UPDATES

വിദേശം

ഈ ‘അമേരിക്കന്‍ തന്ത്രം’ തെറ്റാണെന്ന് ബെര്‍ലിന്‍; ഹോര്‍മുസ് കടലിടുക്കിലെ യു.എസ് നാവിക ദൗത്യത്തില്‍ സഹകരിക്കില്ലെന്ന് ജര്‍മ്മനി

ജര്‍മ്മനിയുടെ തീരുമാനത്തില്‍ ബെര്‍ലിനിലെ അമേരിക്കന്‍ അംബാസഡര്‍ റിച്ചാര്‍ഡ് ഗ്രെനെല്‍ കടുത്ത നിരാശ പ്രകടിപ്പിച്ചു.

ഹോര്‍മുസ് കടലിടുക്കില്‍ യു.എസ് നടത്താനുദ്ദേശിക്കുന്ന നാവിക ദൗത്യവുമായി സഹകരിക്കില്ലെന്ന് ജര്‍മ്മനി. ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി ഹെയ്‌ക്കോ മാസാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്ക ആസൂത്രണം ചെയ്തതും അവതരിപ്പിച്ചതുമായ കടല്‍ ദൗത്യത്തില്‍ ജര്‍മ്മനി പങ്കെടുക്കില്ലെന്ന് ബുധനാഴ്ച പോളണ്ടിലേക്കുള്ള ഒരു യാത്രയ്ക്കിടെയാണ് ഹെയ്‌ക്കോ മാസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. യുഎസും ഇറാനും തമ്മിലുള്ള പിരിമുറുക്കം വര്‍ദ്ധിക്കുന്നത് ഗള്‍ഫിലെ സ്ഥിതിഗതികള്‍ ഗുരുതരമാക്കിയിട്ടുണ്ടെന്നും അത് ലഘൂകരിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജര്‍മ്മനിയടക്കമുള്ള എല്ലാ യൂറോപ്യന്‍ സഖ്യകക്ഷികളോടും നാവിക ദൗത്യത്തില്‍ പങ്കെടുക്കണമെന്ന് യുഎസ് ഔദ്യോഗികമായി അഭ്യര്‍ത്ഥിച്ചിരുന്നു. ലോകത്തിലെ എണ്ണ കയറ്റുമതിയുടെ 20 ശതമാനവും നടക്കുന്ന തന്ത്രപ്രധാനമായ കപ്പല്‍ പാത സംരക്ഷിക്കുവാനും, ഇറാനിയന്‍ ആക്രമണത്തെ ചെറുക്കുന്നതിനുമാണ് പുതിയ നാവിക ദൗത്യം ലക്ഷ്യമിടുന്നതെന്നാണ് യു.എസ് പറയുന്നത്.

ഇറാനെതിരെ പരമാവധി സമ്മര്‍ദ്ദത്തിലാകാനുള്ള ഈ അമേരിക്കന്‍ തന്ത്രം തെറ്റാണെന്നാണ് ബെര്‍ലിന്‍ വിശ്വസിക്കുന്നത്. ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കലിന്റെ പാര്‍ട്ടിയായ ക്രിസ്ത്യന്‍ ഡെമോക്രാറ്റുകളുമായി സഖ്യത്തിലുള്ള സോഷ്യല്‍ ഡെമോക്രാറ്റുകളുടെ എതിര്‍പ്പാണ് പ്രധാനമായും ജര്‍മ്മനിയെ ഇത്തരത്തിലൊരു നിലപാടെടുപ്പിക്കുന്നത്. എന്നാല്‍, ജര്‍മ്മനിയുടെ തീരുമാനത്തില്‍ ബെര്‍ലിനിലെ അമേരിക്കന്‍ അംബാസഡര്‍ റിച്ചാര്‍ഡ് ഗ്രെനെല്‍ കടുത്ത നിരാശ പ്രകടിപ്പിച്ചു.

ബ്രിട്ടന്റെ എണ്ണക്കപ്പലായ സ്റ്റെനോ ഇംപെറോ ഇറാന്‍ ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ് കോര്‍പ്സ് പിടിച്ചെടുത്തതോടെയാണ് ഹോര്‍മുസിലേക്ക് സംയുക്ത നാവികപ്പടയെ നിയോഗിക്കണമെന്ന ആവശ്യം ശക്തമായത്. തുടര്‍ന്ന് കപ്പലുകള്‍ക്ക് സുരക്ഷയൊരുക്കാന്‍ യൂറോപ്യന്‍ സേനയോട് ബ്രിട്ടന്‍ നിര്‍ദേശിച്ചിരുന്നു. ഇറാന്റെ ഗ്രേസ്-1 കപ്പല്‍ ജിബ്രാള്‍ട്ടറില്‍ വച്ച് ബ്രിട്ടന്‍ പിടിച്ചതിനു പ്രതികാരമായാണ് ഇറാന്‍ ബ്രിട്ടന്റെ കപ്പല്‍ പിടിച്ചെടുത്തത്. സ

സമവായ നീക്കങ്ങളൊന്നും ഇതുവരെ വിജയിച്ചിട്ടില്ല. ജര്‍മനിയും ഒമാനുമാണ് ഇറാന്‍ നേതൃത്വവുമായി പ്രശ്‌നപരിഹാര ചര്‍ച്ചകള്‍ നടത്തുന്നത്. ഒമാന്‍ വിദേശകാര്യ മന്ത്രി ടെഹ്‌റാനിലെത്തി പ്രധാന നേതാക്കളുമായൊക്കെ ചര്‍ച്ച നടത്തിയെങ്കിലും പിടിച്ചെടുത്ത കപ്പലുകള്‍ രണ്ടും ഒരേ സമയം പരസ്പരം കൈമാറാതെ പ്രശ്‌നപരിഹാരം സാധ്യമല്ലെന്നാണ് ഇറാന്‍ നേതൃത്വം വ്യക്തമാക്കുന്നത്.

Explainer: എന്താണ് പ്രളയസെസ്? പരിധിയില്‍പ്പെടുന്ന ഉല്‍പന്നങ്ങളും സേവനങ്ങളും ഏതൊക്കെ?

 

അഴിമുഖം യൂട്യൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ..
https://www.youtube.com/channel/UCkxVY7QPQVrMCNve5KPoX_Q?view_as=subscriber


 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍