UPDATES

വിപണി/സാമ്പത്തികം

വ്യാപാരയുദ്ധം കനക്കുന്നു; ചൈനീസ് ഉത്പന്നങ്ങള്‍ക്ക വീണ്ടും ട്രംപിന്റെ നികുതി, രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന് വിദഗ്ധര്‍

പുതുക്കിയ താരിഫ് നിരക്കുകള്‍ പ്രഖ്യാപിച്ചു നിമിഷനേരംകൊണ്ടുതന്നെ ഓഹരികളും എണ്ണ വിലയും ഇടിഞ്ഞു.

ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്കുമേല്‍ അമിതമായ നികുതി ചുമത്തുന്നതിനെതിരെ യുഎസിലെ റീട്ടെയിലര്‍മാര്‍ രംഗത്ത്. ചൈനയും യു.എസും തമ്മിലുള്ള വ്യാപാരയുദ്ധം മുറുകിയതോടെ ചൈനീസ് ഇറക്കുമതിക്കുമേല്‍ 300 ബില്യണ്‍ ഡോളര്‍ അധിക തീരുവ ചുമത്തുന്നതായി സെപ്റ്റംബറില്‍ ട്രംപ് പ്രഖ്യാപിച്ചിരുന്നു. വ്യാപാരവുമായി ബന്ധപ്പെട്ട വിവിധ വാഗ്ദാനങ്ങളില്‍ ചൈന ഉറച്ചുനില്‍ക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിത്തുടങ്ങിയത്.

ചൈനയുമായുള്ള വ്യാപാര സംഘര്‍ഷങ്ങള്‍ ഇനിയും വര്‍ദ്ധിച്ചാല്‍ അത് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പുതുക്കിയ താരിഫ് നിരക്കുകള്‍ പ്രഖ്യാപിച്ചു നിമിഷനേരംകൊണ്ടുതന്നെ ഓഹരികളും എണ്ണ വിലയും ഇടിഞ്ഞു. എണ്ണ വില 7% ആണ് ഇടിഞ്ഞത്. അത് 2016 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന ഇടിവാണ്. സ്റ്റോക്ക് മാര്‍ക്കറ്റുകളും ഒരു ശതമാനം കുറവോടെയാണ് വിപണനം അവസാനിപ്പിച്ചത്.

ഏഷ്യയിലും അതിന്റെ പ്രതിഫലനങ്ങള്‍ ദൃശ്യമായിരുന്നു. ടോക്കിയോയിലെ നിക്കി സൂചിക വെള്ളിയാഴ്ച രാവിലെ ഓപ്പണിംഗില്‍ തന്നെ 2 ശതമാനവും, ദക്ഷിണ കൊറിയയില്‍ കോസ്പി 1.3 ശതമാനവും ഇടിഞ്ഞു. ‘യുഎസിന്റെ സാമ്പത്തിക വളര്‍ച്ചയെ മന്ദഗതിയിലാക്കുന്നതും, അനിശ്ചിതത്വം സൃഷ്ടിക്കുന്നതും, നിക്ഷേപകരെ നിരുത്സാഹപ്പെടുത്തുന്നതുമായ തെറ്റായ താരിഫ് നയങ്ങളുമായി ഭരണകൂടം മുന്നോട്ടുപോകുന്നതില്‍ ഞങ്ങള്‍ തീര്‍ത്തും നിരാശരാണ്’ എന്ന് നാഷണല്‍ റീട്ടെയില്‍ ഫെഡറേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ഡേവിഡ് ഫ്രഞ്ച് പ്രതികരിച്ചു.

ചൈനയില്‍ ചില ക്രിയാത്മക ചര്‍ച്ചകള്‍ നടന്നുവെന്നായിരുന്നു ട്രംപ് മുമ്പ് ട്വീറ്റ് ചെയ്തിരുന്നു. ചൈനയും യു.എസും തമ്മിലുള്ള വ്യാപാരയുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ച കഴിഞ്ഞ ദിവസം ഷാങ്ഹായിയില്‍ വച്ചു നടന്നിരുന്നു. പ്രധാനപ്പെട്ട തീരുമാനങ്ങളൊന്നും എടുക്കാതെയാണ് ചര്‍ച്ച പിരിഞ്ഞത്. ഇരു രാഷ്ട്രങ്ങളും ചുമത്തിയ നികുതി നീക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമായില്ല. എന്നാല്‍ അമേരിക്കയുടെ കാര്‍ഷിക ഉത്പന്നങ്ങള്‍ വാങ്ങുന്നത് ചൈന വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുക്കുമെന്ന് അമേരിക്കയും പറഞ്ഞു.

അതേസമയം ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് വീണ്ടും നികുതി ഏര്‍പ്പെടുത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. കാര്‍ഷിക ഉല്‍പന്നങ്ങള്‍ വാങ്ങുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ചൈനീസ് പ്രധാനമന്ത്രിക്കെതിരെ രൂക്ഷമായ വിമര്‍ശനവും ഉന്നയിച്ചു. നിലവിലെ അമിത നികുതിനിരക്കിനു പുറമേ സെപ്റ്റംബര്‍ 1 മുതല്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെമേല്‍ 300 ബില്യണ്‍ ഡോളറിന് 10% തീരുവ ഏര്‍പ്പെടുത്തുമെന്നാണ് ട്രംപ് ഭീഷണിപ്പെടുത്തിയത്.

Explainer: എന്താണ് പ്രളയസെസ്? പരിധിയില്‍പ്പെടുന്ന ഉല്‍പന്നങ്ങളും സേവനങ്ങളും ഏതൊക്കെ?

 

അഴിമുഖം യൂട്യൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ..
https://www.youtube.com/channel/UCkxVY7QPQVrMCNve5KPoX_Q?view_as=subscriber


 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍