UPDATES

വിദേശം

നാടുവിട്ടോടുന്ന ലോകജനതയുടെ എണ്ണം 70 ദശലക്ഷം കവിഞ്ഞു; ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നത് തുര്‍ക്കി

4 ദശലക്ഷത്തിലധികം വെനസ്വേലക്കാർ ഇപ്പോൾ അവരുടെ രാജ്യം വിട്ടിട്ടുണ്ടെന്നാണ് യു.എന്‍ പറയുന്നത്.

ആഗോളതലത്തില്‍ സ്വന്തം വീടുകളില്‍നിന്നും പലായനം ചെയ്യാൻ നിർബന്ധിതരായവരുടെ എണ്ണം ചരിത്രത്തിലാദ്യമായി 70 ദശലക്ഷം കവിഞ്ഞുവെന്ന് യു.എന്‍. അഭയാർഥി ഏജൻസി മുന്നറിയിപ്പ് നൽകുന്നു. ലോകജനസംഖ്യയില്‍ 108 പേരിൽ ഒരാൾ, അതായത് 70.8 ദശലക്ഷം പേർ, 2018-ൽ പലായനം ചെയ്തു. കഴിഞ്ഞ വർഷം വീടുകളിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായ ആളുകളും, വർഷങ്ങളായി സ്വന്തം മണ്ണിലേക്ക് മടങ്ങാൻ കഴിയാത്ത ആളുകളും ഇതിൽ ഉൾപ്പെടുന്നു. വെനിസ്വേലന്‍ പ്രതിസന്ധിയുടെ ആഘാതംകൂടെ കൃത്യമായി തിട്ടപ്പെടുത്തിയാല്‍ പ്രശ്നം കൂടുതല്‍ ഗുരുതരമാണെന്ന് ബോധ്യപ്പെടുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയവര്‍ പറയുന്നു.
ഡൊണാൾഡ് ട്രംപ് അടക്കമുള്ള, കുടിയേറ്റക്കാരെയും അഭയാർഥികളെയും സമൂഹത്തിന് ഭീഷണിയായി ചിത്രീകരിക്കുന്ന, എല്ലാ നേതാക്കളെയും യു.എൻ ഹൈക്കമ്മീഷണർ ഫിലിപ്പോ ഗ്രാൻഡി രൂക്ഷമായി വിമര്‍ശിച്ചു. ‘നമ്മുടെ സുരക്ഷക്കും മൂല്യങ്ങള്‍ക്കും ഭീഷണിയായ, നമ്മുടെ ജോലികള്‍ അപഹരിക്കുന്ന ഒരു വിഭാഗമായിട്ടാണ് ലോകത്തിന്‍റെ എല്ലായിടത്തും അഭയാർഥികളെയും കുടിയേറ്റക്കാരെയും കാണുന്നത്’- ഗ്രാൻഡി പറഞ്ഞു.

ഉടമസ്ഥാവകാശം തെളിയിക്കാതെ എങ്ങനെയാണ് ഭൂനികുതി സ്വീകരിക്കുക? ഹാരിസണ്‍ അടക്കമുള്ളവരില്‍ നിന്ന് 38000 ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാനുള്ള സിവില്‍ കേസ് വൈകിപ്പിക്കുന്നതാര്‍?

കുടിയൊഴിപ്പിക്കപ്പെട്ടവരില്‍ 25.9 ദശലക്ഷവും അഭയാർഥികളാണ്. 41.3 ദശലക്ഷം ആളുകൾ സ്വന്തം രാജ്യത്തിനകത്തുതന്നെ കുടിയൊഴിപ്പിക്കപ്പെട്ടു. 3.5 ദശലക്ഷം പേര്‍ അഭയാർഥി പരിഗണനക്കായി കാത്തു നില്‍ക്കുകയാണ്. അഭയാർഥി ജനസംഖ്യയുടെ പകുതിയോളം കുട്ടികളാണ്. 2018-ൽ മാത്രം 13.6 ദശലക്ഷം ആളുകൾ പുതുതായി കുടിയൊഴിപ്പിക്കപ്പെട്ടതായി കണക്കാക്കപ്പെടുന്നു.

4 ദശലക്ഷത്തിലധികം വെനസ്വേലക്കാർ ഇപ്പോൾ അവരുടെ രാജ്യം വിട്ടിട്ടുണ്ടെന്നാണ് യു.എന്‍ പറയുന്നത്. പലരും ലാറ്റിൻ അമേരിക്കയിലേക്കും കരീബിയൻ രാജ്യങ്ങളിലേക്കുമാണ് പലായനം ചെയ്യുന്നത്.

2009-ൽ 43.3 ദശലക്ഷം പേര്‍ക്കാണ് കിടപ്പാടം വിട്ടിറങ്ങേണ്ടി വന്നത്. 2018-ൽ അത് 70.8 ദശലക്ഷം ആയി. റിപ്പോർട്ട് അനുസരിച്ച്, (ദീർഘകാലമായി അഭയാർഥികളായി നിർവചിക്കപ്പെടുന്ന പലസ്തീനികള്‍ ഒഴികെ) അഞ്ച് രാജ്യങ്ങളില്‍ നിന്നാണ് അഭയാർഥികളുടെ മൂന്നിൽ രണ്ട് ഭാഗവും വരുന്നത്. സിറിയ (6.7 ദശലക്ഷം), അഫ്ഗാനിസ്ഥാൻ (2.7 ദശലക്ഷം), ദക്ഷിണ സുഡാൻ (2.3 ദശലക്ഷം), മ്യാൻമർ (1.1 ദശലക്ഷം), സൊമാലിയ (0.9 ദശലക്ഷം) എന്നിങ്ങനെയാണ് കണക്കുകള്‍.
3.7 ദശലക്ഷം അഭയാര്‍ത്ഥികളെ സ്വീകരിച്ച് തുടർച്ചയായ നാലാം വർഷവും ലോകത്തേറ്റവും അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന രാജ്യമെന്ന ഖ്യാതി തുര്‍ക്കി നിലനിര്‍ത്തി. പാകിസ്ഥാൻ (1.4 ദശലക്ഷം), ഉഗാണ്ട (1.2 ദശലക്ഷം), സുഡാൻ (1.1 ദശലക്ഷം), ജർമ്മനി (1.1 ദശലക്ഷം) എന്നീ രാജ്യങ്ങളാണ് മറ്റു പ്രധാന അഭയ കേന്ദ്രങ്ങള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍