UPDATES

വിദേശം

ക്യൂബ വിമാനാപകടം: മരണസംഖ്യ 100 കടന്നു; രക്ഷപ്പെടുത്തിയ മൂന്നു പേരുടെ നില ഗുരുതരം

ക്യൂബയിലെ കിഴക്കൻ പ്രദേശത്തുള്ള നഗരമായ ഹോൽഗ്വിനിലേക്ക് പോകുകയായിരുന്നു ഈ വിമാനം. ആഭ്യന്തര വിമാനമായതിനാൽത്തന്നെ മരിച്ചവരിലധികവും ക്യൂബക്കാരാണ്.

ക്യൂബയിലെ ഹവാന ജോസ് മാർട്ടി വിമാനത്താവളത്തിൽ നിന്നും ടേക്ക് ഓഫ് ചെയ്ത വിമാനം തകർന്ന് നൂറിലധികം പേർ മരിച്ചതായി റിപ്പോർട്ട്. 107 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

മൂന്നുപേരെ രക്ഷപ്പെടുത്താനായെങ്കിലും ഇവർ അത്യാസന്ന നിലയിലാണ്. കൃത്യമായ കണക്കുകൾ ഇനിയും വരേണ്ടതായിട്ടാണുള്ളത്.

വെള്ളിയാഴ്ച വൈകീട്ടാണ് അപകടം നടന്നത്. ബോയിങ് 737 വിമാനമാണ് അപകടത്തിൽ പെട്ടതെന്നറിയുന്നു.

സംഭവത്തിൽ ക്യൂബൻ പ്രസിഡണ്ട് മിഗ്വൽ ഡയസ് കാനൽ ദുഖം രേഖപ്പെടുത്തി. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുമുണ്ട്.

39 വർഷം പഴക്കമുള്ളതാണ് വിമാനം. ടേക്ക് ഓഫ് ചെയ്ത് സെക്കൻഡുകൾക്കുള്ളിൽ വിമാനം തകർന്നു വീഴുകയായിരുന്നു. തകർന്നു വീഴുമ്പോൾ ഇലക്ട്രിസ്റ്റി കേബിളുകളിൽ കുടുങ്ങുകയും പിന്നീട് പൊട്ടിത്തെറിക്കുകയുമായിരുന്നു.

ക്യൂബയിലെ കിഴക്കൻ പ്രദേശത്തുള്ള നഗരമായ ഹോൽഗ്വിനിലേക്ക് പോകുകയായിരുന്നു ഈ വിമാനം. ആഭ്യന്തര വിമാനമായതിനാൽത്തന്നെ മരിച്ചവരിലധികവും ക്യൂബക്കാരാണ്. ഹോൽഗ്വിനിലേക്ക് അവധിക്കാല യാത്ര ചെയ്യുന്നവരായിരുന്നു അധികവും. ടൂറിസം വികസനത്തിൽ അതീവ ശ്രദ്ധ പതിപ്പിക്കുന്ന ക്യൂബയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണിത്. ബീച്ചുകളാണ് ഇവിടുത്തെ പ്രധാന ആകർഷണം.

സർക്കാർ ഉടമസ്ഥതയിലുളള ക്യൂബാന ഡി ഏവിയേഷന്റെ വിമാനമാണ് തകർന്നത്. 1979ൽ നിര്‍മിച്ച ഈ വിമാനം ഗ്ലോബൽ എയർ മെക്സിക്കോ എന്ന വിമാനക്കമ്പനിയിൽ നിന്നാണ് ക്യൂബാന ഏവിയേഷൻ സ്വന്തമാക്കിയത്. അഞ്ച് മെക്സിക്കൻ ക്ര്യൂ മെമ്പർമാരും മരിച്ചവരിൽ പെടുന്നതായി റിപ്പോർട്ടുണ്ട്.

നിരവധി പഴക്കമേറിയ വിമാനങ്ങൾ ക്യൂബാന ഏവിയേഷന്റെ പക്കലുണ്ട്. ഇവയിൽ ചിലത് മെയിന്റനൻസ് പ്രശ്നങ്ങൾ മൂലം അടുത്ത കാലത്തായി സർവ്വീസ് നിറുത്തി വെച്ചിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും അപ്ഡേറ്റുകളും സർക്കാർ ഉടമസ്ഥതയിലുള്ള ഗ്രാൻമ അടക്കമുള്ള മാധ്യമങ്ങളിലൂടെ നൽകുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍