UPDATES

പ്രവാസം

ചരിത്ര മുഹൂർത്തം: സൗദിയിൽ 5 വനിതകൾക്ക് പൈലറ്റ് ലൈസൻസ്

അടുത്ത കാലത്തായി നിരവധി സൗദി വനിതകള്‍ സിവില്‍ ഏവിയേഷന്‍ മേഖലയിലെ വിവിധ തസ്തികകളില്‍ ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്.

വാഹനമോടിക്കാന്‍ അനുമതിയായതിന് പിന്നാലെ സൗദിയില്‍ വിമാനം പറത്താനും വനിതകള്‍ക്ക് അനുമതി ലഭിച്ചിരുന്നു. കിഴക്കന്‍ പ്രവിശ്യയിലെ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് കീഴില്‍ പൈലറ്റാകാന്‍ വനിതകള്‍ക്കും അവസരങ്ങൾ തുറന്നതോടെ ആകെ അപേക്ഷ നല്‍കിയ രണ്ടായിരത്തോളം പേരില്‍ നാനൂറു പേരും സ്ത്രീകളായിരുന്നു. ഇതിൽ അഞ്ച് പേർക്ക് ഇപ്പോൾ സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വിമാനം പറത്താൻ ലൈസൻസ് അനുവദിച്ചിരിക്കയാണ്.

വിവിധ തൊഴില്‍ മേഖലകളില്‍ വനിതകള്‍ കൂടുതലായി രംഗത്തു വരുന്ന സൗദിയിൽ പൈലറ്റ് പട്ടികയിലേക്ക് അഞ്ചു വനിതകൾ കൂടി രംഗപ്രവേശനം ചെയ്യുന്നതോടെ വിപ്ലവകരമായ മാറ്റത്തിനായിരിക്കും സൗദി സാക്ഷ്യം വഹിക്കുക.

വ്യോമയാന മേഖലയില്‍ സൗദി വനിതകള്‍ക്ക് ജോലി ചെയ്യാന്‍ അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കഴിവും ആത്മവിശ്വാസവും യോഗ്യതയുമുള്ള വനിതകൾക്ക് ലൈസന്‍സ് അനുവദിച്ചു നല്‍കിയതെന്ന് അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (ഐ.സി.എ.ഒ) പറഞ്ഞു. അടുത്ത കാലത്തായി നിരവധി സൗദി വനിതകള്‍ സിവില്‍ ഏവിയേഷന്‍ മേഖലയിലെ വിവിധ തസ്തികകളില്‍ ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍