UPDATES

വിദേശം

പാരിസ് കാലാവസ്ഥാ മാർച്ചിൽ സംഘർഷം, പോലീസ് നടപടി, പ്രകടനത്തിൽ അക്രമകാരികൾ നുഴഞ്ഞുകയറിയെന്ന് റിപ്പോർട്ട്

ഇന്ധന വിലവർദ്ധനവിനെതിരെ പാരീസില്‍ നടന്ന പ്രതിവാര പ്രക്ഷോഭമാണ് പിന്നീട് സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളായി പരിണമിച്ചത്.

കാലാവസ്ഥാ പ്രതിസന്ധിക്കും ആഗോളതാപനത്തിനുമെതിരേ പാരീസില്‍ നടന്ന മാര്‍ച്ചില്‍ സംഘർഷം. പ്രകടനം  അക്രമത്തിലേക്ക് കടന്നതോടെ മാര്‍ച്ച് നിര്‍ത്തിവെക്കാന്‍ സംഘാടകര്‍ നിര്‍ബന്ധിതരായി. മാർച്ചിലേക്ക് അരാജകവാദി പ്രകടനക്കാര്‍ നുഴഞ്ഞുകയറിയതാണ് സംഘര്‍ഷത്തിന് ഇടയാക്കിയതെന്നാണ് റിപ്പോർട്ട്. മാർച്ചിൽ പങ്കെടുത്ത ഒരു സംഘം ആളുകള്‍ ബാരിക്കേഡുകൾക്ക് തീയിട്ടും കെട്ടിടങ്ങളുടെ ജനല്‍ചില്ലുകള്‍ എറിഞ്ഞുടച്ചും മുന്നേറുകയായിരുന്നു. അതോടെ കുടുംബവുമായി സമരത്തിനെത്തിയ പലരും മാര്‍ച്ചില്‍നിന്നും പിന്മാറി.

സംഘർഷം വ്യാപിച്ചതോടെ ഫ്രഞ്ച് പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. നൂറിലധികം പേരെ അറസ്റ്റു ചെയ്തു. 7,000 പോലീസ് ഉദ്യോഗസ്ഥരാണ് നഗര സുരക്ഷയ്ക്കായി അണിനിരന്നത്.

കാലാവസ്ഥാ വ്യതിയാനത്തിനെതിരായ മാര്‍ച്ചും, ഫ്രാന്‍സിലെ പെൻഷൻ പരിഷ്കരണത്തിനെതിരായ പ്രതിഷേധവും ഒരുമിച്ചാണ് സംഘടിപ്പിക്കപ്പെട്ടത്. അതിനിടയിലെക്ക് സർക്കാർ വിരുദ്ധ സംഘടനയായ’യെല്ലോ വെസ്റ്റി’ന്‍റെ ആളുകള്‍ നുഴഞ്ഞുകയറുകയായിരുന്നു എന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. അവരാണ് സമാധാനപരമായി നീങ്ങുകയായിരുന്ന സമരം അക്രമാസക്തമാക്കിയത്. ‘ബ്ലാക്ക് ബ്ലോക്ക്’ അരാജകവാദി സംഘം എന്ന് വിളിക്കപ്പെടുന്ന അവര്‍ കറുത്ത സ്കാർഫുകള്‍കൊണ്ട് മുഖം മറച്ചും, സൺഗ്ലാസുകളും ഹുഡുകളും ധരിച്ചുമാണ് അക്രമം നടത്തിയത്.

ഇന്ധന വിലവർദ്ധനവിനെതിരെ പാരീസില്‍ നടന്ന പ്രതിവാര പ്രക്ഷോഭമാണ് പിന്നീട് സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളായി പരിണമിച്ചത്. സാധാരണ അവര്‍ ധരിക്കാറുള്ള ഫ്ലൂറസെന്റ് ജാക്കറ്റുകൾ ഒഴിവാക്കിയാണ് അവര്‍ പാരിസ്ഥിതി സമരത്തില്‍ നുഴഞ്ഞുകയറിയത്. അതാണ്‌ അവരെ തിരിച്ചറിയാതിരിക്കാന്‍ കാരണം. വായ മൂടിക്കെട്ടിയായിരുന്നു യഥാര്‍ത്ഥ പ്രതിഷേധക്കാര്‍ മാര്‍ച്ചില്‍ അണിനിരന്നതെന്ന്ട്വിറ്ററിൽ വന്ന വീഡിയോകളില്‍നിന്നും വ്യക്തമാണ്. അഹിംസാത്മക പ്രതിഷേധത്തിന്അനുയോജ്യമല്ലാത്ത സാഹചര്യമായതിനാല്‍ മാർച്ച് ഉപേക്ഷിക്കണമെന്ന് ഗ്രീൻപീസ് കാലാവസ്ഥാ വ്യതിയാന പ്രക്ഷോഭകരോട് ആവശ്യപ്പെടുകയായിരുന്നു.

അതേസമയം, ലോകത്തെ ഇളക്കിമറിച്ച് കാലാവസ്ഥാസമരത്തില്‍ ലോകമെമ്പാടുമായി ലക്ഷക്കണക്കിനു പേര്‍ അണിനിരന്നിരുന്നു. കാലാവസ്ഥാ വ്യതിയാനം തടയാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കണം എന്നാവശ്യപ്പെട്ടായിരുന്നു സമരം. കാലാവസ്ഥാവ്യതിയാനം തടയാന്‍ ലോകരാഷ്ട്രങ്ങള്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി ഗ്രെറ്റ തന്‍ബര്‍ഗ് എന്ന 16 കാരി സ്വീഡിഷ് വിദ്യാര്‍ഥി ആഹ്വാനം ചെയ്ത സമരം ലോകം മുഴുവന്‍ ഏറ്റെടുക്കുകയായിരുന്നു. അടുത്തയാഴ്ച യു.എന്‍ കാലാവസ്ഥാ സമ്മേളനം നടക്കുന്ന സാഹചര്യത്തിലാണ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ കാലാസ്ഥാ സമരം നടത്തിയത്. ഈമാസം 27 വരെ വിവിധയിടങ്ങളില്‍ പ്രതിഷേധം നടത്താനാണ് ആഹ്വാനം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍