UPDATES

വിദേശം

കാണാതായ ഈജിപ്ഷ്യന്‍ ബ്ലോഗറുടെ ട്വിറ്റര്‍ അക്കൗണ്ട് പ്രവര്‍ത്തിക്കുന്നു; പിന്നില്‍ സര്‍ക്കാര്‍?

നാലു ദിവസമായി നരകത്തിലായിരുന്നു, ഇപ്പോള്‍ ഈജിപ്തില്‍ സ്വതന്ത്രനാണ്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്നുമാണ് ട്വീറ്റിലെ ഉള്ളടക്കം.

കാണാതായ നിരീശ്വരവാദിയും ഈജിപ്യന്‍ ബ്ലോഗറുമായ ഷരീഫ് ഗബറിന്റെ ട്വിറ്റര്‍ അക്കൗണ്ട് പ്രവര്‍ത്തിക്കുന്നു. 2013 തന്റെ മുസ്ലിം നിരീശ്വരവാദ നിലപാടുകള്‍ വെളിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ അതേ വര്‍ഷം സപ്തംബര്‍ 27 ന് അറസ്റ്റിലായ ഷരീഫ് ഗബറിനെ കുറിച്ച് പിന്നീട് യാതൊരു വിവരവും ലഭ്യമല്ലായിരുന്നു. ഈ സാഹചര്യത്തിലാണ് താന്‍ സുരക്ഷിതനെന്ന് വ്യക്തമാക്കി മേയ് 7 അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രതികരണം പ്രത്യക്ഷപ്പെട്ടത്. നാലു ദിവസമായി നരകത്തിലായിരുന്നു, ഇപ്പോള്‍ ഈജിപ്തില്‍ സ്വതന്ത്രനാണ്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്നുമാണ് ട്വീറ്റിലെ ഉള്ളടക്കം.

എന്നാല്‍, വിവരങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ പ്രവര്‍ത്തകയും വലതു പ്രചാരകയുമായ മറിയം നമസ്യ അടക്കമുള്ളവര്‍ പോസ്റ്റിനു താഴെ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും പിന്നീട് പ്രതികരണം ഉണ്ടായില്ല. ഇതോടെ ഷരീഫിന്റെ ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് ഈജിപ്ഷ്യന്‍ അധികൃതരാണെന്ന അഭ്യൂഹം ശക്തിപ്പെട്ടു.

നിലവില്‍ ഷരീഫ് സുരക്ഷിതനാണെന്നതടക്കം യാതാെരു വിവരങ്ങളിലുംവ്യക്തതയില്ലാത്ത സാഹചര്യമാണുള്ളത്. ഈജിപ്ത് സര്‍ക്കാരിനു കീഴില്‍ പീഡനങ്ങള്‍ക്ക് ഇരയായി അദ്ദേഹം കൊല്ലപ്പെടാനടക്കം സാധ്യതയുള്ളതായാണ് രാജ്യത്തെ പൊതു പ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍