UPDATES

വിദേശം

‘ഫുജൈറ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്നതിന് കൂടുതല്‍ തെളിവുകള്‍ ആവശ്യമില്ല, ഊഹിക്കാവുന്നതെയുള്ളൂ’: യുഎസ് സുരക്ഷാ ഉപദേഷ്ടാവ്

ഒബാമയുടെ കാലംമുതല്‍ ഇറാനെതിരെ ശക്തമായ സൈനിക നടപടി ആവശ്യമാണെന്ന് വാദിച്ചുകൊണ്ടിരിക്കുന്ന ആളാണ് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍.

യു.എ.ഇ തീരത്ത് ഓയില്‍ ടാങ്കറിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്നും, അതുമായി ബന്ധപ്പെട്ട തെളിവുകള്‍ അടുത്ത ആഴ്ച തന്നെ യു.എന്‍ സുരക്ഷാ സമിതിക്ക് കൈമാറുമെന്നും യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ വ്യക്തമാക്കി. ഇറാനെതിരെ നേരത്തേയും അദ്ദേഹം ആരോപണം ഉന്നയിച്ചിരുന്നെങ്കിലും തെളിവുകളൊന്നും ഹാജരാക്കിയിരുന്നില്ല. ഫുജൈറ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്നതിന് കൂടുതല്‍ തെളിവുകള്‍ ആവശ്യമില്ലെന്നും, അതൊക്കെ ആര്‍ക്കും ഊഹിക്കാവുന്നതെയുള്ളൂ എന്നും ബോള്‍ട്ടണ്‍ പറഞ്ഞു.

ട്രംപിന്റെ അടുത്ത ആഴ്ചത്തെ ബ്രിട്ടണ്‍ സന്ദര്‍ശനത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫുജൈറക്കു പുറമേ സൗദി തീരത്തെ യാമ്പുവില്‍ ഓയില്‍ ടാങ്കറുകള്‍ക്ക് നേരെ ആക്രമണം നടത്താന്‍ ഇറാന്‍ ശ്രമിച്ചതായും ബോള്‍ട്ടന്‍ ആരോപിച്ചു. ‘യു.എസ് വിമാനവാഹിനി കപ്പലുകള്‍ അടക്കമുള്ള സന്നാഹങ്ങളുള്ള പ്രദേശമയനാല്‍ അത് അമേരിക്കയ്ക്ക് നേരയുള്ള ഭീഷണിയാണെന്ന് വിശ്വസിക്കേണ്ടി വരും’ എന്നാണ് അദ്ദേഹം പറയുന്നത്.

യെമനില്‍ നടടക്കുന്ന ആഭ്യന്തരയുദ്ധത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വവും ഇറാനാണെന്നും ബോള്‍ട്ടണ്‍ ആരോപിക്കുന്നു. യമനിലെ സാധാരണക്കാര്‍ക്കു നേരെയും, സൈനിക വിമാനത്താവളങ്ങള്‍ക്ക് നേരെയും, ചെങ്കടലിലെ ക്രൂഡോയില്‍ പ്രതിഷ്ഠാപനങ്ങള്‍ക്ക് നേരെയുമെല്ലാം ഉള്ള ഹൂതി വിമതരുടെ ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഇറാനാനെന്നാണ് അദ്ദേഹത്തിന്റെ വാദം.

‘ഹൂതികള്‍ ട്രോണുകള്‍ നിര്‍മ്മിക്കുന്നില്ല. പക്ഷെ എവിടുന്നോ അവര്‍ക്കത് കിട്ടുന്നുണ്ട്. അത്തരം ആയുധങ്ങള്‍ നല്‍കുന്നത് ഇറാനാണെന്നതിന് വലിയ തെളിവുകളൊന്നും വേണ്ടെന്നും നിലവിലെ സാഹചര്യങ്ങള്‍ മാത്രം പരിശോധിച്ചാല്‍ മതി’ എന്നും ബോള്‍ട്ടണ്‍ പറയുന്നു. ഒബാമയുടെ കാലംമുതല്‍ ഇറാനെതിരെ ശക്തമായ സൈനിക നടപടി ആവശ്യമാണെന്ന് വാദിച്ചുകൊണ്ടിരിക്കുന്ന ആളാണ് ജോണ്‍ ബോള്‍ട്ടണ്‍.

എന്നാല്‍ ഒബാമ അദ്ദേഹത്തിന്റെ വാദങ്ങള്‍ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞുകൊണ്ട് ഇറാനുമായി ആണാവായുധ കരാര്‍ കൊണ്ടുവരികയാണ് ചെയ്തത്. ട്രംപ് അധികാരത്തില്‍ വന്നപ്പോള്‍ ബോള്‍ട്ടണ്‍ കൂടുതല്‍ ശക്തനായി. ആണവക്കരാറില്‍ നിന്നും അമേരിക്ക ആദ്യം പിന്മാറി. തുടരെത്തുടരെ ഇറാനെതിരെ പ്രസ്താവനകിളറക്കി ഇപ്പോള്‍ സൈനിക നീക്കംവരെ എത്തിയിരിക്കുന്നു. നിലവില്‍ അദ്ദേഹം പറയുന്ന തെളിവുകളുടെയെല്ലാം വിശ്വാസ്യത ഇതിനകംതന്നെ ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.

Read: സിറിയയിലെ തീവ്രവാദി കേന്ദ്രങ്ങളില്‍ അസദ് സൈന്യത്തിന്റെ ബോംബിംഗ്: 10 പേര്‍ കൊല്ലപ്പെട്ടു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍