UPDATES

വിദേശം

‘അധിനിവേശത്തിന്റെ ക്രൂരതകള്‍ വെളിച്ചത്ത് കൊണ്ടുവരാന്‍ ഇസ്രായേല്‍ സന്ദര്‍ശിക്കണം’, സഹപ്രവര്‍ത്തകരോട് ആഹ്വാനം ചെയത് യുഎസ് ജനപ്രതിനിധികള്‍

ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും’നമ്മിൽ നിന്നും മറച്ചുവെക്കുന്ന അധിനിവേശത്തിന്റെ ക്രൂരമായ യാഥാർത്ഥ്യം’പുറത്തുകൊണ്ടുവരാൻ യുഎസ് കോൺഗ്രസ് പ്രതിനിധികകള്‍ ഇസ്രായേൽ സന്ദർശിക്കണമെന്ന്‌ മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റ് പാർട്ടി പ്രതിനിധി ഇൽഹാൻ ഉമർ തന്റെ സഹപ്രവർത്തകരോട് ആവശ്യപ്പെട്ടു.

ഉമറും മറ്റൊരു കോൺഗ്രസ് പ്രതിനിധിയുമായ ഷിദാതാലിബും ഇസ്രായേൽ അധിനിവേശം നടത്തിയ കിഴക്കൻ ജറൂസലം സന്ദർശിക്കാനൊരുങ്ങിയിരുന്നു. എന്നാൽ ഇരുവർക്കും ഇസ്രായേൽ പ്രവേശനാനുമതി നിഷേധിക്കുകയായിരുന്നു. ഡെമോക്രാറ്റ് പാർട്ടി പ്രതിനിധികളായ ഇരുവരെ ഇസ്രയേലിൽ പ്രവേശിക്കാൻ അനുവദിച്ചാൽ അത് ‘വലിയ ദൗർബല്യം’ ആയിരിക്കുമെന്ന് യു .എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് ഇസ്രായേൽ അത്തരമൊരു തീരുമാനം കൈക്കൊണ്ടത്.

തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ എന്ന നിലയിൽ നമ്മുടെ ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കാനുള്ള ശ്രമങ്ങൾ തടയുന്നനയമാണ് അമേരിക്കയുടെ സഖ്യകക്ഷിയായ ഇസ്രായേൽ ചെയ്യുന്നതെന്ന് ഉമർ പറഞ്ഞു. ‘നിയമസഭാ സാമാജികരെന്ന നിലയിൽ ഞങ്ങൾക്ക് യാഥാർത്ഥത്തിൽ അവിടെ എന്താണ് നടക്കുന്നത് എന്നറിയേണ്ട ബാധ്യതയുണ്ട്. അതിനാൽ എന്റെ സഹപ്രവർത്തകരോട് അവിടംസന്ദർശിക്കാൻ ഞാൻ ആവശ്യപ്പെടുകയാണ്. ഞങ്ങൾ കണ്ടുമുട്ടാൻ ഉദ്ദേശിച്ച ആളുകളെ കണ്ടുമുട്ടുക, ഞങ്ങൾ കാണാൻ ഉദ്ദേശിച്ച കാഴ്ചകൾ കാണുക, ഞങ്ങൾ കേൾക്കേണ്ട കഥകൾ കേൾക്കുക’- ഇസ്രായേലിന്റെ തീരുമാനം വന്നതിനു ശേഷം വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഉമർ.

പലസ്തീനികൾക്കെതിരെ ഇസ്രയേൽ നടത്തുന്ന അതിക്രമങ്ങൾക്കെതിരെ ശബ്ദിക്കാറുള്ള ഈ ജനപ്രതിനിധികൾ ഞായറാഴ്ചമുതലാണ് പശ്ചിമേഷ്യാപര്യടനം പദ്ധതിയിട്ടിരുന്നത്. ഇസ്രയേലിലെയും ഫലസ്തീനിലെയും മനുഷ്യാവകാശ പ്രവർത്തകരുമായി ചർച്ചനടത്തുക, ഇസ്രയേൽ കയ്യേറിയ ഹറം അൽ ശരീഫ് സന്ദർശിക്കുക എന്നിവയും ഇവരുടെ യാത്രാ പദ്ധതിയുടെ ഭാഗമായിരുന്നു. ഇസ്രയേലിനെ സാംസ്‌കാരികമായും വാണിജ്യപരമായും ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്യുന്ന ‘ബി.ഡി.എസ്’ മൂവ്‌മെന്റിനെ പിന്തുണക്കുന്നവരാണ് ഇരുവരും. തങ്ങൾ ജൂതവിരോധികളല്ലെന്നും ഇസ്രയേലിന്റെ അതിക്രമങ്ങളെ എതിർക്കുക മാത്രമാണ് ചെയ്യുന്നതെന്നും അവർ പലതവണ വ്യക്തമാക്കിയിട്ടുണ്ട്.

Also Read- ഒരു ഗ്രാമത്തിന്റെ ഭൂരിഭാഗവും മണ്ണെടുത്തപ്പോള്‍ ചരിത്രം പറയാന്‍ ബാക്കിയായി ഒരു വായനശാല; 1967 മുതലുള്ള മാതൃഭൂമി ആഴ്ചപ്പതിപ്പുകള്‍ സൂക്ഷിച്ചുവെച്ചിട്ടുള്ള ഭൂദാനത്തിന്റെ ‘ഗ്രാമപ്രകാശിനി’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍