UPDATES

വിദേശം

ടോയ്ലറ്റ് എന്നുകരുതി യാത്രക്കാരി തുറന്നത് എമർജൻസി വാതിൽ, വിമാനം വൈകിയത് 8 മണിക്കൂർ

400 യാത്രികരുമായി പാകിസ്താൻ ഇന്റർനാഷനൽ എയർവേയ്സ് വിമാനം മാഞ്ചസ്റ്ററിൽ നിന്നും പുറപ്പെടാൻ ഒരുങ്ങിയത്.

വിമാനത്തിലെ ടോയ്ലറ്റ് എന്നു കരുതി യാത്രക്കാരി തുറന്നത് എമർജൻസി വാതിൽ. യാത്രക്കാരിക്ക് പറ്റിയ അബദ്ധം  വിമാനത്തെ വൈകിച്ചത് എട്ട് മണിക്കൂർ. മാഞ്ചസ്റ്ററിൽ നിന്നും പുറപ്പെടാനിരുന്ന പാകിസ്താൻ ഇന്റർനാഷനൽ എയർവേയ്സിലാണ് സംഭവം. യാത്രക്കാരിക്കുണ്ടായ ആശയക്കുഴപ്പമാണ് സംഭവത്തിന് പിന്നിലെന്നാണ് അധികൃതരുടെ വിശദീകരണം.

വാതിൽ തുറന്നതോടെ അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കുന്ന എയർ ബാഗുകൾ ഉൾപ്പെടെ പുറത്ത് വന്നതാണ് തുടർയാത്രക്ക് തടസമായത്. എയർലൈനിലെ ജീവനക്കാരുടെ അഭാവമാണ് യാത്രക്കാരിക്ക് ആശയക്കുഴപ്പം ഉണ്ടാക്കിയതെന്നും റിപ്പോർട്ട് പറയുന്നു.

ശനിയാഴ്ച പുലർച്ചെയാണ് 400 യാത്രികരുമായി പാകിസ്താൻ ഇന്റർനാഷനൽ എയർവേയ്സ് വിമാനം മാഞ്ചസ്റ്ററിൽ നിന്നും പുറപ്പെടാൻ ഒരുങ്ങിയത്. വിമാനത്തിന്റെ യാത്ര മുടങ്ങിയതോടെ മറ്റൊരു വിമാനത്തിലാണ് യാത്രികർ ഇസ്ലാമാബാദിലെത്തിയത്. അതും 7 മണിക്കുർ വൈകി.

ദുരിതം ഇവിടെയും തീര്‍ന്നില്ല. പകരം ഏർപ്പെടുത്തിയ പികെ 702 വിമാനം പക്ഷേ മുടങ്ങിയ വിമാനത്തിന്റെ അത്രയും യാത്രികരെ ഉൾക്കൊള്ളാൻ ആവുന്നതായിരുന്നില്ല. 38 യാത്രികർക്ക് പകരം ഏർപ്പെടുത്തിയ വിമാനത്തിൽ യാത്രചെയ്യാൻ കഴിഞ്ഞില്ല. ഈ വിമാനത്തിൽ യാത്രക്കാരുടെ ലഗേജുകൾ മുഴുവൻ കയറ്റാനായില്ലെന്നും പരാതികൾ ഉയർന്നിട്ടുണ്ട്. പലർക്കും ലഗേജുകൾ മാഞ്ചസ്റ്ററിൽ വിട്ടിട്ട് പോരേണ്ടി വന്നതായും യാത്രികർ പറയുന്നു.

അതേസമയം, യാത്രക്കാർക്ക് അവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി പാക്കിസ്താൻ എയർലൈന്‍സ് വക്താവ് പ്രതികരിച്ചു. യാത്രക്കാർക്ക് ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിനൽകി. പകരം ഏർപ്പെടുത്തിയ വിമാനത്തില്‍ കയറാൻ കഴിയാതിരുന്ന യാത്രികർക്ക് താമസ സൗകര്യം ഉൾപ്പെടെ നൽകിയതായും അധികൃതർ പറയുന്നു. യാത്രക്കാർക്ക് നേരിട്ട അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കാനും കമ്പനി തയ്യാറായി.

 

വടക്കേക്കര പഞ്ചായത്ത് ഒരുമിച്ചുനിന്നു; ആദ്യം പ്രളയത്തെ തോല്‍പ്പിച്ചു, ഇപ്പോള്‍ നിപയേയും

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍