UPDATES

സൈനയ്ക്ക് 25 കോടി രൂപയുടെ കരാര്‍

അഴിമുഖം പ്രതിനിധി

ലോക ഒന്നാം നമ്പര്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ താരം സൈനാ നെഹ്‌വാള്‍ പ്രമുഖ സ്‌പോര്‍ട്‌സ്, വിനോദ മാനേജ്‌മെന്റ്, മാര്‍ക്കറ്റിംഗ് കമ്പനിയായ ഐഒഎസ് സ്‌പോര്‍ട്‌സുമായി കരാറിലൊപ്പിട്ടു. രണ്ടു വര്‍ഷത്തേയ്ക്കാണ് 25 കോടി രൂപയുടെ കരാര്‍. ഇനി മുതല്‍ സൈനയുടെ പരസ്യം, ബ്രാന്‍ഡ്, പേറ്റന്റ്, ലൈസന്‍സിംഗ്, സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലെ ഡിജിറ്റല്‍ അവകാശങ്ങള്‍, ഫോട്ടോകള്‍ തുടങ്ങിയവ ഐഒഎസ് കൈകാര്യം ചെയ്യും. അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന സൈന ഏറെ നാളായി സ്വന്തം പരസ്യ കരാറുകള്‍ കൈകാര്യം ചെയ്യുന്നതിന് ഒരു മാനേജ്‌മെന്റ് സംഘത്തിനായുള്ള തിരച്ചിലിലായിരുന്നു. ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കളായ മേരി കോം, സുശീല്‍ കുമാര്‍, വീജേന്ദര്‍ സിംഗ്, ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന തുടങ്ങിയവരുടെ പരസ്യ കരാറുകള്‍ കൈകാര്യം ചെയ്യുന്നത് ഐഒഎസ് ആണ്. സൈന ഒന്നാം റാങ്കില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് ഐഒഎസുമായി കരാറിലൊപ്പിടുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍