UPDATES

വിദേശം

ഉടമ്പടിരഹിത ബ്രെക്സിറ്റിനായി പാർലമെന്റ് അടച്ചിട്ടാൽ ബദൽ പാർലമെന്റ് രൂപീകരിക്കമെന്ന് ബ്രിട്ടീഷ് എംപിമാർ

നോ ഡീല്‍ ബ്രക്സിറ്റിനായി പാര്‍ലമെന്‍റ് പ്രവര്‍ത്തിക്കുന്നത് തടയുന്നതടക്കമുള്ള ഏതൊരു ശ്രമവും ശക്തവും വ്യാപകവുമായ ജനാധിപത്യ പ്രതിരോധം നേരിടേണ്ടിവരും’ എന്നും പ്രഖ്യാപനത്തില്‍ പറയുന്നു.

ഉടമ്പടികളൊന്നുമില്ലാതെ ബ്രെക്‌സിറ്റ് നടപ്പാക്കാൻ പാര്‍ലമെന്‍റ് അടച്ചുപൂട്ടാന്‍ പ്രധാനമന്ത്രി തീരുമാനിച്ചാല്‍ ബദൽ പാർലമെന്റ് രൂപീകരിക്കുമെന്ന് ബ്രിട്ടിഷ് എംപിമാര്‍. അത് ബ്രിട്ടീഷ് ജനാധിപത്യത്തിന്റെ ‘സ്വഭാവത്തിന്’ ഭീഷണിയാണെന്നാണ് ബോറിസ് ജോൺസണ്‍ വിശേഷിപ്പിച്ചത്. വെസ്റ്റ്മിൻ‌സ്റ്ററിലെ ചർച്ച് ഹൌസിൽ നടന്ന ഒരു പ്രതീകാത്മക വിവിധകക്ഷി യോഗത്തിൽ മുൻ കൺസർവേറ്റീവ് എംപി അന്ന സൂബ്രി, ലിബറൽ ഡെമോക്രാറ്റ് നേതാവ് ജോ സ്വിൻസൺ, ഗ്രീൻ പാർട്ടിയിലെ കരോലിൻ ലൂക്കാസ് എന്നിവരും ടോറി എംപി ജോൺ മക്ഡൊണെൽ അടക്കമുള്ളവര്‍ പങ്കെടുത്തു. രണ്ടാം ലോകയുദ്ധ കാലത്ത് എംപിമാര്‍ ഒത്തുകൂടിയിരുന്ന സ്ഥലമാണ് ചർച്ച് ഹൌസ്.

‘നമ്മുടെ രാജ്യം നിര്‍ണ്ണായകമായ ഒരു ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ പാർലമെന്റ് അടച്ചുപൂട്ടുന്നത് ജനാധിപത്യവിരുദ്ധവും പ്രകോപനപരവും ചരിത്രപരമായ ഭരണഘടനാ പ്രതിസന്ധിയുമാണെന്ന്’ ഇവർ ഒപ്പിട്ട ‘ചർച്ച് ഹൗസ് പ്രഖ്യാപനത്തിൽ’ പറയുന്നു. നോ ഡീല്‍ ബ്രക്സിറ്റിനായി പാര്‍ലമെന്‍റ് പ്രവര്‍ത്തിക്കുന്നത് തടയുന്നതടക്കമുള്ള ഏതൊരു ശ്രമവും ശക്തവും വ്യാപകവുമായ ജനാധിപത്യ പ്രതിരോധം നേരിടേണ്ടിവരും’ എന്നും പ്രഖ്യാപനത്തില്‍ പറയുന്നു.

‘പ്രധാനമന്ത്രിമാർ വരും പോകും. പക്ഷേ, നമ്മുടെ ജനാധിപത്യത്തിന്റെ സ്വഭാവത്തെ തന്നെ ഭീഷണിപ്പെടുത്താൻ കഴിവുള്ള ഇതുപോലൊരു പ്രധാനമന്ത്രിയെ നമ്മള്‍ ഇതുവരെ കണ്ടിട്ടില്ലെ’ന്നാണ് ഷാഡോ ചാൻസലറായ മക്ഡൊണെൽ യോഗത്തില്‍ അഭിപ്രായപ്പെട്ടത്. വിവിധ പാർട്ടികളിൽ നിന്നുള്ള 160 ൽ അധികം എംപിമാർ യോഗത്തില്‍ പങ്കെടുത്തിരുന്നു. പൗരന്മാരുടെ സുരക്ഷയ്ക്ക് ഇപ്പോള്‍ ഭീഷണിഉയര്‍ത്തുന്നത് സർക്കാരാണെന്ന് ഹൗസ് ഓഫ് കോമൺസിലെ സ്കോട്ടിഷ് ദേശീയ പാർട്ടിയുടെ നേതാവ് ഇയാൻ ബ്ലാക്ക്ഫോർഡ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍