UPDATES

വിദേശം

ജെറുസലെം ഇസ്രായേലിന്റെ തലസ്ഥാനമെന്ന ട്രംപിന്റെ പ്രഖ്യാപനം: പലസ്ഥീനില്‍ സംഘര്‍ഷം രൂക്ഷമാകുന്നു

വരും ദിവസങ്ങള്‍ കൂടുതല്‍ സംഘര്‍ഷഭരിതമാകാനാണ് സാധ്യതയെന്ന് മിഡില്‍ ഈസറ്റ് വിദഗ്ധര്‍ വിലയിരുത്തുന്നത്

ജെറുസലെം ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച ട്രംപിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പലസ്തീനിലെ വിവിധ ഇടങ്ങളില്‍ ഹമാസ് നടത്തിയ പ്രകടനങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രകടനം തടയാന്‍ ഇസ്രായേല്‍ സൈന്യം സ്വീകരിച്ച നടപടിയാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. രാമല്ലയിലും വെസറ്റ്ബാങ്കിലും അരങ്ങേറിയ സംഘര്‍ഷത്തില്‍ 9 പേര്‍ക്ക് പരിക്കേറ്റു. റബര്‍ ആവരണമുളള ഇരുമ്പ് വെടിയുണ്ടകള്‍ ശരിരത്തിലേറ്റ് രണ്ട് പേര്‍ ഗുരതരാവസ്ഥയിലാണെന്ന് മിഡില്‍ ഈസറ്റ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ബത്‌ലേഹം ടൗണില്‍ അഞ്ച് പേര്‍ കണ്ണീര്‍ വാതകം ശ്വസിച്ചാണ് അപകടത്തിലായത്. അതെസമയം, സമാധനപരമായ പ്രകടനത്തിനുനേരെ ഇസ്രായേലി സൈനികര്‍ വെടി വെയ്ക്കുകയായിരുന്നുവെന്ന് ഹമാസിനെ ഉദ്ധരിച്ച് ഏജന്‍സി റിപ്പോര്‍ട്ട ചെയ്തു.

തുല്‍ക്കരെം സിറ്റിയില്‍ നടന്ന പ്രകടനത്തിനു നേരെയുണ്ടായ വെടിവെപ്പില്‍ 11 പേര്‍ക്കും ഹെബ്രോണിലും അല്‍-ബൈറഹിലും നടന്ന സംഘര്‍ഷത്തില്‍ 15 പേര്‍ക്കും ഗുരതരമായ പരിക്കേറ്റതായാണ് വിവരം. ‘ജെറുസലെം പലസ്തീന്റെ തലസ്ഥാനം” എന്ന മുദ്രാവാക്യമായി ആയിരകണക്കിനാളുകള്‍ പ്രകടനം നടത്തിയതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് മിഡില്‍ ഈസറ്റ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

കല്ലെറിഞ്ഞുകൊണ്ട് കടന്നുവരുന്ന പ്രകടനക്കാരെ പിരിച്ചുവിടാനുളള നടപടിയാണ് സൈനികര്‍ സ്വീകരിച്ചതെന്ന് ഇസ്രായേല്‍ സൈനിക വക്താവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. എന്നാല്‍, ഗാസാ മുനമ്പിലെ ഖാന്‍ യുനിസില്‍ ഇസ്രായേല്‍ പട്ടാളക്കാരുടെ ആക്രമണത്തില്‍ 5 പലസ്തീന്‍ക്കാര്‍ക്ക് ഗുരുതരമായ പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഇസ്രായേല്‍ സൈന്യത്തിന്റെ ജറ്റ് ആക്രമണത്തെ പ്രതിരോധിക്കാന്‍ പലസ്തീനികള്‍ തീയിട്ട് പുക പടര്‍ത്തുന്ന ദൃശ്യങ്ങള്‍ ചില അന്താരാഷ്ട്ര ചാനലുകള്‍ പ്രക്ഷേപണം ചെയ്തു.

ട്രംപ് എന്തിനാണ് ജെറുസലേം തലസ്ഥാനമാക്കാന്‍ ഇസ്രായേലിനെ സഹായിക്കുന്നത്?

വരും ദിവസങ്ങള്‍ കൂടുതല്‍ സംഘര്‍ഷഭരിതമാകാനാണ് സാധ്യതയെന്ന് മിഡില്‍ ഈസറ്റ് വിദഗ്ധര്‍ വിലയിരുത്തുന്നത്. മേഖലയിലെ ജനങ്ങള്‍ പരിഭ്രാന്തരാണെന്നും റിപ്പോര്‍ട്ടുണ്ട്. ട്രംപിന്റെ പ്രഖ്യാപനം മദ്ധ്യപൗരസ്ത്യദേശത്ത് രക്തചൊരിച്ചില്‍ ഉണ്ടാക്കുമെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം ചൂണ്ടിക്കാണിച്ചിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍