UPDATES

വിദേശം

വീഡിയോ: വിവാഹിതയെ ചുംബിച്ചു; ഫിലിപ്പൈൻ പ്രസിഡണ്ടിന് ലൈംഗിക ആർത്തിയെന്ന് ആരോപണം

ആണധികാരവും സ്ത്രീവിരുദ്ധതയുമാണ് പ്രസിഡണ്ടിന്റെ പെരുമാറ്റത്തിൽ തനിക്ക് കാണാൻ കഴിഞ്ഞതെന്ന് ഒരു ഇടതുപക്ഷ സ്ത്രീ സംഘടനാ നേതാവായ ഗബ്രിയേല പറഞ്ഞു.

പൊതുവേദിയിൽ‌ വെച്ച് വിവാഹിതയായ യുവതിയെ പരസ്യമായി ചുംബിച്ച ഫിലിപ്പൈൻ പ്രസിഡണ്ട് റോഡ്രിഗോ ഡ്യൂട്ടർ‌ട്ടിന് വിമർശനം. ആരാധകർ‌ ധാരാളമുള്ള സദസ്സിനെ ത്രസിപ്പിച്ചു നിറുത്താനാണ് 73കാരനായ റോഡ്രിഗോ ഈ പണി ചെയ്തതെന്നാണ് വിമർശനം. റോഡ്രിഗോ ചുംബിക്കുമ്പോൾ സദസ്സിൽ നിന്ന് വൻ ആരവമാണ് ഉയർന്നത്.

ദക്ഷിണ കൊറിയയിൽ തൊഴിലെടുത്ത് ജീവിക്കുന്ന ഫിലിപ്പൈൻകാരുടെ ഒരു സമ്മേളനത്തിൽ പങ്കെടുക്കാന്‍ സിയോളിൽ എത്തിയതായിരുന്നു പ്രസിഡണ്ട്. വേദിയിൽ വെച്ച് ഏതാണ്ടൊരു നിർബന്ധത്തോടെ യുവതിയോട് ചുംബനം നൽകാൻ ആവശ്യപ്പെടുകയായിരുന്നു റോഡ്രിഗോ. ലൈംഗിക ആര്‍ത്തിയുടെ പ്രദർശനമെന്നും അധികാര ദുർവ്വിനിയോഗമെന്നുമെല്ലാം ഈ നടപടി വിമർശിക്കപ്പെടുന്നുണ്ട്.

യുവതിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തിയാണ് ഡ്യൂറ്റർട്ട് ചുംബനം ആവശ്യപ്പെട്ടത്. ഭർത്താവിനെ ബോധ്യപ്പെടുത്താൻ സാധിക്കുമോ എന്ന പ്രസിഡണ്ടിന്റെ ചോദ്യത്തിന് കഴിയും എന്ന് മറുപടി ലഭിച്ചതോടെ ഡ്യൂറ്റർട്ട് ചുംബനത്തിന് ആഞ്ഞു. കുടുങ്ങിപ്പോയ സ്ത്രീ പ്രസിഡണ്ടിനോടുള്ള ബഹുമാനം നിലനിർത്താനും ഒഴിഞ്ഞുമാറാനും പറ്റാതെ അങ്കലാപ്പിലായി. നാണിച്ച് നാണിച്ച് അവർ ചുംബനത്തിന് നിന്നു കൊടുത്തു.

വലിയ വിമർശനങ്ങളാണ് റോഡ്രിഗോയ്ക്കെതിരെ ഉയരുന്നത്. തന്റെ അണികളെ ത്രസിപ്പിക്കാൻ വൃത്തികേട് കാട്ടുകയായിരുന്നു റോ‍ഡ്രിഗോയെന്നാണ് ഒരു വിമർശനം. ഒരു ഫ്യൂഡൽ രാജാവിനെപ്പോലെയാണ് ഡ്യൂറ്റർട്ട് പെരുമാറിയതെന്നും വിമർശനമുയരുന്നു. തനിക്കിഷ്ടമുള്ളതെല്ലാം കിട്ടണമെന്ന് ആഗ്രഹിക്കുന്ന ഫ്യൂഡൽ മനോഭാവമാണ് ഡ്യൂറ്റർട്ടിനുള്ളത്. ആണധികാരവും സ്ത്രീവിരുദ്ധതയുമാണ് പ്രസിഡണ്ടിന്റെ പെരുമാറ്റത്തിൽ തനിക്ക് കാണാൻ കഴിഞ്ഞതെന്ന് ഒരു ഇടതുപക്ഷ സ്ത്രീ സംഘടനാ നേതാവായ ഗബ്രിയേല പറഞ്ഞു.

ഈയിടെയാണ് സമരം ചെയ്യുന്ന സ്ത്രീകളുടെ യോനിയിലേക്ക് വെടി വെക്കണമെന്ന് തന്റെ സൈന്യത്തോട് ഡ്യൂറ്റര്‍ട്ട് ആവശ്യപ്പെട്ടത്. നേരത്തെയും സമാനമായ ചുംബനക്കേസുകള്‍ പ്രസിഡണ്ടിനെതിരെ ഉണ്ടായിട്ടുണ്ട്. ഇന്ത്യാ സന്ദർശന വേളയിൽ തന്റെ നാട്ടിലെ വേശ്യാവൃത്തിയെ പ്രകീർത്തിച്ചും, ടൂറിസ്റ്റുകളെ നാട്ടിലേക്ക് ക്ഷണിച്ചും ഡ്യൂറ്റർട്ട് വിവാദമുണ്ടാക്കിയിരുന്നു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

വനിതാ കമ്യൂണിസ്റ്റ് വിമതരുടെ യോനിയില്‍ നിറയൊഴിക്കാന്‍ ഉത്തരവിട്ട് ഫിലിപ്പൈന്‍സ് പ്രസിഡന്‍റ് റോഡ്രിഗോ ഡ്യൂടെര്‍റ്റെ

ടൂറിസ്റ്റുകള്‍ക്ക് കന്യകമാരെ വാഗ്ദാനം ചെയ്തു ഫിലിപ്പിന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂടെര്‍റ്റെ

‘കൂട്ടബലാല്‍സംഗ ഇര സുന്ദരി, ആദ്യത്തെയാള്‍ താന്‍ ആയിരിക്കണമായിരുന്നു’

‘മരണസംഘത്തിന്റെ മേയര്‍’ ഫിലിപ്പൈന്‍സ് പ്രസിഡന്റ് ആയപ്പോള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍