UPDATES

വിദേശം

വദന സുരതം തെറ്റാണെന്ന് ഉഗാണ്ടന്‍ പ്രസിഡന്റ്

ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരായ നടപടികളുടെ ഭാഗമായാണ് പ്രസിഡന്റിന്റെ പുതിയ മുന്നറിയിപ്പെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്

വദന സുരതം തെറ്റായ നടപടിയാണെന്ന പ്രസ്ഥാവനയുമായി ഉഗാണ്ടന്‍ പ്രസിഡന്റ് യൊവേരി മെസ്എവേനി. കഴിഞ്ഞ ദിവസം നടത്തിയ ഒരു പ്രസംഗത്തിനിടെയാണ് വദന സുരതം തീര്‍ത്തും തെറ്റായ നടപടിയാണെന്ന ചൂണ്ടിക്കാട്ടി പ്രസിഡന്റ് രംഗത്തെത്തിയത്. മനുഷ്യന്റെ വായ് ഭക്ഷണം കഴിക്കാനുള്ളതാണെന്നും മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തെറ്റാണെന്ന മുന്നറിയിപ്പ് നല്‍കിയ അദ്ദേഹം വദന സുരതം നിയമം മൂലം നിരോധിക്കുമെന്ന സൂചനയും നല്‍കി.

രാജ്യത്തെത്തുന്ന വിദേശികളാണ് ഇക്കാര്യത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് വ്യക്തമാക്കിയ അദ്ദേഹം ഇത്തരക്കാരെ ബോധവാന്മാരാക്കണമെന്നും ആവശ്യപ്പെട്ടു. പൊതു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈംഗികത എന്താണെന്നും, എവിടെയാണെന്നും തങ്ങള്‍ക്ക് വ്യക്തമായ ധാരണയുണ്ട്. തെറ്റായ വഴികള്‍ സ്വീകരിക്കരുതെന്നും പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി.

ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരായ നടപടികളുടെ ഭാഗമായാണ് പ്രസിഡന്റിന്റെ പുതിയ മുന്നറിയിപ്പെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ഉഗാണ്ടന്‍ പാര്‍ലമെന്റ് 2014ല്‍ പാസാക്കിയ നിയമ പ്രകാരം സ്വര്‍വര്‍ഗ്ഗ ലൈംഗികത 14 വര്‍ഷത്തിലധം ശിക്ഷ ലഭിക്കാവുന്ന കുറ്റമായി മാറ്റിയിരുന്നു.

ഉഗാണ്ടന്‍ പാര്‍ലമെന്റ് പാസാക്കിയ സ്വവര്‍ഗ്ഗ ലൈംഗികത നിരോധന നിയമം മനുഷ്യവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണെന്നാരോപിച്ച് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷനല്‍ അടക്കം രംഗത്തെത്തിയിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍