UPDATES

വിദേശം

വെറുപ്പും ഭീതിയും പരത്തുന്ന ട്രംപ് ഭരണകൂടത്തിനെതിരെ യുവാക്കൾ വോട്ട് ചെയ്യണം: ഡോണള്‍ഡ് ട്രംപിനെതിരെ കടുത്ത വിമർശനവുമായി ഒബാമ

നിസ്സംഗരായി മാറി നിൽക്കുന്നത് കടുത്ത പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ഒബാമ പറഞ്ഞു.

ഡോണൾഡ് ട്രംപിനെതിരെ ഇതുവരെ നടത്തിയതിൽ വെച്ച് ഏറ്റവും കടുത്ത വിമർശനങ്ങളുമായി മുൻ പ്രസിഡണ്ട് ബാരക് ഒബാമ. വരുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ വെറുംപ്പും ഭീതിയും കൊണ്ട് ഭരണം നടത്തുന്ന ട്രംപിനെതിരെ യുവാക്കൾ വോട്ട് ചെയ്യണമെന്ന് ബാരക് ഒബാമ പറഞ്ഞു. നവംബറിലാണ് ഇടക്കാല തെരഞ്ഞെടുപ്പുകൾ വരുന്നത്.

കഴിഞ്ഞ കുറച്ചു നാളുകളിലെ പ്രധാന തലക്കെട്ടുകളിലൂടെ ഒന്ന് കണ്ണോടിച്ചാൽ മാത്രം മതിയാവും ഇപ്പോഴത്തെ സാഹചര്യം എത്രത്തോളം വ്യത്യസ്തമാണെന്ന് മനസ്സിലാക്കാനെന്ന് അദ്ദേഹം പറഞ്ഞു. നിസ്സംഗരായി മാറി നിൽക്കുന്നത് കടുത്ത പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ഒബാമ പറഞ്ഞു.

പുരോഗതിക്കെതിരായ സ്ഥാപനവൽകൃതമായ നീക്കങ്ങൾ ശക്തമായി നടന്നു കൊണ്ടിരിക്കുകയാണെന്നും ഈ സാഹചര്യത്തിൽ വന്നുപെട്ട യുവാക്കളാണ് അതിനെ എതിർത്ത് തോൽപ്പിക്കേണ്ടതെന്നും ഒബാമ പറഞ്ഞു. ഇതൊന്നും ഡോണൾഡ് ട്രംപിൽ ആദ്യമായി തുടങ്ങിയ പ്രവണതകളല്ലെന്നും വർഷങ്ങളായി രാഷ്ട്രീയക്കാർ അകറ്റി നിറുത്തിയിരുന്ന വെറുപ്പിന്റെ സാഹചര്യങ്ങൾ ഒരുക്കൂട്ടുകയാണ് ട്രംപ് എന്നും ഒബാമ വിശദീകരിച്ചു.

ഹാഷ്ടാഗുകൾ നിർമിക്കുകയോ ആശങ്കകൾക്ക് അടിപ്പെടുകയോ പിൻവലിയുകയോ ചെയ്യുകയല്ല, വോട്ട് ചെയ്യുകയാണ് ഈയവസരത്തിൽ വേണ്ടതെന്നും ബാരക് ഒബാമ യുവാക്കളെ ജാഗ്രതപ്പെടുത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍