UPDATES

വിദേശം

ഇണചേരുന്ന ചിലന്തികൾ വലകെട്ടി നിറച്ചപ്പോൾ: ഒരു തടാകതീരത്തെ മൂടി ചിലന്തിവലകൾ

ചിലന്തികൾ ഇണചേരുന്ന കാലമാകുമ്പോഴാണ് ഇത്തരം പ്രതിഭാസങ്ങളുണ്ടാവുക

ഗ്രീസിലെ ഒരു ഉപ്പുവെള്ള തടാകത്തിന്റെ തീരമൊട്ടുക്കും ചിലന്തിവല മൂടിയിരിക്കുകയാണ്. തീരത്തുള്ള സർവ്വതിനെയും ചിലന്തികൾ വലകെട്ടി മൂടിയിരിക്കുകയാണ്. ഏതാണ്ട് 300 മീറ്ററിനകത്ത് യാതൊന്നും വലകെട്ടാത്തതായി ഇനിയില്ല. കട്ടിയേറിയ വലകളാണ് ചിലന്തികൾ നെയ്തു വെച്ചിരിക്കുന്നത്.

തെത്രാഗ്നാതാ ജെനുസ്സിൽ പെട്ട ചിലന്തികളാണ് ഈ വലകളുടെ ഉടമകൾ. ഇവ സ്ട്രെച്ച് സ്പൈഡേഴ്സ് എന്നും അറിയപ്പെടുന്നു. കരയിൽ നീങ്ങുന്നതിനെക്കാൾ വേഗത്തിൽ വെള്ളത്തിൽ സഞ്ചരിക്കാൻ ഇവയ്ക്ക് കഴിയുമെന്ന പ്രത്യേകതയുമുണ്ട്. ഇവ അപകടകാരികളല്ല.

ചിലന്തികൾ ഇണചേരുന്ന കാലമാകുമ്പോഴാണ് ഇത്തരം പ്രതിഭാസങ്ങളുണ്ടാവുക എന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇത്തവണ ഇവയുടെ ജീവിതം സുഗമമാക്കുന്ന മറ്റൊരു കാര്യം കൂടി സംഭവിച്ചിരുന്നു. കൊതുകുകളുടെ എണ്ണം വർധിച്ചു. ഇവയെ ഇരയാക്കി ജീവിക്കുന്ന ചിലന്തികളുടെ എണ്ണവും സ്വാഭാവികമായും വർധിച്ചു. ജനസംഖ്യാസ്ഫോടനം തന്നെയാണ് ഇപ്പോൾ നടന്നിരിക്കുന്നത്.

ഈ ചിലന്തികൾ അധികം താമസിയാതെ മരിച്ചൊടുങ്ങും. വലകളും ദ്രവിച്ചു തീരും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍