UPDATES

വിദേശം

ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു

സംഭവത്തെ അതീവഗൗരവത്തോടെയാണ് യുഎസ് വീക്ഷിച്ചുവരുന്നത്

ലോകത്തെ ഭീതിയിലാക്കി ഉത്തര കൊറിയ വീണ്ടും ബാലിസറ്റിക് മിസൈല്‍ പരീക്ഷിച്ചു. ഇന്നലെ രാത്രിയാണ് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചത്. 50 മിനിട്ട് പറന്ന മിസൈല്‍ ജപ്പാന്റെ പ്രത്യേക സാമ്പത്തിക സോണിലാണ് പതിച്ചത്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ മന്ത്രിമാരുടെ അടിയന്തിര യോഗം വിളിച്ചുചേര്‍ത്തു.

ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ യോന്‍ഹാപ് ആണ് മിസൈല്‍ വിക്ഷേപണ വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. പിന്നീട് സൈന്യം ഇത് ശരിവെച്ച റിപ്പോര്‍ട്ട് ലഭിക്കുകയായിരുന്നു. ഉത്തര കൊറിയന്‍ തലസ്ഥാനം പ്യോങ്യാങ്ങിലെ പ്യോങ്‌സോങില്‍ നിന്നാണ് മിസൈല്‍ പ്രയോഗിച്ചത്. ഇതിനു മറുപടിയായി ദക്ഷിണ കൊറിയ സമാനശേഷിയുളള മിസൈല്‍ പരീക്ഷിച്ചു. സംഭവത്തെ അതീവഗൗരവത്തോടെയാണ് യുഎസ് വീക്ഷിച്ചുവരുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍