UPDATES

വിദേശം

കാര്യം അമേരിക്കന്‍ ജനപ്രതിനിധിയൊക്കെയാണ്, പക്ഷെ വാടക കൊടുക്കാന്‍ കാശില്ല!

ശമ്പളം ലഭിക്കാത്ത ആ മൂന്നുമാസം എങ്ങിനെ ജീവിക്കുമെന്ന ആലോചനയിലാണ് അലക്‌സാണ്ട്രിയ.

ജനുവരിയില്‍ കോണ്‍ഗ്രസിലേക്ക് ഔദ്യോഗികമായി പ്രവേശിക്കുന്നതുവരെ വാഷിംഗ്ടണ്‍ ഡിസിയില്‍ ഒരു അപ്പാര്‍ട്ട്‌മെന്റ് വാങ്ങി താങ്ങാന്‍ കഴിയില്ലെന്ന് അലക്‌സാണ്ട്രിയ ഒകസീയോ-കോര്‍ട്ടസ്. അമേരിക്കയില്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ ന്യൂയോര്‍ക്കില്‍ നിന്നുമാണ് അലക്്‌സാണ്ട്രിയ ഒകസീയോ കോര്‍ട്ടസ് എന്ന ലാറ്റിന യുവതി വിജയിച്ചത്. കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീയാണ് അവര്‍.

ശമ്പളം ലഭിക്കാത്ത ആ മൂന്നുമാസം എങ്ങിനെ ജീവിക്കുമെന്ന ആലോചനയിലാണ് അലക്‌സാണ്ട്രിയ. ‘കോണ്‍ഗ്രസിലേക്ക് തെരെഞ്ഞെടുക്കുന്നതിന് മുമ്പത്തെ മൂന്നു മാസവും ശമ്പളമുണ്ടായിരുന്നില്ല. പിന്നെ, ഒരു അപ്പാര്‍ട്ട്‌മെന്റ് ഞാനെങ്ങനെ വാങ്ങും?’ ‘ന്യൂയോര്‍ക്ക് ടൈംസി’ന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ ചോദിക്കുന്നു. ന്യൂയോര്‍ക്കിലെ ബ്രോണക്‌സിലാണ് അവരിപ്പോള്‍ താമസിക്കുന്നത്.

അമേരിക്കയിലെ ഏറ്റവും ചെലവേറിയ അഞ്ചാമത്തെ നഗരമാണ് വാഷിങ്ടണ്‍ ഡിസി. താഴ്ന്ന വരുമാനക്കാരായ ആളുകള്‍ക്ക് വീട് ലഭിക്കുന്നതിന് അത് തടസ്സമാണെന്ന് അലക്‌സാണ്ട്രിയ പറഞ്ഞു. തൊഴിലാളിവര്‍ഗത്തിന് നേതൃത്വം നല്‍കാന്‍ തക്ക പാകത്തില്‍ നമ്മുടെ തെരഞ്ഞെടുപ്പ് സംവിധാനം രൂപകല്‍പ്പന ചെയ്യപ്പെട്ടിട്ടില്ലെന്ന് അവര്‍ വലിയിരുത്തുന്നു.

കോര്‍പ്പറേറ്റുകളില്‍ നിന്നും സംഭാവനകളൊന്നും വാങ്ങാതെ തെരെഞ്ഞെടുപ്പിനെ നേരിട്ട അലക്‌സാണ്ട്രിയ ഒകസീയോ കോര്‍ട്ടസ് കേവലം 194,000 ഡോളര്‍ മാത്രമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനുവേണ്ടി ചെലവഴിച്ചത്. അതേസമയം അവരുടെ എതിരാളിയായിരുന്ന ജോ ക്രൗളി 3.4 മില്യണ്‍ ഡോളര്‍ ചെലവഴിച്ചിരുന്നു. ബ്രോണക്‌സില്‍ ഒറ്റ ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്ക് ലഭിക്കാന്‍ പ്രതിമാസം ശരാശരി 1,764 ഡോളര്‍ ആണ് നല്‍കേണ്ടതെങ്കില്‍ വാഷിങ്ടണ്‍ ഡിസിയില്‍ അതിന് 1,996 ഡോളര്‍ നല്‍കണം.

അമേരിക്കന്‍ രാഷ്ട്രീയത്തില്‍ പുത്തന്‍ താരോദയം; ലോകം ഉറ്റുനോക്കുന്ന അലക്സാൻഡ്രിയയുടെ വിജയം

ട്രംപിനെതിരെയുള്ള ലൈംഗികാരോപണങ്ങളും മീടൂവും; യു എസ് തിരഞ്ഞെടുപ്പില്‍ ചരിത്രം രചിച്ച് വനിതകള്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍