UPDATES

വിദേശം

മക്‌ഡൊഗലിന് ഇനി ട്രംപുമായുള്ള അവിഹിത ബന്ധം പുറത്തുപറയാം

2006 മുതല്‍ പത്ത് മാസം നീണ്ട ട്രംപുമായുള്ള അവിഹിത ബന്ധത്തെക്കുറിച്ച് തുറന്നുപറയുന്നതിനാണ് പ്ലേബോയ് മോഡലിന് അനുമതി ലഭിച്ചത്

മുന്‍ പ്ലേബോയ് മോഡലായ കാരെന്‍ മക്ഡൊഗലിന് ട്രംപുമായി ഉണ്ടായിരുന്ന അവിഹിത ബന്ധത്തെക്കുറിച്ച് ഇനി സ്വതന്ത്രമായി സംസാരിക്കാം. ട്രംപുമായി 2006-07 കാലത്തുണ്ടായ ബന്ധം പുറത്തുപറയാതിരിക്കാന്‍ നാഷണല്‍ എന്‍ക്വയറേഴ്സ് പബ്ലിഷറായ അമേരിക്കന്‍ മീഡിയയുമായാണ് ഇവര്‍ 150,000 ലക്ഷം ഡോളറിന്റെ കരാറില്‍ ഏര്‍പ്പെട്ടിരുന്നത്. ഈ കരാറില്‍ നിന്നും പിന്മാറാന്‍ മക്‌ഡോഗാല്‍ കഴിഞ്ഞ മാസം കാലിഫോര്‍ണിയയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു.

ഇരുപാര്‍ട്ടികള്‍ക്കും ഗുണകരമാകുന്ന തരത്തിലുള്ള ഒരു തീരുമാനത്തില്‍ തങ്ങള്‍ എത്തിയതായി അമേരിക്കന്‍ മീഡിയാ കമ്പനി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. എന്നാല്‍ മക്ഡൊഗല്‍ ഈ വാര്‍ത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. പുതിയ സമവായപ്രകാരം, മക്ഡൊഗലും ട്രംപും തമ്മില്‍ 2006-മുതല്‍ തുടങ്ങിയ പത്തുമാസം നീണ്ടുനിന്ന അവിഹിത ബന്ധം സംബന്ധിച്ച കഥകള്‍ പുറത്ത് പറയുന്നതിലൂടെ ഉണ്ടായേക്കാവുന്ന വരുമാനത്തില്‍ നിന്നും 75,000 ഡോളര്‍ വരെ അമേരിക്കന്‍ മീഡിയാ കമ്പനിക്ക് അവകാശപ്പെട്ടതായിരിക്കും.

ട്രംപുമായി പ്രണയത്തിലായിരുന്നുവെന്ന് സിഎന്‍എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മൗഡോഗല്‍ പറഞ്ഞിരുന്നു. ഇത് കഴിഞ്ഞ മാസം പ്രക്ഷേപണം ചെയ്തിരുന്നു. എന്നാല്‍ മൗഡോഗല്‍ പറയുന്ന എല്ലാ കാര്യങ്ങളും ട്രംപ് നിരസിച്ചതായി വൈറ്റ്ഹൗസ് വ്യക്തമാക്കി. പോണ്‍ താരം സ്റ്റോമി ഡോനിയേലുമായും ട്രംപിനു അവിഹിത ബന്ധം ഉണ്ടായിരുന്നതായി നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ട്രംപ് നല്‍കിയ പണം തിരിച്ചു നല്‍കാന്‍ അവര്‍ തയ്യാറാണ്. ട്രംപുമായുള്ള ഫോട്ടോ, വീഡിയോ എന്നിവ പുറത്തുവിടാന്‍ താന്‍ ഒരുക്കമാണെന്നും സ്റ്റോമി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍, കരാറില്‍ ഒപ്പുവെച്ചതു കൊണ്ട് ഇതൊന്നും പുറത്തുവിടാന്‍ കഴിയില്ല. ട്രംപ് ഒപ്പിട്ടിട്ടില്ലെന്ന കാരണത്താല്‍ കരാര്‍ അസാധുവാണെന്ന് ചൂണ്ടിക്കാട്ടി അവരും കോടതിയെ സമീപിച്ചിരിക്കുകയാണ്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍