UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാകിസ്ഥാനില്‍ പലസ്തീന്‍ പ്രതിനിധി ഹാഫിസ് സയിദുമായി വേദി പങ്കിട്ടു: ശക്തമായ പ്രതിഷേധവുമായി ഇന്ത്യ

അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പലസ്തീന്‍ സന്ദര്‍ശിക്കുന്നുതുമായി ബന്ധപ്പെട്ട് ന്യൂഡല്‍ഹിയിലും റാമള്ളയിലും ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലാണ് റാലിയില്‍ പലസ്തീന്‍ പ്രതിനിധി പങ്കെടുത്തത് എന്നതും ശ്രദ്ധേയമാണ്

പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്ന പലസ്തീന്‍ പ്രതിനിധി സംഘം മുംബൈ ഭീകരാക്രമണത്തിലെ മുഖ്യസുത്രധാരനും ജമാഅത്ത്-ഉദ്-ദാവ തലവനുമായ ഹഫീസ് സയിദുമായി വേദി പങ്കിട്ടതില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ജെറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള യുഎസ് തീരുമാനത്തിനെതിരായ ഐക്യരാഷ്ട്ര പൊതുസഭ പ്രമേയത്തിന് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്ത ഒരാഴ്ചയ്ക്കുള്ളില്‍ നടന്ന ഇത്തരം ഒരു നടപടിയില്‍ ഇന്ത്യയ്ക്ക് ശക്തമായ പ്രതിഷേധമാണുള്ളത്. പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്ന പലസ്തീന്‍ പ്രതിനിധി വലീദ് അബു അലിയാണ് സയീദുമായി വേദി പങ്കിട്ടത്. ഇക്കാര്യത്തിലുള്ള പ്രതിഷേധം ശക്തമായി തന്നെ പലസ്തീന്‍ സര്‍ക്കാരിനെ അറിയിക്കുമെന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു.

ഇരുവരം വേദി പങ്കിടുന്ന ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ന്യൂഡല്‍ഹിയിലെ പലസ്തീന്‍ സ്ഥാനപതിയെയും പലസ്തീന്‍ അധികൃതരെയും പ്രതിഷേധം അറിയിക്കുമെന്ന് രവീഷ് കുമാര്‍ വ്യക്തമാക്കി. ഇന്ത്യയ്ക്കും യുഎസിനും എതിരെ ആക്രമണോത്സുക പ്രചാരണം നടത്തുന്ന ദിഫ-ഇ-പാകിസ്ഥാന്‍ കൗസില്‍ വെള്ളിയാഴ്ച റാവല്‍പിണ്ടിയില്‍ സംഘടിപ്പിച്ച റാലിയിലാണ് ഇരുവരും ഒിച്ച് പ്രത്യക്ഷപ്പെ’ത്. 2007 ഡിസംബര്‍ 27ന് മുന്‍ പ്രധാനമന്ത്രി ബേനസിര്‍ ഭൂട്ടോ തന്റെ അവസാന റാലി സംഘടിപ്പിച്ചതും ഇവിടെയാണ്. കാശ്മീര്‍, ഇസ്രായേല്‍ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് ഇന്ത്യയ്ക്കും യുഎസിനുമെതിരെ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ റാലിയെ സയീദ് ഉപയോഗിച്ചു.

സയീദിനെ തങ്ങള്‍ക്ക് കൈമാറണമെന്ന് ഇന്ത്യ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന  സാഹചര്യമാണിപ്പോള്‍.  ഈ വര്‍ഷമാദ്യം പാകിസ്ഥാന്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് തടവിലടച്ചെങ്കിലും കോടതി ഉത്തരവ് പ്രകാരം അടുത്തകാലത്ത് സര്‍ക്കാര്‍ സയീദിനെ മോചിപ്പിക്കുകയായിരുന്നു. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പലസ്തീന്‍ സന്ദര്‍ശിക്കുന്നുതുമായി ബന്ധപ്പെട്ട് ന്യൂഡല്‍ഹിയിലും റാമള്ളയിലും ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലാണ് റാലിയില്‍ പലസ്തീന്‍ പ്രതിനിധി പങ്കെടുത്തത് എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ജൂലൈയില്‍ ഇസ്രായേല്‍ സന്ദര്‍ശിച്ചപ്പോള്‍ മോദി പലസ്തീനെ ഒഴിവാക്കിയിരുന്നു. ഫെബ്രുവരിയില്‍ സന്ദര്‍ശനം നടക്കുകയാണെങ്കില്‍ പലസ്തീനിലേക്കുള്ള മോദിയുടെ ആദ്യ യാത്രയാവും അത്. ഈ വര്‍ഷം മേയില്‍ പലസ്തീന്‍ പ്രസിഡന്റ് മൊഹമ്മദ് അബ്ബാസ് ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍