുടെ ആധിപത്യം ഉറപ്പിക്കലും ഇതിലൂടെ നടന്നുവെന്ന ആരോപണവും സാംസ്‌ക്കാരിക വിപ്ലവത്തിനെതിരെ ഉയര്‍ന്നിരുന്നു.
ചൈനയില്‍ വംശീയ ന്യൂനപക്ഷ മേഖലകളില്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി തുടരുന്ന അസ്വസ്തതകളുടെ പാശ്ചാത്തലത്തില്‍, ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള ഗ്രാമങ്ങളിലേക്കുള്ള കുടിയേറ്റത്തിന് പിന്നില്‍ ഇതേ അജണ്ടകളാണോ ഉള്ളതെന്ന സംശയവും ഉന്നയിക്കപ്പെടുന്നു.

ഉയ്ഗുർ മുസ്ലിങ്ങൾക്കും തിബറ്റുകാർക്കുമെതിരെ നിലവിൽ ചൈനയിൽ കടുത്ത വംശീയവിദ്വേഷം രാജ്യത്ത് നിലവിലുണ്ടെന്നാണ് റിപ്പോർട്ടുകൾ പലതും പറയുന്നത്. 1966നും 76നും ഇടയിലുള്ള കാലയളവിലാണ് ചൈനയിൽ മാവോയുടെ നേതൃത്വത്തിൽ സാംസ്കാരിക വിപ്ലവം നടന്നത്.

മാവോയ്ക്ക് ശേഷം ദെങ് ക്‌സിയാവോ പിങ് അധികാരത്തിലെത്തിയതോടെ ഫലത്തില്‍ മാവോയിസ്റ്റ് ആശയങ്ങള്‍ ചൈനീസ് പാര്‍ട്ടി കൈയൊഴിഞ്ഞിരുന്നു. വിപണി അധിഷ്ഠിത സോഷ്യലിസ്റ്റ് മാതൃക ചൈന വികസിപ്പിച്ചെടുത്തതോടെ മുതലാളിത്ത രാജ്യങ്ങളെ വെല്ലുന്ന രീതിയില്‍ സാമ്പത്തിക വളര്‍ച്ചയും ചൈന നേടി. എന്നാല്‍ ഇത് കടുത്ത സാമ്പത്തിക അസമത്വത്തിലാണ് വഴി തെളിയിച്ചത്. ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള അന്തരവും വളരെയെറെ വര്‍ധിച്ചു.
സി ജിന്‍പിങ്ങ് അധികാരത്തിലെത്തിയതോടെ, പല കാര്യങ്ങളിലും മാറ്റം വരുത്താന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. മാവോയ്ക്ക് ശേഷമുള്ള ഏറ്റവും ശക്തനായ ഭരണാധികാരിയായിട്ടാണ് അദ്ദേഹത്തെ മാധ്യമങ്ങള്‍ പലരും വിശേഷിപ്പിക്കുന്നത്. പല കാര്യങ്ങളിലും മാവോയുടെ ആരാധകനായും ഇദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നുമുണ്ട്്.
ഈ പശ്ചാത്തലത്തിലാണ് ഗ്രാമങ്ങളിലേക്കുള്ള കുടിയേറ്റത്തെ പലരും ആശങ്കയോടെ കാണുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍