UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നെതർലാൻഡ്സിൽ ‘മുഹമ്മദ് കാര്‍ട്ടൂൺ മത്സരം’; പാകിസ്താനിൽ പ്രതിഷേധം

കാർട്ടൂൺ മത്സരം അവസാനിപ്പിക്കും വരെ തങ്ങൾ പിൻവാങ്ങില്ലെന്ന് ടിഎൽപി നേതാക്കൾ പറയുന്നു.

നെതർലാൻഡ്സുമായുള്ള നയതന്ത്ര ബന്ധങ്ങൾ വിച്ഛേദിക്കണമെന്നാവശ്യപ്പെട്ട് പാകിസ്താനിൽ പ്രതിഷേധം. നെതർലാൻഡ്സിൽ നടക്കുന്ന ഒരു കാർട്ടൂൺ മത്സരമാണ് പ്രകോപനം. പ്രവാചകൻ മുഹമ്മദിന്റെ കാർട്ടൂൺ വരയ്ക്കുന്ന മത്സരമാണിത്. പ്രവാചകനിന്ദയാണിതെന്നും പാകിസ്താൻ നെതർലാൻഡ്സുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.

തെഹ്‌രീക് ഇ ലബ്ബൈക്ക് എന്ന രാഷ്ട്രീയകക്ഷിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഇതൊരു ഇസ്ലാമിക് രാഷ്ട്രീയ പാർട്ടിയാണ്. രാജ്യത്തെ പ്രവാചകനിന്ദാ നിയമങ്ങൾ കടുത്തതാക്കണമെന്നും ശരിഅ നിയമത്തിലേക്ക് രാജ്യം മാറണമെന്നും ആവശ്യപ്പെടുന്ന പാർട്ടിയാണ് ടിഎൽപി. കഴിഞ്ഞവർഷം പാർട്ടി നടത്തിയ പ്രക്ഷോഭങ്ങൾ ഇസ്ലാമാബാദിനെ സ്തംഭിപ്പിച്ചിരുന്നു.

ജൂൺ മാസത്തിലാണ് ഇസ്ലാം വിരുദ്ധനായ എംപി ഗീർറ്റ് വിൽഡേഴ്സ് നെതർലാൻഡ്സിൽ പ്രവാചകന്റെ കാർട്ടൂൺ വരയ്ക്കുന്ന മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചത്. 10,000 ഡോളറാണ് സമ്മാനം. ഇതുവരെ 200 എൻട്രികൾ ലഭിച്ചിട്ടുണ്ട്, നവംബറിലാണ് മത്സരം.

കാർട്ടൂൺ മത്സരം അവസാനിപ്പിക്കും വരെ തങ്ങൾ പിൻവാങ്ങില്ലെന്ന് ടിഎൽപി നേതാക്കൾ പറയുന്നു. അറസ്റ്റ് ചെയ്യപ്പെടാനും രക്തസാക്ഷികളാകാനും തങ്ങൾക്ക് മടിയില്ലെന്ന് നേതൃത്വം പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍