UPDATES

വിദേശം

നേപ്പാൾ വിമാനാപകടം: കാരണമായത് “വൈകാരികമായി തകർന്ന” പൈലറ്റ്

ക്യാപ്റ്റൻ വികാരാധീനനായി നിരന്തരമായി സംസാരിച്ചു കൊണ്ടിരുന്നപ്പോൾ കോ-പൈലറ്റിന്റെയും ഏകാഗ്രത നഷ്ടമാകാൻ കാരണമായി.

51 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തിന് കാരണമായത് പൈലറ്റിന്റെ വികാരവിക്ഷുബ്ധതയെന്ന് റിപ്പോർട്ട്. വിമാന ക്യാപ്റ്റൻ ആബിദ് സുൽത്താൻ വിമാനത്തിൽ അങ്ങേയറ്റം അസ്വസ്ഥനായിരുന്നെന്നാണ് അന്വേഷകർ പറയുന്നത്.

വിമാനം പറത്തുന്നതിനിടെ ആബിദ് സുൽ‌ത്താൻ കരയുകയും തുടർച്ചയായി സിഗരറ്റ് വലിക്കുകയും ചെയ്യുന്നുണ്ടായിരുന്നെന്നാണ് റിപ്പോർട്ട്. ഒരു സഹപ്രവർത്തകൻ വൈമാനികനെന്ന നിലയിൽ ആബിദിന്റെ ശേഷികളെ ചോദ്യം ചെയ്ത് സംസാരിച്ചതാണ് അദ്ദേഹത്തെ വികാരാധീനനാക്കിയതെന്ന് അന്വേഷകർ പറയുന്നു.

മാർച്ച് 12നാണ് ധാക്കയിൽ നിന്നുള്ള വിമാനം കാഠ്മണ്ഡു വിമാനത്താവളത്തിൽ ക്രാഷ് ലാൻഡ് ചെയ്തത്. 51 പേർ ഈ അപകടത്തില്‍ കൊല്ലപ്പെട്ടു.

ക്യാപ്റ്റൻ വികാരാധീനനായി നിരന്തരമായി സംസാരിച്ചു കൊണ്ടിരുന്നപ്പോൾ കോ-പൈലറ്റിന്റെയും ഏകാഗ്രത നഷ്ടമാകാൻ കാരണമായി. കോ-പൈലറ്റാണ് ക്രാഷ് ലാൻഡിങ് സമയത്ത് വിമാനം ഓടിച്ചിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍