UPDATES

വിദേശം

ജപ്പാനില്‍ ഏഴ് വയസില്‍ താഴെയുള്ള 13 കുട്ടികളടക്കം പത്തൊമ്പത് പേരെ കുത്തി അക്രമി സ്വയം കുത്തി മരിച്ചു

സംഭവത്തില്‍ ഒരു പെണ്‍കുട്ടിയും മരിച്ചു.

ജപ്പാനില്‍ 13 പ്രൈമറി സ്‌കൂള്‍ കുട്ടികളടക്കം പത്തൊമ്പത് പേരെ അക്രമി കുത്തി പരിക്കേല്‍പ്പിച്ച് അക്രമി സ്വയം കുത്തി മരിച്ചു. സംഭവത്തില്‍ ഒരു പെണ്‍കുട്ടിയും മരിച്ചു. ജപ്പാനിലെ കവാസാക്കി നഗരത്തിലാണ് സംഭവം നടന്നത്. റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്നവര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. മൂന്നു പേരുടെ നില ഗുരുതരമായി തുടരുകയാണ്.

ചിലര്‍ക്ക് ഹൃദയാഘാതം സംഭവിച്ചിട്ടുണ്ടെന്നും എന്നാല്‍ ഡോക്ടര്‍മാര്‍ ഇതുവരെ മരണം സ്ഥിരീകരിച്ചിട്ടില്ലെന്നും ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആറിനും ഏഴിനും പ്രായമുള്ളവരാണ് 13 കുട്ടികളും. ‘കരിറ്റാസ് പ്രാഥമിക വിദ്യാലയ’ത്തിലെ വിദ്യാര്‍ത്ഥികളായ ഈ കൂട്ടികള്‍ സ്‌കൂളിലേക്കുള്ള ബസ്സ് കാത്തുനില്‍ക്കുകയായിരുന്നു.

അതിനിടെയാണ് 40 – 50 വയസ്സ് പ്രായം തോന്നിക്കുന്ന അക്രമി കഠാരയുമായി അവര്‍ക്കിടയിലേക്ക് ഇരച്ചു കയറിയത്. അയാളുടെ പേരു വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. കുട്ടികളെ ആക്രമിച്ച ശേഷം ഇയാള്‍ സ്വയം കുത്തി മരിക്കുകയായിരുന്നു. അക്രമത്തിന്റെ കാരണം ഇനിയും വ്യക്തമല്ല. രാവിലെ 7.45-നാണ് ആക്രമണം നടന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം തങ്ങളുടെ സ്‌കൂളിലെ കുട്ടികളാണ് അക്രമത്തിന് ഇരയായതെന്ന് കരിറ്റാസ് സ്‌കൂള്‍ അധികൃതര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വികസിതരാജ്യങ്ങളില്‍ ഏറ്റവും കുറവ് കുറ്റകൃത്യങ്ങള്‍ നടക്കുന്ന രാജ്യമാണു ജപ്പാന്‍. വന്‍തോതിലുള്ള ആക്രമണങ്ങള്‍ അവിടെ അപൂര്‍വമാണ്. എന്നാല്‍ കത്തികൊണ്ടുള്ള മാരകമായ ആക്രമണങ്ങള്‍ ഇടയ്ക്കിടെ ഉണ്ടാവാറുണ്ട്.

2016-ല്‍ വൈകല്യമുള്ളവരെ കൊല്ലാന്‍ താന്‍ ആഗ്രഹിച്ചിരുന്നതായി പെളിപ്പെടുത്തിയ ഒരു അക്രമി ടോക്കിയോക്ക് അടുത്തുള്ള ഒരു കെയര്‍ സ്റ്റേഷനിലെത്തി 19 പേരേ വെട്ടിക്കോലപ്പെടുത്തിയിരുന്നു. 2011-ലും, 2008-ലും സമാനമായ ആക്രമണങ്ങള്‍ നടക്കുകയും നിരവധിപേര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.

Read: ഹിമയുഗത്തിലേതെന്ന് കരുതപ്പെടുന്ന കടല്‍ജലം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നും കണ്ടെത്തി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍