UPDATES

വിദേശം

ആണവ ഉച്ചകോടി: ഉത്തര കൊറിയ മൂന്ന് പട്ടാള ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു

കിം ജോങ് ഉൻ ഈ ഉച്ചകോടിയെ ആഭ്യന്തരമായി ഉപയോഗപ്പെടുത്തുമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.

സിംഗപ്പൂരിൽ അടുത്തയാഴ്ച യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപുമായി ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ നടത്താനിരിക്കുന്ന ഉച്ചകോടിയുടെ പശ്ചാത്തലത്തിലാണ് നടപടി. മൂന്ന് ഉന്നത പട്ടാള ഉദ്യോഗസ്ഥരെയാണ് കിം പിരിച്ചുവിട്ടിരിക്കുന്നത്.

ട്രംപുമായുള്ള ഉച്ചകോടിക്കു മുമ്പായി വിയോജിപ്പിന്റെ ശബ്ദങ്ങൾ ഇല്ലാതാക്കാൻ കിം ശ്രമം നടത്തുകയാണെന്ന് ഒരു മുതിർന്ന അമേരിക്കൻ ഉദ്യോഗസ്ഥൻ പറഞ്ഞു. ജൂൺ 12ന് നടത്താനിരുന്ന ഉച്ചകോടിയിൽ നിന്ന് ട്രംപ് നേരത്തെ പിന്മാറിയിരുന്നു. എന്നാൽ, പിന്നീട് ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ഉത്തരകൊറിയയുടെ ആണവായുധ പദ്ധതികൾ നിറുത്തിക്കുകയാണ് ട്രംപിന്റെ ഉദ്ദേശ്യം.

അതെസമയം, കിം ജോങ് ഉൻ ഈ ഉച്ചകോടിയെ ആഭ്യന്തരമായി ഉപയോഗപ്പെടുത്തുമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. അധികാരസ്ഥാനങ്ങളിൽ തനിക്കെതിരായ നിലപാടുള്ളവരെ ഈ സാഹചര്യം മുതലെടുത്ത് കിം ഒഴിവാക്കും. തന്നോട് വിധേയത്വം കാണിക്കുവന്നവരെ തൽസ്ഥാനങ്ങളിലേക്ക് കൊണ്ടുവരും.

കിമ്മിന്റെ നടപടികളിൽ വിയോജിപ്പുണ്ടായിരുന്ന അദ്ദേഹത്തിന്റെ അമ്മാവൻ ജോങ് സോങ് തേക്കിനെ 2013ൽ വിചാരണ ചെയ്ത് തൂക്കിക്കൊന്നിരുന്നു. കിമ്മിന്റെ അർധസഹോദരന്‍ കഴിഞ്ഞവർഷം കൊല്ലപ്പെട്ടതിനു പിന്നിലും കിം തന്നെയാണെന്നാണ് പടിഞ്ഞാറൻ‌ രാജ്യങ്ങൾ വിശ്വസിക്കപ്പെടുന്നത്.

ഉത്തരകൊറിയയില്‍ ആണവായുധം പാടില്ലെന്നതാണ് ട്രംപിന്റെ ആവശ്യം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍