UPDATES

വിദേശം

ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തി ഇസ്രായേല്‍ ക്രിസറ്റാല്‍ (113) അന്തരിച്ചു

കഴിഞ്ഞ വര്‍ഷമാണ് ക്രിസറ്റാളിന് ലോകത്തെ ഏറ്റവും പ്രായം ചെന്ന വ്യക്തിയെന്ന സര്‍ട്ടീഫിക്കറ്റ് ഗിന്നസ് ബുക്ക് ഓഫ് റെക്കാര്‍ഡ് അധികൃതര്‍ നല്‍കിയത്

ഹോളോകാസറ്റിനെ അതിജീവിച്ച ലോകത്തിലെ ഏറ്റവും പ്രായമുളള വ്യക്തി ഇസ്രായേല്‍ ക്രിസറ്റാല്‍ (113 ) അന്തരിച്ചു. ചരിത്രത്തിലെ നിര്‍ണ്ണായകമായ രണ്ട് ലോകയുദ്ധങ്ങളും ജര്‍മ്മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റലറിന്റെ ഹോളോകാസറ്റിനേയും അതിജീവിച്ച വ്യക്തിയാണ് ക്രിസറ്റാല്‍. അടുത്ത മാസം അദ്ദേഹത്തിന് 114ാം ജന്മദിനമാണെന്ന് അദ്ദേഹത്തിന്റെ കുടംമ്പം അറിയിച്ചു.

കഴിഞ്ഞ വര്‍ഷമാണ് ക്രിസറ്റാളിന് ലോകത്തെ ഏറ്റവും പ്രായം ചെന്ന വ്യക്തിയെന്ന സര്‍ട്ടീഫിക്കറ്റ് ഗിന്നസ് ബുക്ക് ഓഫ് റെക്കാര്‍ഡ് അധികൃതര്‍ നല്‍കിയത്. 1903 ല്‍ പോളണ്ടിലെ സരാവോവിലാണ് ക്രിസറ്റാള്‍ ജനിച്ചത്.

ഒന്നാം ലോക യുദ്ധം നടക്കുമ്പോള്‍ അദ്ദേഹത്തിന് 12 വയസായിരുന്നു. മദ്യകടത്തുകാരന്റെ സഹായി ആയിരുന്ന ക്രിസറ്റാള്‍ യുദ്ധത്തിനിടെ ചെരിപ്പില്ലാതെ മഞ്ഞിലൂടെ കിലോമീറ്ററുകള്‍ ഓടിയതായി അദ്ദേഹത്തിന്റെ ചെറുമകന്‍ ഒറാന്‍ ക്രിസറ്റാല്‍ പറഞ്ഞു. ഇസ്രായേലിലെ ഹൈഫയിലെ വീട്ടിലാണ് ക്രിസറ്റാലിന്റെ അന്ത്യം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍