UPDATES

വിദേശം

ന്യൂസിലാന്റ് കാത്തിരിക്കുന്ന ആ പ്രസവം ഇന്നുണ്ടായേക്കും; പ്രധാനമന്ത്രി ആര്‍ഡേണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

രാജ്യത്തെ പ്രധാനമന്ത്രി ജന്‍മം നല്‍കാന്‍ പോവുന്ന കുഞ്ഞിനെ പറ്റിയും, നല്‍കാന്‍ സാധ്യതയുള്ള പേരിനെ പറ്റിയുള്ള ചര്‍ച്ചകളും സാമൂഹികമാധ്യമങ്ങളില്‍ സജീവമാണ്.

ന്യൂസിലാന്റ് പ്രധാന മന്ത്രി ജസീന്ത ആര്‍ഡേണിനെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജ്യം കാത്തിരിക്കന്ന പ്രസവത്തിനായി 37 കാരിയായ പ്രധാനമന്ത്രിയെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് ആശുപത്രില്‍ പ്രവേശിപ്പിച്ചതെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഭര്‍ത്താവ് ക്ലാര്‍ക്ക് ഗെഫോര്‍ഡുമൊത്താണ് ഓഖ്‌ലാന്റ് ആശുപത്രിയിലെത്തിയത്. ന്യൂസിലാന്റ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പ്രധാനമന്ത്രിയായി ചുമതലയേറ്റ ജസീന്ത പദവിയിലെത്തുന്നത് ആറു ദിവസങ്ങള്‍ക്ക് മുന്‍പാണ് ഗര്‍ഭിണിയാണെന്ന് അറിയുന്നത്.

പ്രസവത്തിന്റെ ഭാഗമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ ഉപ പ്രധാനമന്ത്രിയായ വിറ്റസണ്‍ പീറ്റേഴ്‌സിനാണ് രാജ്യത്തിന്റെ ഭരണ ചുമതല ചുമതല. മന്ത്രിസഭായോഗത്തില്‍ അടക്കം ചുമതലകള്‍ നേരത്തെ തന്നെ വിറ്റ്‌സണ്‍ പീറ്റേഴ്‌സിന് കൈമാറിയിരുന്നു. ഇത് സന്തോഷത്തിന്റെ ദിനമാണെണ്, ജസിന്തക്ക് ഭര്‍ത്താവിനും ആശംസകള്‍ നേരുന്നതായും വിറ്റ്‌സണ്‍ പീറ്റേഴ്‌സണ്‍ പ്രതികരിച്ചു. ജസീന്ത ക്ലാര്‍ക്ക് ദമ്പതികള്‍ക്ക് ആകാംഷയുടെ ദിനമാണ്, ന്യൂസിലാന്റിന്റെ് ചരിത്ര ദിനത്തിന് കാത്തിരിക്കുകയാണെന്നും മറ്റൊരു പാര്‍ട്ടി നേതാവും പ്രതികരിച്ചു.

അതേസമയം, പ്രധാനമന്ത്രിയുടെ പ്രസവത്തിന്റെ വിവരങ്ങള്‍ രാജ്യത്തെ അറിയിക്കാന്‍ ലൈവ് ബ്ലോഗ് അടക്കം തയ്യാറാക്കിയാണ് ന്യൂസിലാനന്റ് മാധ്യമങ്ങള്‍ കാത്തിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെ മുതല്‍ വന്‍ മാധ്യമപടയാണ് ആശുപത്രിയില്‍ എത്തിയിട്ടുള്ളതെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. രാജ്യത്തെ പ്രധാനമന്ത്രി ജന്‍മം നല്‍കാന്‍ പോവുന്ന കുഞ്ഞിനെ പറ്റിയും, നല്‍കാന്‍ സാധ്യതയുള്ള പേരിനെ പറ്റിയുള്ള ചര്‍ച്ചകളും സാമൂഹികമാധ്യമങ്ങളില്‍ സജീവമാണ്.

ഒരു രാജ്യത്തിന്റെ ഭരണം നിയന്ത്രിക്കുന്നതിനിടെ കഞ്ഞിന് ജന്‍മം നല്‍കുന്ന ലോകത്തെ രണ്ടാമത്ത നേതാവാണ് ജസീന്ത ആര്‍ഡേണ്‍. 1990ല്‍ പാക്കിസ്താന്‍ പ്രധാനമന്ത്രിയായ ബേനസീര്‍ ബൂട്ടോ ആണ് പ്രധാനമന്ത്രിയായിരിക്കെ കുഞ്ഞിന് ജന്‍മം നല്‍കിയ ആദ്യ ലോക നേതാവ്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍