UPDATES

വിദേശം

മകളുടെ വേഷത്തില്‍ ജയില്‍ ചാടാന്‍ ശ്രമിച്ച് വൈറലായി, പിടിയിലായി മൂന്ന് ദിവസത്തിന് ശേഷം അച്ഛന്‍ സെല്ലില്‍ തൂങ്ങിമരിച്ച നിലയില്‍

ഉയര്‍ന്ന സുരക്ഷാ സംവിധാനമുള്ള ബംഗു ജയിലിലെ സെല്ലിലാണ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.

സ്വന്തം മകളായി വേഷം മാറി ജയിലില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കവെ പിടിയിലായ കുപ്രസിദ്ധ കുറ്റവാളിയെ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബ്രസീലിലെ പ്രധാന ക്രിമിനല്‍ ഗ്രൂപ്പുകളിലൊന്നായ റെഡ് കമാന്റിലെ അംഗമായ ക്ലൊവിനോ ഡി സില്‍വ (42) എന്ന ഗുണ്ടാ തലവനെയാണ് ജയില്‍ ചാടാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് പിടികൂടിയിരുന്നത്. സിലിക്കണ്‍ മാസ്‌ക്, വിഗ്, ടീ ഷര്‍ട്ട്, ബ്രാ തുടങ്ങിയവ ധരിച്ച് പത്തൊന്‍പതുകാരിയായ മകള്‍ ജയിലില്‍ കാണാന്‍ വന്നപ്പോഴാണ് വിദഗ്ദമായി അദ്ദേഹം ജയില്‍ ചാടാനുള്ള ശ്രമം നടത്തിയത്. എന്നാല്‍, പെരുമാറ്റത്തിലുണ്ടായ അസ്വാഭാവികത മനസ്സിലാക്കിയ പോലീസ് ജയില്‍ കവാടത്തില്‍വെച്ച് വിശദമായി പരിശോധിച്ചപ്പോഴാണ് കള്ളി വെളിച്ചത്തുവന്നത്.

മൂന്നാം തീയിതിയായിരുന്നു ഡി സില്‍വ ആള്‍മാറാട്ടം നടത്തി രക്ഷപ്പെടാന്‍ ശ്രമിച്ചത്. ക്ലൊവിനോ മുഖംമൂടിയും വസ്ത്രവും മാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ ജയില്‍ അധികൃതര്‍ പുറത്തുവിട്ടിരുന്നു. നിമിഷനേരം കൊണ്ട് ആ വീഡിയോ വൈറലാവുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് പ്രതിയെ അതിസുരക്ഷാ ജെയിലിലേക്ക് മാറ്റിയിരുന്നു. ബ്രസീലിലെ പ്രധാന ക്രിമിനല്‍ ഗ്രൂപ്പുകളില്‍ ഒന്നായ റെഡ് കമാന്‍ഡിലെ അംഗമണ് ഡി സില്‍വ. റിയോ ഡി ജനീറോയിലെ ജെയിലില്‍ 73 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് ആള്‍മാറാട്ടം നടത്തി ജയില്‍ ചാടാന്‍ അദ്ദേഹം ശ്രമം നടത്തിയത്.

ഇന്നലെയായിരുന്നു ഉയര്‍ന്ന സുരക്ഷാ സംവിധാനമുള്ള ബംഗു ജയിലിലെ സെല്ലില്‍ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ‘ബെഡ് ഷീറ്റ് ഉപയോഗിച്ചാണ് തൂങ്ങിമരിച്ചത്’ എന്നാണ് തെന്ന് റിയോ ജയില്‍ അധികൃതരുടെ പ്രാഥമിക വിലയിരുത്തല്‍. മരണത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി ജയില്‍ അതോറിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ബ്രസീലിലെ പ്രധാന ക്രിമിനല്‍ ഗ്രൂപ്പുകളില്‍ ഒന്നായ റെഡ് കമാന്‍ഡിലെ അംഗമണ് മരണപ്പെട്ട പ്രതി.

ഡി സില്‍വയുടെ മരണം റിയോയിലെ ജയില്‍ അധികൃതര്‍ക്ക് വലിയ നാണക്കേടാണ് സമ്മാനിച്ചിരിക്കുന്നത്. ബ്രസീലിലെ ജയിലുകളില്‍ നിരന്തരം മരണപ്പെട്ടുകൊണ്ടിരിക്കുന്ന ജയില്‍പുള്ളികളില്‍ അവസാനത്തെ കണ്ണിമാത്രമാണ് അദ്ദേഹം. കഴിഞ്ഞ ആഴ്ച, വടക്കന്‍ സംസ്ഥാനമായ പാരയിലെ ജയിലിലുണ്ടായ കലാപത്തില്‍ 57 പേര്‍ കൊല്ലപ്പെട്ടിരുന്നു. മെയ് മാസത്തില്‍ വടക്കന്‍ സംസ്ഥാനമായ ആമസോണസിലെ ജയിലിലുണ്ടായ കലാപത്തിലും 50-ല്‍ അധികം തടവുകാര്‍ സമാനമായ സാഹചര്യങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു. പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയ്ക്ക് ഏറ്റവും വലിയ വെല്ലുവിളിയാണ് ജയിലുകളിലെ ഈ അസാധാരണമായ സംഭവവികാസങ്ങള്‍.

Read: മകളുടെ വേഷത്തില്‍ ജയിലില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമം; ഒരച്ഛന്റെ ആള്‍മാറാട്ട വീഡിയോ

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍