UPDATES

വിദേശം

ഖഷോഗിയെ നിശ്ശബ്ദനാക്കാൻ സൽമാൻ ഉത്തരവിടുന്നതിന്റെ റെക്കോർഡിങ്സ് സിഐഎയുടെ പക്കലെന്ന് റിപ്പോർട്ട്

മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയെ നിശ്ശബ്ദനാക്കാൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ നിർദ്ദേശം നൽകിയിരുന്നതായി റിപ്പോർട്ട്. ഒരു തുർക്കി പത്രത്തിലാണ് ഇതു സംബന്ധിച്ച വിശദാംശങ്ങൾ കഴിഞ്ഞദിവസം പ്രസിദ്ധീകരിക്കപ്പെട്ടത്. സിഐഎയിൽ നിന്നും തുർക്കിക്ക് ഇതിൽ വ്യക്തമായ വിവരം കിട്ടിയിട്ടുണ്ട്. സൽമാൻ രാജകുമാരൻ കൊലയാളി സംഘത്തോട് ജമാല്‍ ഖഷോഗിയെ കൊല്ലണമെന്ന് നിർദ്ദേശം നൽകുന്നതിന്റെ റെക്കോർഡിങ്ങുകൾ സിഐഎക്ക് ലഭിച്ചിട്ടുണ്ട്. ഇക്കാര്യ തുർക്കി അധികൃതരോട് സിഐഎ ഡയറക്ടർ ജിന ഹാസ്പൽ പറഞ്ഞതായാണ് റിപ്പോർട്ട് പറയുന്നത്.

എന്നാൽ അത്തരമൊരു റെക്കോർഡിങ്ങിനെക്കുറിച്ച് അറിയില്ലെന്ന് തുർക്കി ഉദ്യോഗസ്ഥർ പറയുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

മറ്റൊരു റെക്കോർഡിങ് കൂടി സിഐഎ സമ്പാദിച്ചിട്ടുണ്ടെന്നും അതെക്കുറിച്ച് സംസാരമുണ്ടെന്നും ഹുറിയത് മാധ്യമപ്രവർത്തകനായ അബ്ദുൾഖാദിർ സെൽവി തന്റെ ഒരു കോളത്തിൽ എഴുതി. ഇത് സൽമാൻ രാജകുമാരന്‍ അദ്ദേഹത്തിന്റെ സഹോദരനുമായി നടത്തുന്ന സംഭാഷണമാണ്. ഇതിലും കൊലപാതകത്തെ സംബന്ധിച്ചുള്ള വിവരങ്ങളുണ്ടെന്നാണ് റിപ്പോർട്ടുകൾ.

അതെസമയം ഖഷോഗി വധത്തിൽ അന്താരാഷ്ട്ര സമ്മർദ്ദം നിലയ്ക്കുന്നില്ല. കഴിഞ്ഞദിവസം സൗദിയുമായുള്ള ആയുധ ഇടപാടുകൾ റദ്ദാക്കുന്നതായി ഡെന്മാർക്ക് പ്രഖ്യാപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍